ഇത് ഒരു പൂജാവിധിയാണ്. പവിത്രാരോപണം എന്ന പൂജ നടത്തിയാല്‍ ശ്രീമഹാവിഷ്ണുവിനെ ഒരു വര്‍ഷം പൂജിക്കുന്ന ഫലം സിദ്ധിക്കുന്നതാണ്. ആഷാഢം, ശ്രാവണം, പ്രൌഷ്ഠപദം, ആശ്വിനം, കാര്‍ത്തികം എന്നീ മാസങ്ങളിലാണ് ഈ പൂജ നടത്തേണ്ടത്. സ്വര്‍ണ്ണം കൊണ്ടോ, വെള്ളികൊണ്ടോ, ചെമ്പുകൊണ്ടോ, പരുത്തിനൂലുകൊണ്ടോ, പട്ടുനൂലുകൊണ്ടോ ഒരു ചരട് നിര്‍മ്മിക്കണം. അപ്രകാരമുള്ള ചരട് ലഭിക്കാത്തപക്ഷം പ്രത്യേകം സംസ്കരിക്കപ്പെട്ട സൂത്രം ആയാലും മതി. മൂന്നിഴയായി പിരിച്ചാണ് ചരട് (പവിത്രം) ഉണ്ടാക്കേണ്ടത്. ആ പവിത്രത്തെ നൂറ്റിയെട്ടിലധികമോ, അതില്‍ പകുതിയോ ഗായത്രീമന്ത്രം ജപിച്ചുകൊണ്ട് മണ്ഡലങ്ങളില്‍ ബന്ധിക്കണം. ഗായത്രീമന്ത്രം 108 ഉരുവില്‍ അധികം ജപിച്ചിട്ടു ചെയ്യുന്നത് ഉത്തമവും അതില്‍ പകുതിയായാല്‍ മാദ്ധ്യമവും അതില്‍ കുറയുന്നത് അധമവും ആകുന്നു.
പവിത്രബന്ധത്തിനുള്ള മന്ത്രം:
"ഓം നാരായണായ വിദ്മഹേ
വായുദേവായ ധീ മഹി തന്നോഃ
വിഷ്ണു പ്രചോദയാത്"
പവിത്രബന്ധത്തിനുള്ള മന്ത്രം:
"ഓം നാരായണായ വിദ്മഹേ
വായുദേവായ ധീ മഹി തന്നോഃ
വിഷ്ണു പ്രചോദയാത്"
No comments:
Post a Comment