ശ്രാവണമാസത്തിലെ (കര്‍ക്കടക മാസം) ശുക്ലപക്ഷത്തില്‍ വരുന്ന പഞ്ചമിയാണ് നാഗപഞ്ചമി. ആസ്തികമുനി നാഗരക്ഷചെയ്തത് നാഗപഞ്ചമിക്കാണെന്നും അന്ന് പൂജ നടത്തിയാല്‍ നാഗങ്ങള്‍ അത്യധികം ആഹ്ലാദിക്കുമെന്നും പുരാണങ്ങള്‍ പറയുന്നു. കാളിയ സര്പ്പ ത്തിനു മേല്‍ ശ്രീകൃഷ്ണന്‍ നേടിയ വിജയത്തിന്റെ അനുസ്മരണമായും ഈ ദിനം കൊണ്ടാടുന്നു. നാഗങ്ങള്ക്ക് അബദ്ധത്തില്‍ മുറിവേറ്റാലോ എന്ന് കരുതി കൃഷിപണി ചെയ്യാതെയാണ് വടക്കേ ഇന്ത്യക്കാര്‍ നാഗപഞ്ചമി വ്രതം നോക്കുന്നത്. സര്പ്പ്പ്രീതിക്കുവേണ്ടി ഇന്നേ ദിവസം നാഗങ്ങളെ പൂജിക്കുന്നു. സര്‍പ്പക്കളമെഴുതിയും, പാട്ടുപാടിയും ഊഞ്ഞാലാടിയും ഈ ഉത്സവം ആഘോഷിക്കും. പൂര്‍ണ്ണമായും ഉപവസിച്ച് നാഗ തീര്ത്ഥജത്തിലോ, നദികളിലോ സ്നാനം ചെയ്ത് നാഗങ്ങള്‍ ഉണ്ടെന്ന് വിശ്വസിക്കുന്ന മാളങ്ങള്ക്ക് മുന്നില്‍ നൂറും പാലും സമര്പ്പിക്കുന്നു. പഞ്ചമിദിവസം നാഗങ്ങളെ പാലില്‍ കുളിപ്പിക്കുന്നവര്‍ക്കും അഷ്ടനാഗങ്ങളുടെ അനുഗ്രഹവും ഐശ്വര്യവും കരഗതമാകും. നാഗപഞ്ചമി ദിവസം പാലഭിഷേകം, പാല്നിവേദ്യം എന്നിവ നടത്തിവരുന്ന ഗൃഹങ്ങളില്‍ സര്പ്പലഭയമുണ്ടാവില്ല.
No comments:
Post a Comment