വേദങ്ങളുടെ അവസാനം വേദാന്തം ഇവയില്‍ ഉള്‍പ്പെടുന്നവയാണ് ഉപനിഷത്തുകള്‍. വേദാന്തം എന്നാല്‍ അറിവിന്റെ അവസാനം.പരമമായ വിദ്യ എന്നയര്‍ത്ഥത്തില്‍ പരാവിദ്യ എന്നും ഉപനിഷത്തിനെ വിളിച്ചുപോരുന്നു. ഉപനിഷത്തുക്കള്‍ ഭാരതമനസ്സിന്റെ ഉന്നതിയെയാണ് പ്രതിഫലിപ്പിക്കുന്നത് എന്നാണ് മഹര്‍ഷി അരോബിന്ദോ അഭിപ്രായപ്പെട്ടത്. ഉപനിഷത്തുക്കളില്‍ ലോകത്തെ മുഴുവന്‍ പണയപ്പെടുത്താനാവശ്യമുള്ളത് ര കരുത്ത് ഉണ്ടെന്നാണ് സ്വാമി വിവേകാനന്ദന്‍പറയുന്നത്. ഹിന്ദുമതത്തിന്റെ തത്വജ്ഞാനപരമായ ആശയങ്ങള്‍ ഏറ്റവും കൂടുതല്‍ പ്രതിഫലിപ്പിക്കുന്നത് ഉപനിഷത്തുക്കള്‍ ആണെന്ന് പറയപ്പെടുന്നു. ഉപനിഷത്തുകള്‍ ബ്രഹ്മസൂത്രം, ഭഗവത്ഗീത എന്നീ മൂന്നിനേയും കൂടി ചേര്‍ത്തു പ്രസ്ഥാനത്രയം എന്ന് പറയപ്പെടുന്നു.
ഏതൊരു വിദ്യയെ ഏറ്റവുമരികിലായി നിശ്ശേഷം ശീലിച്ചാലാണോ കര്‍മ്മബന്ധങ്ങള്‍ അറ്റുപോകുന്നത് , അജ്ഞാനം നശിയ്ക്കുന്നത് ,മോക്ഷഗതിയെ പ്രാപിയ്ക്കുന്നത്, ആ വിദ്യയാണ് ഉപനിഷത്ത്. അപൂര്‍ണങ്ങളും അപര്യാപ്തങ്ങളുമായ പ്രപഞ്ചവസ്തുക്കള്‍ക്ക് അടിസ്ഥാനമായി മറഞ്ഞുകിടക്കുന്ന സമ്പൂര്‍ണതയെക്കുറിച്ചുള്ള അന്വേഷണമാണ് ഉപനിഷത്തുകള്‍ നടത്തുന്നത്. നാനാത്വത്തിലുള്ള ഏകത്വത്തിനെ കണ്ടെത്തുകയാണ് ഉപനിഷത്തുകളുടെ ലക്ഷ്യം. മൂന്ന് തരത്തില്‍ ഇതിനെ വ്യഖ്യാനിക്കാം.
ജനന മരണങ്ങളുടെ കാരണമായ അജ്ഞാനത്തെ- നശിപ്പിക്കുന്നത്
തന്റെ സ്വരൂപത്തെ പ്രാപിക്കുന്നത്
സംസാരത്തെ ക്ഷയിപ്പിക്കുന്നത് .
ശങ്കരാചാര്യര് രഹസ്യവിദ്യ എന്നും ഇവയെ വിളിച്ചിട്ടുണ്ട്.
ഓരോരോ വേദ ശാഖയ്ക്കും ഓരോരോ ഉപനിഷത്തുണ്ട് എന്ന് പറയപ്പെടുന്നു. മുക്തികോപനിഷത്തില്‍ ശ്രീരാമന്‍ മാരുതിയോടു ഇങ്ങിനെ പറഞ്ഞിട്ടുണ്ട്.
'ഏകൈകസ്യാസ്തു ശാഖായഃ
ഏകൈകോപനിഷന്മതാ'
അങ്ങിനെ ആണെങ്കില്‍ 1180 ഉപനിഷത്ത്കളെങ്കിലും ഉണ്ടാവണം. പക്ഷെ അവയെല്ലാം ഇപ്പോള്‍ ലഭ്യമല്ല. പ്രധാനപ്പെട്ട 108 ഉപനിഷത്തുക്കള് ഉണ്ട് എന്ന് പറയപ്പെടുന്നു.
ഋഗ്വേദം - 10
ശുക്ളയജുര്വേദം - 19
കൃഷ്ണ യജുര്വേദം - 32
സാമവേദം - 16
അഥര്വ്വ വേദം - 31
ആകെ 108 .
ഇതില് മുഖ്യമായവയെ ദശോപനിഷത്തുക്കള് എന്ന് വിളിക്കുന്നു. ശങ്കരാചാര്യര്‍ ഇവക്കു വ്യാഖ്യാനം നല്‍കിയിട്ടുണ്ട്. വ്യാസ ഭഗവാന്‍ എഴുതിയ ബ്രഹ്മ സൂത്രത്തില്‍ ഈ പത്ത് ഉപനിഷത്തുക്കളാണ് പ്രധാനമായും ചര്‍ച്ച ചെയ്തിരിയ്ക്കുന്നത് എന്നതുകൊണ്ടാണ് ശങ്കരാചാര്യര്‍ ഈ പത്ത് ഉപനിഷത്തുക്കള്‍ക്ക് മാത്രം ഭാഷ്യം എഴുതിയത്.ഉപനിഷത്തുകളിലെ മിക്കവാറും ചിന്തകളും പില്‍ക്കാലത്ത് പ്രശസ്തചിന്തകനായ ശങ്കരാചാര്യര്‍ വികസിപ്പിച്ചെടുത്തവയാണ്.
'ഈശകേനകഠ പ്രശ്നമുണ്ഡമാണ്ഡൂക്യതിത്തി രി:
ഐതരേയം ച ഛന്ദോഗ്യം ബൃഹദാരണ്യകം തഥാ'
ഈശാവാസ്യം(ശുക്ളയജുര്വേദം)
കേനം(സാമവേദം)
കഠം(കൃഷ്ണ യജുര്വേദം)
പ്രശ്നം(അഥര്വ്വ വേദം )
മുണ്ഡകം(അഥര്വ്വ വേദം )
മാണ്ഡൂക്യം(അഥര്വ്വ വേദം )
തൈത്തിരീയം(കൃഷ്ണ യജുര്വേദം)
ഐതരെയം (ഋഗ്വേദം )
ഛാന്ദോഗ്യം(സാമവേദം)
ബൃഹദാരണ്യകം(ശുക്ളയജുര്വേദം )
ഇതില് വലുത് ബൃഹദാരണ്യകവും ചെറുത് മാണ്ഡൂക്യവും (പതിനൊന്നു വാക്യം മാത്രം) ആണ് .
മഹാ വാക്യങ്ങള്‍
തത്വമസി : (ചാന്ദോഗ്യോപനിഷദ് 6.8.7) അര്‍ത്ഥം- അത് നീയാകുന്നു
ഉദ്ദാലകമഹര്‍ഷി തന്റെ മകനായ ശ്വേതകേതുവിന് കൊടുക്കുന്ന ഉപദേശമാണിത്. ഉപനിഷദ് സത്യത്തെ മുഴുവന്‍ വിവരിക്കുന്ന സൂത്രവാക്യമാണത്. തത് എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത് മനുഷ്യന്‍ എന്നും അന്വേഷിച്ചുകൊണ്ടിരിക്കുന്ന പരബ്രഹ്മത്തെയാണ് ഉദ്ദേശിക്കുന്നത്. ത്വം എന്നത് ജീവാത്മാവും ആണ്. അതായത് പ്രബ്രഹ്മം എന്നത് ഒരോരുത്തനിലും കുടികൊള്ളുന്നു. നിന്നിലുള്ളത് എന്താണോ അത് തന്നെയാണ് പരബ്രഹ്മത്തിലുമുള്ളത്.
അഹം ബ്രഹ്മാസ്മി : (ബൃഹദാരണ്യകോപനിഷദ്1.4.10) അര്‍ത്ഥം- ഞാന്‍ ബ്രഹ്മമാകുന്നു
പ്രജ്ഞാനാം ബ്രഹ്മ : (ഐതരേയോപനിഷദ് 3.3) അര്‍ത്ഥം- ബോധമാണ്(പ്രജ്ഞയാണ്) ബ്രഹ്മം
അയമാത്മ ബ്രഹ്മ : (മാണ്ഡൂക്യോപനിഷദ് 1.2) അര്‍ത്ഥം- ഈ ആത്മാവാണ് ബ്രഹ്മം
ഏതൊരു വിദ്യയെ ഏറ്റവുമരികിലായി നിശ്ശേഷം ശീലിച്ചാലാണോ കര്‍മ്മബന്ധങ്ങള്‍ അറ്റുപോകുന്നത് , അജ്ഞാനം നശിയ്ക്കുന്നത് ,മോക്ഷഗതിയെ പ്രാപിയ്ക്കുന്നത്, ആ വിദ്യയാണ് ഉപനിഷത്ത്. അപൂര്‍ണങ്ങളും അപര്യാപ്തങ്ങളുമായ പ്രപഞ്ചവസ്തുക്കള്‍ക്ക് അടിസ്ഥാനമായി മറഞ്ഞുകിടക്കുന്ന സമ്പൂര്‍ണതയെക്കുറിച്ചുള്ള അന്വേഷണമാണ് ഉപനിഷത്തുകള്‍ നടത്തുന്നത്. നാനാത്വത്തിലുള്ള ഏകത്വത്തിനെ കണ്ടെത്തുകയാണ് ഉപനിഷത്തുകളുടെ ലക്ഷ്യം. മൂന്ന് തരത്തില്‍ ഇതിനെ വ്യഖ്യാനിക്കാം.
ജനന മരണങ്ങളുടെ കാരണമായ അജ്ഞാനത്തെ- നശിപ്പിക്കുന്നത്
തന്റെ സ്വരൂപത്തെ പ്രാപിക്കുന്നത്
സംസാരത്തെ ക്ഷയിപ്പിക്കുന്നത് .
ശങ്കരാചാര്യര് രഹസ്യവിദ്യ എന്നും ഇവയെ വിളിച്ചിട്ടുണ്ട്.
ഓരോരോ വേദ ശാഖയ്ക്കും ഓരോരോ ഉപനിഷത്തുണ്ട് എന്ന് പറയപ്പെടുന്നു. മുക്തികോപനിഷത്തില്‍ ശ്രീരാമന്‍ മാരുതിയോടു ഇങ്ങിനെ പറഞ്ഞിട്ടുണ്ട്.
'ഏകൈകസ്യാസ്തു ശാഖായഃ
ഏകൈകോപനിഷന്മതാ'
അങ്ങിനെ ആണെങ്കില്‍ 1180 ഉപനിഷത്ത്കളെങ്കിലും ഉണ്ടാവണം. പക്ഷെ അവയെല്ലാം ഇപ്പോള്‍ ലഭ്യമല്ല. പ്രധാനപ്പെട്ട 108 ഉപനിഷത്തുക്കള് ഉണ്ട് എന്ന് പറയപ്പെടുന്നു.
ഋഗ്വേദം - 10
ശുക്ളയജുര്വേദം - 19
കൃഷ്ണ യജുര്വേദം - 32
സാമവേദം - 16
അഥര്വ്വ വേദം - 31
ആകെ 108 .
ഇതില് മുഖ്യമായവയെ ദശോപനിഷത്തുക്കള് എന്ന് വിളിക്കുന്നു. ശങ്കരാചാര്യര്‍ ഇവക്കു വ്യാഖ്യാനം നല്‍കിയിട്ടുണ്ട്. വ്യാസ ഭഗവാന്‍ എഴുതിയ ബ്രഹ്മ സൂത്രത്തില്‍ ഈ പത്ത് ഉപനിഷത്തുക്കളാണ് പ്രധാനമായും ചര്‍ച്ച ചെയ്തിരിയ്ക്കുന്നത് എന്നതുകൊണ്ടാണ് ശങ്കരാചാര്യര്‍ ഈ പത്ത് ഉപനിഷത്തുക്കള്‍ക്ക് മാത്രം ഭാഷ്യം എഴുതിയത്.ഉപനിഷത്തുകളിലെ മിക്കവാറും ചിന്തകളും പില്‍ക്കാലത്ത് പ്രശസ്തചിന്തകനായ ശങ്കരാചാര്യര്‍ വികസിപ്പിച്ചെടുത്തവയാണ്.
'ഈശകേനകഠ പ്രശ്നമുണ്ഡമാണ്ഡൂക്യതിത്തി
ഐതരേയം ച ഛന്ദോഗ്യം ബൃഹദാരണ്യകം തഥാ'
ഈശാവാസ്യം(ശുക്ളയജുര്വേദം)
കേനം(സാമവേദം)
കഠം(കൃഷ്ണ യജുര്വേദം)
പ്രശ്നം(അഥര്വ്വ വേദം )
മുണ്ഡകം(അഥര്വ്വ വേദം )
മാണ്ഡൂക്യം(അഥര്വ്വ വേദം )
തൈത്തിരീയം(കൃഷ്ണ യജുര്വേദം)
ഐതരെയം (ഋഗ്വേദം )
ഛാന്ദോഗ്യം(സാമവേദം)
ബൃഹദാരണ്യകം(ശുക്ളയജുര്വേദം
ഇതില് വലുത് ബൃഹദാരണ്യകവും ചെറുത് മാണ്ഡൂക്യവും (പതിനൊന്നു വാക്യം മാത്രം) ആണ് .
മഹാ വാക്യങ്ങള്‍
തത്വമസി : (ചാന്ദോഗ്യോപനിഷദ് 6.8.7) അര്‍ത്ഥം- അത് നീയാകുന്നു
ഉദ്ദാലകമഹര്‍ഷി തന്റെ മകനായ ശ്വേതകേതുവിന് കൊടുക്കുന്ന ഉപദേശമാണിത്. ഉപനിഷദ് സത്യത്തെ മുഴുവന്‍ വിവരിക്കുന്ന സൂത്രവാക്യമാണത്. തത് എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത് മനുഷ്യന്‍ എന്നും അന്വേഷിച്ചുകൊണ്ടിരിക്കുന്ന
അഹം ബ്രഹ്മാസ്മി : (ബൃഹദാരണ്യകോപനിഷദ്1.4.10) അര്‍ത്ഥം- ഞാന്‍ ബ്രഹ്മമാകുന്നു
പ്രജ്ഞാനാം ബ്രഹ്മ : (ഐതരേയോപനിഷദ് 3.3) അര്‍ത്ഥം- ബോധമാണ്(പ്രജ്ഞയാണ്) ബ്രഹ്മം
അയമാത്മ ബ്രഹ്മ : (മാണ്ഡൂക്യോപനിഷദ് 1.2) അര്‍ത്ഥം- ഈ ആത്മാവാണ് ബ്രഹ്മം
No comments:
Post a Comment