മൂകാംബിക എന്ന നാമത്തിന്റെ പൊരുളെന്താണ്
എന്നു നോക്കാം. ദുഷ്ടനായ കംഹാസുരന്
മഹാദേവനില്നിന്നും വരം വാങ്ങുവാന് വന്
തപം ചെയ്തു. ഭീതരായ ദേവകള്
ജഗദംബികയെ അഭയം പ്രാപിച്ച് സ്തുതിച്ചു.
മൂകാംബികാഷ്ടകം എന്നറിയപ്പെടുന്ന ഈ
സ്തുതിയില് പറയുന്നു:
പുനര്വാക്പടുത്വാദിഹീനാ ഹി മൂകാ-
നരൈസ്തൈര് നികാമം ഖലു പ്രാര്ത്ഥസേയത്
നിജേഷ്ടാപ്തയേ തച്ച മൂകാംബികാത്വം
നമസ്തേ മഹാലക്ഷ്മി കോലാപുരേശി.
(മൂകാംബികാഷ്ടകം-5)1
വാഗ്വൈഭവവും ബുദ്ധിശക്തിയും ഇല്ലാത്തവര്,
മൂകരായവര്, സര്വ്വാ
ത്മനാ ഹൃദയപൂര്വം പ്രാര്ത്ഥിക്കുമ്പോള്
അവരുടെ ആഗ്രഹസാഫല്യത്തിനായി സകല
കഴിവുകളും സര്വ്വജ്ഞത്വവും നല്കി
അനുഗ്രഹിക്കുന്നവളാകയാല് ജഗന്മാതാവായ
ദേവി മൂകാംബികയെന്ന് അറിയപ്പെടുന്നു.
ഇന്ദ്രാദികളുടെ അഭ്യര്ത്ഥന സ്വീകരിച്ച്
ദേവി കംഹാസുരനെ മൂകനാക്കി മാറ്റി.
വരം ചോദിക്കാന് വഴിയില്ലാതായ കംഹന് അന്നു
മുതല് മൂകാസുരനെന്ന്
അറിയപ്പെട്ടുതുടങ്ങി. ദേവിക്ക്
മൂകാംബികാനാമവും സിദ്ധിച്ചു.2
മൂകാംബികാനാമത്തിന്റെ സാംഗത്യത്തെപ്പറ്റി
മൂകാംബികാപുരാണം തുടരുന്നു:
'അബി ബന്ധനേ'യെന്നാ ധാതുവാല് 'അംബാ'പദം
'അംബതേ ബന്ധ്നാതി'യെന്നര്ത്ഥമിങ്ങര ുളുന്നു
;
കംഹനെ വാഗ്ബന്ധത്താല് മൂകനാക്കുകമൂലം
സിംഹവാഹനയ്ക്കുണ്ടായ് 'മൂകാംബ'യെന്ന നാമം.
ദുഷ്കര്മ്മംമൂലം കംഹന്
മൂകനാകിലും സര്വ്വ-
മുള്ക്കൊള്ളും ലോകേശ്വരി മൂകന്നുമംബയല്ലോ.
കംഹനെ വാഗ്ബന്ധത്താല് മൂകനാക്കിയതിനാല്
ദേവിക്ക് മൂകാംബികയെന്ന നാമം സിദ്ധിച്ചു.
ദുഷ്കര്മ്മംമൂലം കംഹാസുരന് മൂകനായി.
എങ്കിലും സര്വ്വമുള്ക്കൊള്ളുന്ന
ദേവി മൂകാസുരനും അമ്മയാണ്.
അതിനാലും മൂകാംബികാനാമം ശരിതന്നെ.
മൂകനെ അംബനം ചെയ്തവള് (ബന്ധിച്ചവള്)
ആയതിനാലും ദേവി മൂകാംബികയായി.
മൂകാംബിക എന്ന നാമം മറ്റൊരു
തലത്തിലും പ്രസക്തമാണ്.
ദേവിയും താനും അഭിന്നരാണ് എന്ന അവസ്ഥ
സാക്ഷാത്കരിച്ച് നിര്വികല്പസമാധിയില്
ലയിച്ചിരിക്കുന്ന
മൂകമഹര്ഷീശ്വരന്മാരുടെ അംബിക(മാതാവ്) ആണു
മൂകാംബിക. ഈ യോഗമാര്ഗ്ഗത്തിലേക്കുള്ള
പ്രഥമ കവാടം വാക്കിനെ നിയന്ത്രിക്കുക
എന്നതാണ്. 'യോഗസ്യ
പ്രഥമം ദ്വാരം വാങ്നിരോധോളപരിഗ്രഹഃ'
എന്ന് ശങ്കരാചാര്യസ്വാമികള്
വിവേകചൂഡാമണി(366)യില് പറയുന്നു.
ഇന്ദ്രിയങ്ങളെ അടക്കി മനസ്സിനെ
ബ്രഹ്മാനുഭൂതിയില് എത്തിക്കുവാന്
നിരന്തരസാധന ആവശ്യമാണ്. ഈ
അവസ്ഥയിലേക്കുള്ള പ്രയാണത്തിനു
വാക്കിനെ മനസ്സിലും മനസ്സിനെ
അഹങ്കാരത്തിലും അഹങ്കാരത്തെ ബുദ്ധിയിലും
ബുദ്ധിയെ പ്രത്യഗാത്മാവിലും
പ്രത്യഗാത്മാവിനെ പരമാത്മികയായ
ദേവിയിലും ലയിപ്പിക്കേണ്ടതുണ്ട്.
വാചം നിയച്ഛാത്മനി തം നിയച്ഛ
ബുദ്ധൗ ധിയം യച്ഛ ച ബുദ്ധി സാക്ഷിണി
തം ചാപി പൂര്ണ്ണാത്മനി നിര്വികല്പേ
വിലാപ്യ ശാന്തിം പരമം ഭജസ്വ.
(വിവേകചൂഡാമണി-368)
സകല ഭേദവികല്പങ്ങളും (ഞാന്, നീ, അത്, ഇത്
എന്നിങ്ങനെയുള്ള ഭേദഭാവങ്ങള്)
നീങ്ങി അദൈ്വതാനുഭൂതി പ്രകാശിക്കുന്ന
നിര്വികല്പ്പാവസ്ഥയില്
സര്വാത്മഭാവത്തോടു
കൂടി ബ്രഹ്മാകാരനായിത്തീരുന്ന
യോഗി നിരതിശയമായ സച്ചിദാനന്ദാനുഭൂതിയില്
മഗ്നനായി സംസാരപാശത്തില്നിന്നും
മുക്തനാകുന്നു. പരമ നിശ്ചലാവസ്ഥയില്
മനസ്സും ശരീരവും വാക്കും എത്തിച്ചേരുന്നു.
അവര്ണ്ണനീയമായ ഈ അവസ്ഥയില് മൂകത
പരകോടിയില് എത്തുന്നു.
പ്രകടിപ്പിക്കാനാവാത്തതും അനന്തവുമായ
ഒന്നാണ് ഈ നിശ്ശബ്ദത എന്ന
ബോധം ഉണര്ത്തുന്നവളാണു മൂകാംബിക.
വാക്കിനെ വദിപ്പിക്കുന്ന
വാഗ്വാദിനിയും വാക്കിന്റെ അധീശ്വരിയായ
വാഗീശ്വരിയും വാക്കും(വാണിയും)
വാക്കിനെ സ്തംഭിപ്പിക്കുന്ന
ബഗളാമുഖിയും മൂകാംബികതന്നെ.
ഓരോരുത്തരിലുമുള്ള
ആസുരഭാവങ്ങളെ നിയന്ത്രിക്കുവാന്
ദേവിക്കുള്ള കഴിവിനെ സൂചിപ്പിക്കുകയാണു
മൂകാസുരകഥയിലൂടെ.
മൂകാംബിക മഹാകാളി മഹാലക്ഷ്മി മഹാസരസ്വതി
ഐക്യസ്വരൂപിണിയായി ആരാധിക്കപ്പെടുന്നതും
ഇതുമൂലമാണ്. പ്രഭാതത്തില് മഹാകാളിയാണു
മൂകാംബിക. സകല
ദുഷ്ടശക്തികളെയും സംഹരിച്ച്
ശ്മശാനത്തില് നര്ത്തനമാടുന്നവള്. സകല
ദുഷ്ചിന്തകളും ഉറവെടുക്കുന്നത്
മനസ്സിലാണ്.
അമ്മേ നാരായണ
ദേവീ നാരായണ
ഭദ്രേ നാരായണ
ദുര്‍ഗ്ഗേ നാരായണ
ലക്ഷ്മി നാരായണ
എന്നു നോക്കാം. ദുഷ്ടനായ കംഹാസുരന്
മഹാദേവനില്നിന്നും വരം വാങ്ങുവാന് വന്
തപം ചെയ്തു. ഭീതരായ ദേവകള്
ജഗദംബികയെ അഭയം പ്രാപിച്ച് സ്തുതിച്ചു.
മൂകാംബികാഷ്ടകം എന്നറിയപ്പെടുന്ന ഈ
സ്തുതിയില് പറയുന്നു:
പുനര്വാക്പടുത്വാദിഹീനാ ഹി മൂകാ-
നരൈസ്തൈര് നികാമം ഖലു പ്രാര്ത്ഥസേയത്
നിജേഷ്ടാപ്തയേ തച്ച മൂകാംബികാത്വം
നമസ്തേ മഹാലക്ഷ്മി കോലാപുരേശി.
(മൂകാംബികാഷ്ടകം-5)1
വാഗ്വൈഭവവും ബുദ്ധിശക്തിയും ഇല്ലാത്തവര്,
മൂകരായവര്, സര്വ്വാ
ത്മനാ ഹൃദയപൂര്വം പ്രാര്ത്ഥിക്കുമ്പോള്
അവരുടെ ആഗ്രഹസാഫല്യത്തിനായി സകല
കഴിവുകളും സര്വ്വജ്ഞത്വവും നല്കി
അനുഗ്രഹിക്കുന്നവളാകയാല് ജഗന്മാതാവായ
ദേവി മൂകാംബികയെന്ന് അറിയപ്പെടുന്നു.
ഇന്ദ്രാദികളുടെ അഭ്യര്ത്ഥന സ്വീകരിച്ച്
ദേവി കംഹാസുരനെ മൂകനാക്കി മാറ്റി.
വരം ചോദിക്കാന് വഴിയില്ലാതായ കംഹന് അന്നു
മുതല് മൂകാസുരനെന്ന്
അറിയപ്പെട്ടുതുടങ്ങി. ദേവിക്ക്
മൂകാംബികാനാമവും സിദ്ധിച്ചു.2
മൂകാംബികാനാമത്തിന്റെ സാംഗത്യത്തെപ്പറ്റി
മൂകാംബികാപുരാണം തുടരുന്നു:
'അബി ബന്ധനേ'യെന്നാ ധാതുവാല് 'അംബാ'പദം
'അംബതേ ബന്ധ്നാതി'യെന്നര്ത്ഥമിങ്ങര
;
കംഹനെ വാഗ്ബന്ധത്താല് മൂകനാക്കുകമൂലം
സിംഹവാഹനയ്ക്കുണ്ടായ് 'മൂകാംബ'യെന്ന നാമം.
ദുഷ്കര്മ്മംമൂലം കംഹന്
മൂകനാകിലും സര്വ്വ-
മുള്ക്കൊള്ളും ലോകേശ്വരി മൂകന്നുമംബയല്ലോ.
കംഹനെ വാഗ്ബന്ധത്താല് മൂകനാക്കിയതിനാല്
ദേവിക്ക് മൂകാംബികയെന്ന നാമം സിദ്ധിച്ചു.
ദുഷ്കര്മ്മംമൂലം കംഹാസുരന് മൂകനായി.
എങ്കിലും സര്വ്വമുള്ക്കൊള്ളുന്ന
ദേവി മൂകാസുരനും അമ്മയാണ്.
അതിനാലും മൂകാംബികാനാമം ശരിതന്നെ.
മൂകനെ അംബനം ചെയ്തവള് (ബന്ധിച്ചവള്)
ആയതിനാലും ദേവി മൂകാംബികയായി.
മൂകാംബിക എന്ന നാമം മറ്റൊരു
തലത്തിലും പ്രസക്തമാണ്.
ദേവിയും താനും അഭിന്നരാണ് എന്ന അവസ്ഥ
സാക്ഷാത്കരിച്ച് നിര്വികല്പസമാധിയില്
ലയിച്ചിരിക്കുന്ന
മൂകമഹര്ഷീശ്വരന്മാരുടെ അംബിക(മാതാവ്) ആണു
മൂകാംബിക. ഈ യോഗമാര്ഗ്ഗത്തിലേക്കുള്ള
പ്രഥമ കവാടം വാക്കിനെ നിയന്ത്രിക്കുക
എന്നതാണ്. 'യോഗസ്യ
പ്രഥമം ദ്വാരം വാങ്നിരോധോളപരിഗ്രഹഃ'
എന്ന് ശങ്കരാചാര്യസ്വാമികള്
വിവേകചൂഡാമണി(366)യില് പറയുന്നു.
ഇന്ദ്രിയങ്ങളെ അടക്കി മനസ്സിനെ
ബ്രഹ്മാനുഭൂതിയില് എത്തിക്കുവാന്
നിരന്തരസാധന ആവശ്യമാണ്. ഈ
അവസ്ഥയിലേക്കുള്ള പ്രയാണത്തിനു
വാക്കിനെ മനസ്സിലും മനസ്സിനെ
അഹങ്കാരത്തിലും അഹങ്കാരത്തെ ബുദ്ധിയിലും
ബുദ്ധിയെ പ്രത്യഗാത്മാവിലും
പ്രത്യഗാത്മാവിനെ പരമാത്മികയായ
ദേവിയിലും ലയിപ്പിക്കേണ്ടതുണ്ട്.
വാചം നിയച്ഛാത്മനി തം നിയച്ഛ
ബുദ്ധൗ ധിയം യച്ഛ ച ബുദ്ധി സാക്ഷിണി
തം ചാപി പൂര്ണ്ണാത്മനി നിര്വികല്പേ
വിലാപ്യ ശാന്തിം പരമം ഭജസ്വ.
(വിവേകചൂഡാമണി-368)
സകല ഭേദവികല്പങ്ങളും (ഞാന്, നീ, അത്, ഇത്
എന്നിങ്ങനെയുള്ള ഭേദഭാവങ്ങള്)
നീങ്ങി അദൈ്വതാനുഭൂതി പ്രകാശിക്കുന്ന
നിര്വികല്പ്പാവസ്ഥയില്
സര്വാത്മഭാവത്തോടു
കൂടി ബ്രഹ്മാകാരനായിത്തീരുന്ന
യോഗി നിരതിശയമായ സച്ചിദാനന്ദാനുഭൂതിയില്
മഗ്നനായി സംസാരപാശത്തില്നിന്നും
മുക്തനാകുന്നു. പരമ നിശ്ചലാവസ്ഥയില്
മനസ്സും ശരീരവും വാക്കും എത്തിച്ചേരുന്നു.
അവര്ണ്ണനീയമായ ഈ അവസ്ഥയില് മൂകത
പരകോടിയില് എത്തുന്നു.
പ്രകടിപ്പിക്കാനാവാത്തതും അനന്തവുമായ
ഒന്നാണ് ഈ നിശ്ശബ്ദത എന്ന
ബോധം ഉണര്ത്തുന്നവളാണു മൂകാംബിക.
വാക്കിനെ വദിപ്പിക്കുന്ന
വാഗ്വാദിനിയും വാക്കിന്റെ അധീശ്വരിയായ
വാഗീശ്വരിയും വാക്കും(വാണിയും)
വാക്കിനെ സ്തംഭിപ്പിക്കുന്ന
ബഗളാമുഖിയും മൂകാംബികതന്നെ.
ഓരോരുത്തരിലുമുള്ള
ആസുരഭാവങ്ങളെ നിയന്ത്രിക്കുവാന്
ദേവിക്കുള്ള കഴിവിനെ സൂചിപ്പിക്കുകയാണു
മൂകാസുരകഥയിലൂടെ.
മൂകാംബിക മഹാകാളി മഹാലക്ഷ്മി മഹാസരസ്വതി
ഐക്യസ്വരൂപിണിയായി ആരാധിക്കപ്പെടുന്നതും
ഇതുമൂലമാണ്. പ്രഭാതത്തില് മഹാകാളിയാണു
മൂകാംബിക. സകല
ദുഷ്ടശക്തികളെയും സംഹരിച്ച്
ശ്മശാനത്തില് നര്ത്തനമാടുന്നവള്. സകല
ദുഷ്ചിന്തകളും ഉറവെടുക്കുന്നത്
മനസ്സിലാണ്.
അമ്മേ നാരായണ
ദേവീ നാരായണ
ഭദ്രേ നാരായണ
ദുര്‍ഗ്ഗേ നാരായണ
ലക്ഷ്മി നാരായണ
No comments:
Post a Comment