പൂജാവസാനത്തില്‍ കര്‍പ്പൂരം കത്തിക്കുന്നത് ബോധത്തിന്റെ സൂചകമാണ്. കത്തിയശേഷം ഒന്നും അവശേഷിക്കാത്ത വസ്തുവാണ് കര്‍പ്പൂരം. അപ്രകാരം, ശുദ്ധവര്‍ണ്ണവും അഗ്നിയിലേക്ക് എളുപ്പം ലയിക്കുന്നതുമായ കര്‍പ്പൂരം നമ്മുടെ ഉള്ളില്‍ ശുദ്ധി സാത്വികരൂപമായ ബോധരൂപമാര്‍ന്നിരിക്കുന്ന ആത്മതത്വമാണ്. പ്രാപഞ്ചികമായ എല്ലാം ഈശ്വരനു നല്‍കിയശേഷം നാം നമ്മുടെ ആത്മാവിനെക്കൂടി ഈശ്വരനില്‍ വിലയം പ്രാപിപ്പിക്കുക എന്ന ലക്ഷ്യത്തിന്റെ സൂചനയാണ് കര്‍പ്പൂരം കത്തിക്കല്‍. ഇങ്ങനെ ചന്ദനം മുതല്‍ കര്‍പ്പൂരം വരെ ഈ പ്രപഞ്ചത്തിന്റെ സ്ഥൂലസൂക്ഷ്മമാകുന്ന വസ്തുക്കളായ എല്ലാറ്റിനെയും പ്രതിനിധീകരിക്കുമ്പോള്‍ ഈശ്വരപൂജ ഈ സമ്പൂര്‍ണ്ണ ലോകത്തേയും അനുഭവിപ്പിക്കുന്ന രീതിയിലുള്ള ഒരു മഹാസംരംഭമായിത്തീരുന്നു.
30 മീറ്ററോളം വളരുന്ന ഒരു മരമാണ് കർപ്പൂരം (ശാസ്ത്രീയനാമം:Cinnamomum camphora) തെക്കൻ ജപ്പാൻ, തെക്കുകിഴക്കൻ ചൈന, ഇന്തോചൈന എന്നിവിടങ്ങളിൽ സ്വാഭാവികമായി കാണപ്പെടുന്നു. ഇതിന്റെ തടിയും ഇലകളും വാറ്റിയാണ് സുഗന്ധദ്രവ്യമായ കർപ്പൂരം നിർമ്മിക്കുന്നത്
പൂജാസാമഗ്രികളില്‍ പ്രധാനമാണ് കര്‍പ്പൂരം. പൂജാദ്രവ്യമെന്നതിലുപരിയായി കര്പ്പൂരത്തിന് ഔഷധഗുണങ്ങളും ഏറെയുണ്ട്. ചിലതരം മരുന്നകള്‍ ഉണ്ടാക്കാന്‍ കര്‍പ്പൂരം ഉപയോഗിക്കാറുണ്ട്. ഇതുപോലെ ചര്‍മത്തിനും മുടിയ്ക്കും സംരക്ഷണം നല്‍കുന്നതു വഴി നല്ലൊരു സൗന്ദര്യോപാധിയായും കര്‍പ്പൂരത്തെ കണക്കാക്കാം. കര്‍പ്പൂരത്തിന്റെ സൗന്ദര്യ, ആരോഗ്യവശങ്ങള്‍ എന്തൊക്കെയെന്നറിയൂ.
വാത, കഫ രോഗങ്ങൾ ശമിപ്പിക്കും. ശ്വാസകോശങ്ങൾ, നാഡികൾ, മാംസപേശികൾ ഇവയ്ക്കുണ്ടാകുന്ന വലിഞ്ഞു മുറുക്കം ഇല്ലാതാക്കും. കർപ്പൂരാദി ചൂർണ്ണം ഉണ്ടാക്കാൻ ഉപയോഗിക്കുന്നു
1. ചര്‍മത്തിലെ ചൊറിച്ചില്‍ മാറ്റാനുള്ള നല്ലൊരു വഴിയാണ് കര്‍പ്പൂരം. ഇത് ചൊറിച്ചിലുള്ള ഭാഗത്ത് പുരട്ടിയാല്‍ മതി. അല്ലെങ്കില്‍ വെള്ളത്തില്‍ ചാലിച്ചു പുരട്ടിയാല്‍ മതി.
2. പൊള്ളലിന്റെ പാടുകള്‍ നീക്കാനും കര്‍പ്പൂരം നല്ലതാണ്. അല്‍പം കര്‍പ്പൂരം വെള്ളത്തില്‍ ചാലിച്ച് ഈ ഭാഗത്തു പുരട്ടിയാല്‍ മതിയാകും. എന്നാല്‍ പൊള്ളല്‍ മുഴുവന്‍ ഭേദമായതിനു ശേഷം മാത്രം ഇങ്ങനെ ചെയ്യുക. അല്ലെങ്കില്‍ അണുബാധയ്ക്കു സാധ്യത കൂടുതലാണ്.
3.മുഖക്കുരുവും മുഖക്കുരു പാടുകളും പരിഹരിക്കാനുള്ള നല്ലൊരു വഴി കൂടിയാണ് കര്‍പ്പൂരം. കര്‍പ്പൂരതൈലം കിട്ടും. ഇതു പുരട്ടി നോക്കൂ. അല്ലെങ്കില്‍ ഫേസ് പായ്ക്കില്‍ അല്‍പം കര്‍പ്പൂരം ചേര്‍ത്താലും മതിയാകും.
4. ചര്‍മത്തിലുണ്ടാകുന്ന പാടുകള്‍ പരിഹരിക്കാനും കര്‍പ്പൂരം പുരട്ടുന്നത് നല്ലതാണ്
5. വിണ്ടുപൊട്ടിയ ഉപ്പുറ്റികള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് കര്‍പ്പൂരം. വെള്ളത്തില്‍ കര്‍പ്പൂരം കലക്കി ഇതില്‍ കാലുകള്‍ ഇറക്കി വച്ചാല്‍ മതിയാകും.
6. മുടിയുടെ വളര്‍ച്ചയ്ക്കും കര്‍പ്പൂരം നല്ലതാണ്. തേയ്ക്കുന്ന എണ്ണയില്‍ കര്‍പ്പൂരം ചേര്‍ത്തിളക്കാം. മുടി വളര്‍ച്ചയ്ക്കും മുടിയ്ക്കു തിളക്കവും മൃദുത്വവും ലഭിയ്ക്കുന്നതിനും ഇത് നല്ലതാണ്. കര്‍പ്പൂരതൈലത്തില്‍ അല്‍പം തൈരോ മുട്ടയോ ചേര്‍ത്താല്‍ കൂടുതല്‍ നല്ലതാണ്.
7. മുടികൊഴിച്ചിലിനും കര്‍പ്പൂരം നല്ലതാണ്. കര്‍പ്പൂരം ചേര്‍ത്ത എണ്ണയുപയോഗിച്ച് തല മസാജ് ചെയ്യാം. സ്‌ട്രെസ് കുറയ്ക്കാനും റിലാക്‌സ് ചെയ്യാനും കര്‍പ്പൂരം ചേര്‍ത്ത എണ്ണ കൊണ്ട് തല മസാജ് ചെയ്യുന്നത് നല്ലതാണ്.
30 മീറ്ററോളം വളരുന്ന ഒരു മരമാണ് കർപ്പൂരം (ശാസ്ത്രീയനാമം:Cinnamomum camphora) തെക്കൻ ജപ്പാൻ, തെക്കുകിഴക്കൻ ചൈന, ഇന്തോചൈന എന്നിവിടങ്ങളിൽ സ്വാഭാവികമായി കാണപ്പെടുന്നു. ഇതിന്റെ തടിയും ഇലകളും വാറ്റിയാണ് സുഗന്ധദ്രവ്യമായ കർപ്പൂരം നിർമ്മിക്കുന്നത്
പൂജാസാമഗ്രികളില്‍ പ്രധാനമാണ് കര്‍പ്പൂരം. പൂജാദ്രവ്യമെന്നതിലുപരിയായി
വാത, കഫ രോഗങ്ങൾ ശമിപ്പിക്കും. ശ്വാസകോശങ്ങൾ, നാഡികൾ, മാംസപേശികൾ ഇവയ്ക്കുണ്ടാകുന്ന വലിഞ്ഞു മുറുക്കം ഇല്ലാതാക്കും. കർപ്പൂരാദി ചൂർണ്ണം ഉണ്ടാക്കാൻ ഉപയോഗിക്കുന്നു
1. ചര്‍മത്തിലെ ചൊറിച്ചില്‍ മാറ്റാനുള്ള നല്ലൊരു വഴിയാണ് കര്‍പ്പൂരം. ഇത് ചൊറിച്ചിലുള്ള ഭാഗത്ത് പുരട്ടിയാല്‍ മതി. അല്ലെങ്കില്‍ വെള്ളത്തില്‍ ചാലിച്ചു പുരട്ടിയാല്‍ മതി.
2. പൊള്ളലിന്റെ പാടുകള്‍ നീക്കാനും കര്‍പ്പൂരം നല്ലതാണ്. അല്‍പം കര്‍പ്പൂരം വെള്ളത്തില്‍ ചാലിച്ച് ഈ ഭാഗത്തു പുരട്ടിയാല്‍ മതിയാകും. എന്നാല്‍ പൊള്ളല്‍ മുഴുവന്‍ ഭേദമായതിനു ശേഷം മാത്രം ഇങ്ങനെ ചെയ്യുക. അല്ലെങ്കില്‍ അണുബാധയ്ക്കു സാധ്യത കൂടുതലാണ്.
3.മുഖക്കുരുവും മുഖക്കുരു പാടുകളും പരിഹരിക്കാനുള്ള നല്ലൊരു വഴി കൂടിയാണ് കര്‍പ്പൂരം. കര്‍പ്പൂരതൈലം കിട്ടും. ഇതു പുരട്ടി നോക്കൂ. അല്ലെങ്കില്‍ ഫേസ് പായ്ക്കില്‍ അല്‍പം കര്‍പ്പൂരം ചേര്‍ത്താലും മതിയാകും.
4. ചര്‍മത്തിലുണ്ടാകുന്ന പാടുകള്‍ പരിഹരിക്കാനും കര്‍പ്പൂരം പുരട്ടുന്നത് നല്ലതാണ്
5. വിണ്ടുപൊട്ടിയ ഉപ്പുറ്റികള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് കര്‍പ്പൂരം. വെള്ളത്തില്‍ കര്‍പ്പൂരം കലക്കി ഇതില്‍ കാലുകള്‍ ഇറക്കി വച്ചാല്‍ മതിയാകും.
6. മുടിയുടെ വളര്‍ച്ചയ്ക്കും കര്‍പ്പൂരം നല്ലതാണ്. തേയ്ക്കുന്ന എണ്ണയില്‍ കര്‍പ്പൂരം ചേര്‍ത്തിളക്കാം. മുടി വളര്‍ച്ചയ്ക്കും മുടിയ്ക്കു തിളക്കവും മൃദുത്വവും ലഭിയ്ക്കുന്നതിനും ഇത് നല്ലതാണ്. കര്‍പ്പൂരതൈലത്തില്‍ അല്‍പം തൈരോ മുട്ടയോ ചേര്‍ത്താല്‍ കൂടുതല്‍ നല്ലതാണ്.
7. മുടികൊഴിച്ചിലിനും കര്‍പ്പൂരം നല്ലതാണ്. കര്‍പ്പൂരം ചേര്‍ത്ത എണ്ണയുപയോഗിച്ച് തല മസാജ് ചെയ്യാം. സ്‌ട്രെസ് കുറയ്ക്കാനും റിലാക്‌സ് ചെയ്യാനും കര്‍പ്പൂരം ചേര്‍ത്ത എണ്ണ കൊണ്ട് തല മസാജ് ചെയ്യുന്നത് നല്ലതാണ്.
No comments:
Post a Comment