Friday, September 23, 2016

ശിവ ക്ഷേത്രങ്ങളിലെ മുഖ്യ പ്രസാദം ആണ് ഭസ്മം

ശിവ ക്ഷേത്രങ്ങളിലെ മുഖ്യ പ്രസാദം ആണ് ഭസ്മം . ഭസ്മം എന്നാൽ ചാരം ആണ് .ഭസ്മം നെറ്റിയിൽ തോടുക മാത്രമല്ല ദേഹം മുഴുവൻ പൂശാറുണ്ട് . ഭസ്മം തോടുക അല്ല . ധരിക്കുക എന്നാണ് പറയുക
ഒരു ദൃശ്യ വസ്തു അഗ്നിയിൽ കത്തിയത്തിനു ശേഷം ശേഷിക്കുന്ന വസ്തു . ലോകത്തിൽ എന്തിനെയും നശിപ്പിക്കുന്നതാണ് അഗ്നി . എന്നാൽ അഗ്നിയാൽ പോലും നശിപ്പിക്കാൻ കഴിയാത്തതാണ് ഭസ്മം
ആത്മാവിന്റെ ബഹിർ സ്വരൂപം ആയിട്ടാണ് ഭസ്മം ദേഹത്ത് പൂശുന്നത് . ഞാൻ എന്നത് ഈ ഭസ്മം പോലെ നാശം ഇല്ലാത്തത് എന്നാണ് ഇതിന്റെ അർത്ഥം .
ലോകത്തിലെ എല്ലാ വസ്തുക്കളും അഗ്നിയിൽ എരിഞ്ഞു ചാരം എന്ന ഒരു വസ്തു ആയി മാറുന്നത് പോലെ, നാം എല്ലാം പല പല വസ്തുക്കളായി നാമ രൂപത്തിൽ ഈ ലോകത്ത് കാണുന്നു എങ്കിലും എല്ലാം ഒരേ ഒരു ആത്മാവിന്റെ പ്രതി സ്വരൂപങ്ങൾ ആണ് എന്ന് ഭസ്മം കാണുമ്പോൾ ഓരോരുത്തര്ക്കും ഓർമ വരണം . അതിലൂടെ ആത്മാവിനെയും .. ആത്മസ്വരൂപനായ ഈശ്വരനെയും ഒര്ക്കാൻ വേണ്ടി ആണ് ഭസ്മം ധരിക്കുന്നത് .
നശ്വരമായ ശരീരത്തിന് മുകളിൽ പൂശുന്ന അനശ്വര വസ്തു ആണ് ഭസ്മം . ഞാൻ എന്നത് ഈ ശരീരം അല്ല .. അഖണ്ഡമായ ആത്മബോധം ആണ് എന്നാണ് ഒരാൾ ഭസ്മം ധരിക്കുന്നതിലൂടെ ലോകത്തിനോട് പറയുന്നത്.

No comments:

Post a Comment