Friday, September 23, 2016

സന്താന ഗോപാലമന്ത്രം

അഷ്‌ടമി രോഹിണി ദിവസം സന്താന ഗോപാലമന്ത്രം 41 പ്രാവശ്യം ജപിച്ചാല്‍ ഇഷ്‌ടസന്താന ലബ്‌ധിയെന്ന്‌ വിശ്വാസം.
”ദേവകീ സുത ഗോവിന്ദാ വാസുദേവാ ജഗത്‌പതേ
ദേഹി മേ തനയം കൃഷ്‌ണാ ത്വാമഹം ശരണം ഗത”
സന്താന ഗോപാല മന്ത്രത്താല്‍ ജന്മ നക്ഷത്ര ദിവസം ശ്രീകൃഷ്‌ണപ്രതിഷ്‌ഠയുളള ക്ഷേത്രത്തില്‍ വിഷ്‌ണുപൂജ നടത്തുന്നതും ശ്രേഷ്‌ഠമാണ്‌.
ജാതകവശാല്‍ ആയുസ്സിന്‌ മാന്ദ്യം ഉളളവര്‍ ശ്രീകൃഷ്‌ണജയന്തിക്ക്‌ 41 പ്രാവശ്യം ആയുര്‍ഗോപാലമന്ത്രം ജപിക്കണം.
”ദേവകീ സുത ഗോവിന്ദാ വാസുദേവാ ജഗത്‌പതേ
ദേഹി മേ ശരണം കൃഷ്‌ണാ ത്വാമഹം ശരണം ഗത”
വിദ്യാഭ്യാസ പുരോഗതിക്കും വിജയത്തിനും ”കൃഷ്‌ണ കൃഷ്‌ണാ ഹരേ കൃഷ്‌ണാ സര്‍വ്വജ്‌ഞാ ത്വം പ്രസീദ മേ
രമാ രമണാ വിശ്വേശാ, വിദ്യാമാശു പ്രയശ്‌ച മേ’ എന്ന വിദ്യാഗോപാല മന്ത്രം 41 പ്രാവശ്യം ജപിക്കണം.
ജ്‌ഞാനസമ്പാദനത്തിന്‌
”ഉല്‍ഗിരല്‍ പ്രണവോല്‍ഗീഥ സര്‍വ്വ വാഗീശ്വരേശ്വരാ
സര്‍വ്വ വേദമയാചിന്ത്യ സര്‍വ്വം ബോധയ ബോധയ”
എന്ന ”ഹയഗ്രീവ ഗോപാല മന്ത്രം” 41 പ്രാവശ്യം ജപിക്കണം.
ആരോഗ്യവര്‍ദ്ധനയ്‌ക്ക്
”നമോ വിഷ്‌ണവേ സുരപതയേ മഹാബലായ സ്വാഹ”
എന്ന മഹാബല ഗോപാലമന്ത്രം 41 പ്രാവശ്യം ജപിക്കണം.
ധനസമൃദ്ധിക്കും ഐശ്വര്യത്തിനും
”കൃഷ്‌ണാ കൃഷ്‌ണാ മഹായോഗിന്‍ ഭക്‌താനാം അഭയം കര
ഗോവിന്ദാ പരമാനന്ദാ സര്‍വ്വം മേ വശമാനയ” 
എന്ന രാജഗോപാലമന്ത്രം 41 പ്രാവശ്യം ജപിക്കണം.
ഗുജറാത്തിലെ ദ്വാരക, ഉത്തര്‍പ്രദേശിലെ മഥുര, കര്‍ണ്ണാടകത്തിലെ ഉഡുപ്പി, കേരളത്തിലെ ഗുരുവായൂര്‍ എന്നീ ക്ഷേത്രങ്ങള്‍ ലോക പ്രസിദ്ധങ്ങളാണ്‌.
കേരളത്തില്‍ അമ്പലപ്പുഴ, തിരുവമ്പാടി, തിരുവാര്‍പ്പ്‌, മാവേലിക്കര, കായംകുളം പുതിയിടം, അഞ്ചല്‍ ഏറം തുടങ്ങിയ നിരവധി ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രങ്ങള്‍ ഉണ്ട്‌. തൃപ്പൂണിത്തുറയില്‍ സന്താനഗോപാല മൂര്‍ത്തിയായും അടൂരിലും ആറന്മുളയിലും പാര്‍ത്ഥസാരഥിയായും ശ്രീകൃഷ്‌ണന്‍ ഐശ്വര്യമൂര്‍ത്തിയായി കുടി കൊള്ളുന്നു.
ഈ ശ്രീകൃഷ്‌ണജയന്തിക്ക്‌ നമുക്ക്‌ സന്തോഷമായി കുടുംബസഹിതം പ്രാര്‍ത്ഥിക്കാം.

No comments:

Post a Comment