Thursday, September 22, 2016

ശരംകുത്തി മാഹാത്മ്യം ..

ജീവിതലക്ഷ്യം പൂർത്തീകരിച്ച ശേഷം മണികണ്ഠൻ പന്തള രാജാവിനോട് പറഞ്ഞു .എന്റെ അവതാരോദ്ദേശം പൂർത്തീകരിച്ചു .ഇനി ഞാൻ സ്വസ്ഥമായ ഒരു സ്ഥലത്ത് ഇരിക്കാൻ പോവുകയാണ് .അത് പറഞ്ഞു മണികണ്ഠൻ ഒരു ശരം തുടുത്തുവിട്ടു .അത് കരിമലക്കും അപ്പുറം ഒരു അരയാലിൽ ചെന്ന് പതിച്ചു .അതാണ്‌ ശരംകുത്തിയാല് .മുമ്പ് ഇവിടെ ഒരു ആൽ മരം ഉണ്ടായിരുന്നു .തീർത്ഥാടകർക്ക്സൌകര്യങ്ങൾ ഒരുക്കാൻ വേണ്ടി അത് വെട്ടി മാറ്റി തറ നിരപ്പാക്കി .മറവപ്പടയെ തുരത്തിയോടിച്ച്ച അയ്യപ്പനും ,അനുയായികളും തങ്ങളുടെ ആയുധങ്ങൾ ഉപേക്ഷിച്ച സ്ഥലമാണ്ശരംകുത്തിയെന്നും പറയുന്നുണ്ട് .കണ്ണി അയ്യപ്പന്മാർ കൊണ്ട് വരുന്ന ശരങ്ങൾ നിക്ഷേപിക്കുന്നത് ഇവിടെയാണ്‌ .മാളികപ്പുറത്തമ്മക്ക് അയ്യപ്പനെ വിവാഹം കഴിക്കാൻ ആഗ്രഹം ഉണ്ടായിരുന്നു .പക്ഷെ അയ്യപ്പൻ ഒരു നിർദ്ദേശം മുന്നോട്ടു വച്ചു.എന്നെ കാണാൻ കന്നി അയ്യപ്പന്മാർ വരാതിരിക്കുന്ന വർഷം ഞാൻ നിന്നെ വിവാഹം കഴിക്കുന്നതായിരിക്കും .അതുവരെ നീ മാളികപ്പുറത്തമ്മയായിശബരിമലക്ക് വടക്ക് ഭാഗത്തായി വാഴും ,എന്നെ കാണാൻ എത്തുന്ന ഭക്തർ നിന്നെയും കണ്ടു തൊഴാതെ മടങ്ങില്ല .ഉത്സവത്തിന് പള്ളിവേട്ടക്കായി ഭഗവാൻ എഴുന്നള്ളിയെത്തുന്നത് ശരംകുത്തിയിലാണ്.ശബരിമല ഉള്ള കാലത്തോളം ശരംകുത്തിയിൽ ശരങ്ങളും ,കന്നിയ്യപ്പന്മാരും ഇല്ലാത്ത വര്ഷം ഉണ്ടാകുമോ ? മണ്ടലപൂജക്ക് ചാർത്താനുള്ള തിരുവാഭരണ ഘോഷയാത്രയെ ദേവസ്വം അധികൃതർ സ്വീകരിച്ചു സന്നിധാനത്തിലേക്ക് ആനയിക്കുന്നതു ശരംകുത്തിയിൽ നിന്നാണു

No comments:

Post a Comment