Thursday, September 8, 2016

തൊണ്ടവേദനയകറ്റാൻ വീട്ടിൽ ചെയ്യാവുന്ന ചില എളുപ്പവഴികൾ

മൂന്നല്ലി വെളുത്തുള്ളി ചവച്ചരയ്ക്കുകയോ ചായയിൽ ചേർത്തോ കഴിക്കുക.
* ഉപ്പുവെള്ളം തുടര്‍ച്ചയായി വായില്‍ കൊണ്ടാല്‍ ബാക്‌ടീരിയകള്‍ നശിച്ച്‌ തൊണ്ടവേദന ഇല്ലാതാവുന്നതാണ്.
* ഇഞ്ചിവേര്‌ വൃത്തിയാക്കിയ ശേഷം പത്തുമിനിറ്റ് ചൂടുവെള്ളത്തിലിട്ട് വച്ച ശേഷം കുടിച്ചാൽ തൊണ്ടവേദന ശമിക്കും.
* ഒരു ഗ്ലാസ് തേയില ഇട്ടു തിളപ്പിച്ച വെള്ളത്തിൽ ഉപ്പ് ചേർത്ത് കവിൾകൊണ്ടാൽ തൊണ്ടവേദന കുറയും.
*ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു സ്പൂണ്‍ ഉപ്പും കാൽ സ്പൂണ്‍ മഞ്ഞൾപ്പൊടിയും ചേർത്ത് ചൂടാക്കിയ ശേഷം ഇളം ചൂടോടെ കവിൾകൊള്ളുക.

No comments:

Post a Comment