Tuesday, October 25, 2016

ശ്രീ ഗുരുവയുര്‍പ്പന്‍റെ രുദ്രതീർഥം

!! ഓം നമോ ഭഗവതേ വാസുദേവായ !!!
ഊട്ടുപുരയ്ക്ക് പുറകിലുള്ള കുളമാണ്. ഇവിടെയാണ് ആറാട്ട് നടക്കാറുള്ളത്. ഗുരുവും വായുവും കൂടി കൊണ്ടുവന്ന വിഗ്രഹം ശിവൻ പ്രതിഷ്ഠയ്ക്കുന്നതിനുമുമ്പ് ആറാട്ടു നടത്തിയത് രുദ്രതീർഥത്തിലാണ്. ഭജനമിരിക്കുന്ന ഭക്തർ, ശാന്തിക്കാർ, കഴകക്കാർ എന്നിവർ കുളിക്കാറുള്ളത് ഈ കുളത്തിലാണ്.
മുമ്പ് ഈ കുളം ഒരു തടാകമായിരുന്നുവെന്നും അതിൽ നിറയെ താമരകളായിരുന്നുവെന്നും ശിവനും പ്രചേതസ്സുകളും വളരെക്കാലം ഇവിടെ തപസ്സുചെയ്തിരുന്നുവെന്നും ഐതിഹ്യമുണ്ട്. തന്മൂലം വളരെ പവിത്രമായി കണക്കാക്കപ്പെടുന്നു. എന്നാൽ ഈയടുത്ത കാലത്ത് ഒരുപാട് മാലിന്യങ്ങൾ ഇവിടെ കുന്നുകൂടിയിട്ടുണ്ട്. അവ തടയാൻ ഗുരുവായൂർ ദേവസ്വം വളരെയധികം ശ്രദ്ധിക്കുന്നുമുണ്ട്. സാളഗ്രാമം പോലുള്ള വിശിഷ്ട വസ്തുക്കൾ ഇവിടെയുള്ളതായി വിശ്വസിക്കപ്പെടുന്നു. എന്നാൽ ഇത് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല

No comments:

Post a Comment