Tuesday, October 25, 2016

ഹരേ രാമ ഹരേ കൃഷ്ണ

"ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ"
ഭഗവാന്‍റെ ഈ തിരുനാമങ്ങള്‍ അടങ്ങുന്ന മഹാമന്ത്രം ജപിക്കുന്നതുമൂലം മനുഷ്യന്‍ കലിയുടെ എല്ലാ ദോഷങ്ങളില്‍നിന്നും മുക്തരായി ഭവിക്കുന്നു എന്നും ഇതല്ലാതെ കലി ദോഷങ്ങളെ ഇല്ലാതാക്കാന്‍ മറ്റൊരു മാര്‍ഗവും നാല് വേദങ്ങളും പരിശോധിച്ചാലും കണ്ടുകിട്ടുകയില്ലെന്നും ബ്രഹ്മാവ്‌ ശ്രീനാരദ മഹര്‍ഷിക്ക് ദ്വാപരയുഗാന്ത്യത്തില്‍ ഉപദേശിച്ചതായി കലിസന്തരണ ഉപനിഷത്ത്‌ പറയുന്നു. അപ്പോള്‍ ശ്രീനാരദ മഹര്‍ഷി , ഈ മഹാ മന്ത്രം ജപിക്കുവാനുള്ള നിയമങ്ങള്‍ എന്തെല്ലാം എന്ന് ബ്രഹ്മാവിനോട് ചോദിച്ചു. അതിന് മറുപടിയായി ഈ മഹാ മന്ത്രം ജപിക്കുവാന്‍ പ്രത്യേകിച്ച് യാതൊരു നിയമങ്ങളും ഇല്ല എന്നും, ശുദ്ധിയും അശുദ്ധിയും ഒന്നും നോക്കാതെ ആര്‍ക്കും , എവിടെയും , എപ്പോഴും ഇത് ജപിക്കാംഎന്നും , ഈ മഹാ മന്ത്രം ജപിക്കുന്നത്‌ കൊണ്ടു തന്നെ മനുഷ്യന്റെ എല്ലാ പാപങ്ങളും നീങ്ങി മനസ്സും ശരീരവും ശുദ്ധമാകും എന്നും ബ്രഹ്മദേവന്‍ അരുളിച്ചെയ്തു.
അതിനാല്‍ എല്ലാ കലി ദോഷങ്ങളില്‍ നിന്നും മുക്തരാകുവാന്‍ ഈ മഹാ മന്ത്രത്തെ നിരന്തരം ജപിക്കുക.ധ്യാനം കൊണ്ടു കൃത യുഗത്തിലും ,യജനം കൊണ്ടു ത്രേതായുഗത്തിലും ,പൂജനം കൊണ്ടു ദ്വാപരയുഗത്തിലും സാധിച്ചിരുന്ന ഈശ്വര പ്രാപ്തി കലി യുഗത്തില്‍ ഭഗവന്‍നാമ കീര്‍ത്തനം ഒന്നു കൊണ്ടു മാത്രം സാധിക്കാം എന്ന് സര്‍വ ശാസ്ത്രങ്ങളും നിസ്സംശയം ഉദ്ഘോഷിക്കുന്നു. നാമകീര്‍ത്തനം കൊണ്ടു പാപ മോചിതരായി ഭഗവത് പ്രാപ്തി നേടുവാന്‍ എല്ലാവരെയും ഭഗവാന്‍ അനുഗ്രഹിക്കട്ടെ.

No comments:

Post a Comment