Monday, October 17, 2016

ഉപനിഷത്തുക്കളെ ഒന്നു പരിചയപ്പെടാം

*ഭാരതീയ സംസ്കൃതിയിലെ അനേകം ഉപനിഷത്തുക്കളില്‍ ദശോപനിഷത്തുകള്‍ എന്നറിയപ്പെടുന്ന പ്രധാനപ്പെട്ട പത്തുപനിഷത്തുക്കളെ ചെറിയ രീതിയില്‍ ഒന്നു പരിചയപ്പെടാം :-
*1 . ഈശാവസ്യോപ നിഷത്ത് 
ദശോപനിഷത്തുക്കളില്‍ ഏറ്റവും ചെറുതെങ്കിലും ഏറ്റവും
പ്രധാനപ്പെട്ട *ഉപനിഷത്താണിത്. ഇത് 18 മന്ത്രങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ഈശ്വരന്റെ സര്‍വ്വ വ്യാപകത്വം ,*വിദ്യയും സംഭൂതിയും തുടങ്ങിയ വിഷങ്ങള്‍ ആണ് ഇതില്‍ പ്രതിപാദിച്ചിരിക്കുന്നത്.
*2. കേനോപനിഷത്ത് :-
നാല് ഖണ്ഡങ്ങളിലായി 64 മന്ത്രങ്ങള്‍ ഇതില്‍
അടങ്ങിയിരിക്കുന്നു. മനസ്സ് ആരുടെ പ്രേരണയാല്‍ വിഷയക്കുടുക്കുളില്‍ വീഴുന്നു ? വാക്കുകള്‍
ഉച്ചരിക്കപ്പെടുന്നത് ആരുടെ പ്രേരണകൊണ്ട് ? തുടങ്ങിയ ചോദ്യോത്തരങ്ങളിലൂടെ ഈ ഉപനിഷത്ത് കടന്നുപോകുന്നു.
*
*3. കഠോപനിഷത്ത് 
മൂന്നു " വല്ലി " കളിലായി രണ്ട് അദ്ധ്യായങ്ങള്‍
ഉള്‍ക്കൊള്ളുന്നതാണ് ഈ ഉപനിഷത്ത്. യമദേവന്‍ നചികേതസ്സിനു ആത്മവിദ്യ ഉപദേശിക്കുന്നതാണ് ഇതിലെ പ്രതിപാദ്യം.
*മരണം എന്നതിന്റെ സത്യവും പൊരുളും ഈ ഉപനിഷത്ത് വ്യക്തമാക്കുന്നു.
*4. പ്രശ്നോപനിഷത്ത് 
സത്യകാമന്‍ , ഭരദ്വാജന്‍ , ഗാര്‍ഗ്ഗ്യന്‍ ,ആശ്വലായനന് , ഭാര്‍ഗ്ഗവന്‍
, കാത്യായനന്‍ എന്നീ ആര് ഋഷിമാര്‍ , പിപ്പലാദിമഹര്‍ഷിയെ സമീപിച്ചു ആറ് ചോദ്യങ്ങള്‍ ചോദിക്കുന്നു. മഹര്‍ഷി ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിനോടൊപ്പം അവര്‍ക്ക്
ബ്രഹ്മവിദ്യ* ഉപദേശിച്ചു നല്‍കുകയും ചെയ്യുന്നു. ആകെ 64 മന്ത്രങ്ങള്‍ ഇതില്‍ ഉള്‍ക്കൊള്ളുന്നു.
*5. മുണ്‍ഡകോപനിഷത്ത് :-
രണ്ട് ഖണ്ഡങ്ങള്‍ വീതമുള്ള മൂന്ന് " മുണ്‍ഡക ങ്ങള്‍ ഇതില്‍
ഉള്‍പ്പെടുന്നു. ഇതില്‍ ബ്രഹ്മ്മാവ് സ്വപുത്രനായ അഥര്വ്വന് ബ്രഹ്മവിദ്യ ഉപദേശിച്ചു കൊടുക്കുന്നു . ഇതില്‍ പരാവിദ്യ , അപരാവിദ്യ ,നാമരൂപാതമകമായ ജഗത്ത് , പ്രണവമാകുന്ന ധനുസ്സ് ,
*ആത്മാവാകുന്ന ശരം , ബ്രഹ്മമാകുന്ന ലക്‌ഷ്യം തുടങ്ങിയ വിഷയങ്ങളെ പ്രതിപാദിക്കുന്നു .
6. മാണ്ഡുക്യോപനിഷത്ത് :-
ഇതില്‍ പ്രധാനമായും പ്രണവസ്വരൂപത്തെക്കുറിച്ചു പ്രതിപാദിക്കുന്നു . കൂടാതെ , ആത്മാവിന്റെ നാല് അവസ്ഥകളായ ജാഗ്രത്‌, സ്വപ്നം ,സുഷുപ്തി , തുരീയം തുടങ്ങിയതിനെക്കുറിച്ചും ഇതില്‍ വിവരിക്കുന്നു.
7. തൈത്തിരീയോപനിഷത്ത് :-
ഇതില്‍ നാല് " വല്ലികള്‍ " ഉണ്ട്. വര്‍ണ്ണസ്വരമാത്രകള്‍ , അഞ്ച്
അധികരണങ്ങള്‍ , മൂന്ന് വ്യാഹൃതികള്‍ എന്നിവയെപ്പറ്റി പ്രതിപാദിക്കുന്നു . കൂടാതെ വേദപഠനം കഴിഞ്ഞിറങ്ങുന്ന ശിഷ്യന്മാര്‍ക്ക് വേണ്ടവിധം ഉപദേശങ്ങള്‍ നല്‍കുകയും
ചെയ്യുന്നു.
*8. ഐതരേയോപനിഷത്ത് 
മൂന്ന് അദ്ധ്യായങ്ങള്‍ ഇതില്‍ ഉള്‍ക്കൊള്ളുന്നു. ആത്മശക്തിയുടെ
വികാസം , ആത്മചൈതന്യത്താല്‍ ഇന്ദ്രിയങ്ങള്‍ പ്രവൃത്തിക്കുന്ന വിധം , പുരുഷന്റെ ത്രിവിധ *ജന്മങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ഈ ഉപനിഷത്തില്‍ പ്രതിപാദിക്കുന്നു .
*9. ചാന്ദോഗ്യോപനിഷത്ത് 
അനേകം ഖണ്ഡങ്ങള്‍ ഉള്‍ക്കൊള്ളുന്ന എട്ട്‌ അദ്ധ്യായങ്ങളോട് കൂടിയ ഉപനിഷത്താണിത് . പ്രണവോപാസന മുതല്‍ സനത്കുമാരന്‍ നാരദനെ ഉപദേശിക്കുന്നത് വരെയുള്ള *
*വിശാലമായ വിഷയങ്ങള്‍ വിശകലനം ചെയ്യുന്ന മഹത്തായ ഉപനിഷത്താണിത്..
10. ബ്രുഹ്ധാരണ്യകോപനിഷത്ത് 
ഉപനിഷത്തുക്കളില്‍ ഏറ്റവും വലിയ ഉപനിഷത്ത് റിയപ്പെടുന്നതാണിത്. ഇതില്‍ ആകെ ആറ് അദ്ധ്യായങ്ങള്‍ ഉണ്ട്. പ്രപഞ്ചത്തിലെ സൃഷ്ടിയെ വിശദമാക്കുന്ന അതിവിശാലമായ ഒരുപനിഷത്താണിത് . ആചാര്യന്മാരുടെ വംശപരമ്പരയുടെ വിവരണത്തോടുകൂടിയാണ് ഈ ഉപനിഷത്ത് അവസാനിക്കുന്നത്..

No comments:

Post a Comment