Tuesday, October 25, 2016

കാക്കയും ബലിച്ചോറും

ഒരിക്കല്‍ മരുത്തന്‍ എന്ന രാജാവ് മഹേശ്വരയാഗം നടത്തി . ഇന്ദ്രന്‍ , കാലന്‍ വരുണന്‍ തുടങ്ങിയ ദേവതകളും കൂടി മരുത്തന്‍റെ സത്രത്തിലെ ഹവിസ്സുണ്ണാന്‍ സന്നിഹിതരായിരുന്നു . ഈ സമയത്താണ് ലങ്കാധിപനായ രാവണന്‍ ദിഗ് വിജയത്തിനിറങ്ങിയത് .
ദിഗ്‌വിജയ ശ്രീലാളിതനായ രാവണന്‍ മരുത്തന്‍റെ യജ്ഞസ്ഥലത്തുമെത്തി .ഉടനെ ദേവന്മാര്‍ ഓടി രക്ഷപ്പെടാനുള്ള വഴി ആരാഞ്ഞു . രാവണന്‍റെ വരവ് യാദ്യശ്ചികമായതിനാല്‍ തല്ക്കാലം ഓരോരുത്തരും ഓരോ പക്ഷിയുടെ രൂപംധരിച്ചു മറഞ്ഞു ..
ഇന്ദ്രന്‍ തത്തയായും , വരുണന്‍ അരയന്നമായും , കാലന്‍ കാക്കയായും മറഞ്ഞു ...
രാവണന്‍ പോയശേഷം ഓരോരുത്തരും തങ്ങള്‍ രൂപമെടുത്ത പക്ഷികളെ അനുഗ്രഹിച്ചയച്ചു . എന്നാല്‍ കാലനാകട്ടെ താന്‍ രൂപമെടുത്ത കാക്കയെ വാത്സല്യപൂര്‍വ്വം പ്രതേകം അനുഗ്രഹിച്ചു ..
മേലില്‍ മനുഷ്യന്‍ പിത്യക്കള്‍ക്കായി ബലിയൂട്ടാന്‍ ചോറുവേച്ചു പൂജിക്കുമ്പോള്‍ ആ ചോറ് കാക്കകള്‍ക്ക് അവകാശമുള്ളതായി തീരട്ടെയെന്നു വരാം നല്‍കി ..
അന്ന് മുതല്‍ കാക്കള്‍ക്ക് പിത്യപിണ്ഡം കൊത്തിതിന്നാന്‍ അവകാശമുണ്ടായത് ....

No comments:

Post a Comment