മഹാമായാവിയായിരുന്നു ശംബരൻ എന്ന അസുരൻ. ആയിരക്കണക്കിനു വർഷം നീണ്ടുനിന്ന ദേവാസുര യുദ്ധത്തിൽ ശംബരൻ ദേവന്മാരെ പരാജയപ്പെടുത്തി. അപ്പോൾ ജീവനുംകൊണ്ട് ഓടിയൊളിക്കുകയേ വഴിയുണ്ടായിരുന്നുള്ളൂ. പക്ഷേ, എത്രകാലം ഒളിച്ചു ജീവിക്കാൻ സാധിക്കും? എങ്ങനെയെങ്കിലും ദേവലോകം തിരിച്ചുപിടിച്ചേ മതിയാകൂ. ഇന്ദ്രൻ തലപുകഞ്ഞാലോചിച്ചു. അവസാനം ബ്രഹ്മാവിനെത്തന്നെ അവർ സമീപിച്ച് സങ്കടമുണർത്തിച്ചു. അസുരന്മാരോട് യുദ്ധത്തിൽ തോറ്റ ഇന്ദ്രനോട് ബ്രഹ്മാവിനു ദയതോന്നി. അദ്ദേഹം പറഞ്ഞു: ശംബരനെ ജയിക്കുക എളുപ്പമല്ല. അയാൾ വലിയ മായാവിദ്യക്കാരനാണ്. മായാവിദ്യക്കാരനെ മായാപ്രയോഗംകൊണ്ടു ജയിക്കാമെന്നു വിചാരിച്ചാൽ അതു നടപ്പില്ല.’’
അപ്പോൾ ഞങ്ങൾ എന്തുചെയ്യും?’’ അവർ ഉത്കണ്ഠയോടെ ചോദിച്ചു. ഈ മായാവിദ്യക്കാരന്‍റെ മായയെ നശിപ്പിക്കാൻ ശക്തിയുള്ള ഒരാളെക്കൊണ്ട് അയാളെ നേരിടണം,’’ ബ്രഹ്മാവ് പറഞ്ഞു. അതിനുള്ള ശക്തി ആർക്കുണ്ട്?’’ ദേവന്മാർ ചോദിച്ചു.
അയോധ്യയിലെ രാജാവായ നേമിക്ക് അതിനുള്ള ശക്തിയുണ്ട്,’’ ബ്രഹ്മാവ് പറഞ്ഞു. നിങ്ങൾ വേഗം പോയി അദ്ദേഹത്തിന്‍റെ സഹായം തേടൂ.’’ ദേവേന്ദ്രൻ നേരേ അയോധ്യയിലേക്കോടി. ഭാര്യയായ കൈകേയിയോടൊപ്പം കൊട്ടാരത്തിൽ സസുഖം വസിക്കുകയായിരുന്നു നേമി അപ്പോൾ. കൊട്ടാരത്തിലെത്തിയ ദേവേന്ദ്രൻ നേമിയുടെ കാലുപിടിച്ചു സഹായം തേടി. ആശ്രിതവത്സലനായ നേമി ഭാര്യയോടൊപ്പം ദേവലോകത്തേക്കു പോയി.
വില്ലാളിവീരനായിരുന്നു നേമി. ദേവന്മാർ തയാറാക്കിയ ദിവ്യരഥത്തിൽ കൈകേയിയോടൊപ്പം നേമി അസുര സൈന്യത്തെ ലക്ഷ്യമാക്കി പാഞ്ഞു. നേമിയെക്കണ്ട ശംബരൻ ആർത്തട്ടഹസിച്ചു. തന്നോടു യുദ്ധംചെയ്യാൻ നേമി ആര് എന്നായിരുന്നു ശംബരന്‍റെ ചിന്ത. എന്നാൽ, ശംബരനെ അദ്ഭുതപ്പെടുത്തിക്കൊണ്ട് നേമി അസ്ത്രപ്രയോഗം തുടങ്ങി. കണ്ണഞ്ചിപ്പിക്കുന്ന വേഗത്തിലുള്ള അസ്ത്രപ്രയോഗത്തിൽ അസുരപ്പട നടുങ്ങി. ഏറെനേരം പിടിച്ചുനില്ക്കാൻ സാധിക്കാതെ അവർ പിന്തിരിഞ്ഞോടാൻ തുടങ്ങി.
അപ്പോൾ ശംബരൻ കോപംകൊണ്ടു വിറച്ചു. അയാൾ തന്‍റെ മായാവിദ്യ പ്രയോഗിച്ച് ഒരേസമയം പത്തു ശംബരരായി നേമിയുടെ ദിവ്യരഥത്തിനു ചുറ്റും അണിനിരന്നു. എവിടേക്കു നോക്കിയാലും തന്നെ കടന്നാക്രമിക്കാൻ കാത്തുനില്ക്കുന്ന പത്തു ശംബരർ! പക്ഷേ, ശംബരന്‍റെ ഈ മായാവിദ്യ കണ്ടിട്ട് നേമി പതറിയില്ല. അദ്ദേഹം ശംബരർക്കു നേരേ അസ്ത്രപ്രയോഗം നടത്തി. തന്‍റെ ചുറ്റിലും നിലയുറപ്പിച്ചിരുന്ന ശംബരരെ നേരിടുന്നതിന് ദിവ്യരഥത്തെ അതിവേഗം കറക്കിയാണ് നേമി യുദ്ധംചെയ്തത്. അധികം വൈകാതെ, നേമിയുടെ അസ്ത്രപ്രയോഗംകൊണ്ടു പത്തു ശംബരരും പരാജയം സമ്മതിച്ചു പിന്തിരിഞ്ഞോടി. അങ്ങനെ ദേവലോകം ദേവർക്കു തിരികെ ലഭിക്കുകയും ചെയ്തു. ദേവരെ വിസ്മയിപ്പിച്ചുകൊണ്ട് അസുരർക്കെതിരെ ഏകനായി യുദ്ധംചെയ്ത് അവരെ തോല്പിച്ച ഈ നേമി ആരാണെന്നോ? സാക്ഷാൽ ശ്രീരാമന്‍റെ പിതാവായിരുന്നു ദശരഥൻ എന്ന മഹാരാജാവ്!
ഒരേസമയം പത്തു രഥത്തിലെന്നതുപോലെ പത്തു ദിശകളിലേക്ക് അസ്ത്രപ്രയോഗം നടത്തി യുദ്ധത്തിൽ വിജയിച്ചപ്പോൾ ബ്രഹ്മാവാണ് നേമിക്ക് ദശരഥൻ എന്ന പേരു നല്കിയത്. സാന്ദർഭികമായി പറയട്ടെ, ശംബരനുമായുള്ള ഈ യുദ്ധത്തിലാണ് ദിവ്യരഥത്തിന്‍റെ ഒരു ചക്രത്തിന്‍റെ ചാവി ഉൗരിപ്പോയപ്പോൾ കൈകേയി തന്‍റെ ചൂണ്ടാണിവിരൽ ചാവി ദ്വാരത്തിലിട്ട് ചക്രം ഉൗരിപ്പോകാതെ ദശരഥനെ രക്ഷിച്ചത്. തി·യുടെ പര്യായമായിരുന്നു ശംബാരാസുരൻ. മായാവിദ്യ ഉപയോഗിച്ച് ഒരേസമയം പത്തു ദിശകളിൽ നിന്നുകൊണ്ട് അയാൾ ദശരഥനോടേറ്റുമുട്ടി. എന്നാൽ, മായാവിദ്യയ്ക്കു പകരം മായാവിദ്യ ഉപയോഗിക്കാതെ, താൻ ആർജിച്ച ശക്തിയും വൈഭവവുംകൊണ്ട് അദ്ദേഹം ശംബരനെ പരാജയപ്പെടുത്തി. തി·യുടെമേലുള്ള ന·യുടെ വിജയമായിരുന്നു അത്.
നമ്മുടെ ചുറ്റും നിന്ന് തി. പടരുമ്പോൾ ആ തി.യെ നാം എങ്ങനെയാണു നേരിടുന്നത്? തി·കൊണ്ടുതന്നെയോ? എങ്കിൽ നമുക്കു തെറ്റി. തി·കൊണ്ട് ഒരിക്കലും തി·യെ നേരിട്ട് ശരിയായി വിജയംവരിക്കാൻ സാധ്യമില്ല. തി·യെ ന·കൊണ്ടു നേരിട്ട് വിജയംനേടുമ്പോൾ മാത്രമേ നമ്മുടെ വിജയം യഥാർഥമാകൂ. നമ്മുടെ ചുറ്റിലും എന്തെല്ലാം പ്രലോഭനങ്ങളാണ് നമ്മെ കീഴടക്കാൻ കാത്തുനില്ക്കുന്നത്! പലപ്പോഴും ആ മായാജാലങ്ങളുടെ പ്രലോഭനത്തിൽ നാം മയങ്ങിവീണെന്നു വരാം. പക്ഷേ, അപ്പോൾ നാം വേഗം സടകുടഞ്ഞെണീറ്റ് ഈ മായാജാലത്തെ സധൈര്യം നേരിട്ടേ മതിയാകൂ.
ശംബരന്‍റെ മായാവിദ്യയെ സ്വന്തം ബലത്താൽ നേരിടാനും അതു നശിപ്പിക്കാനുമുള്ള ശക്തി പുരാണ കഥാപാത്രമായ ദശരഥനുണ്ടായിരുന്നു. എന്നാൽ, നമ്മുടെ കാര്യം അങ്ങനെയല്ല. ഉന്നതങ്ങളിൽനിന്നു ശക്തി കിട്ടിയെങ്കിൽ മാത്രമേ നമ്മെ ഭ്രമിപ്പിക്കുന്ന മായാജാലത്തിന്‍റെ പിടിയിൽനിന്നു നമുക്കു പുറത്തുകടക്കാനാവൂ.🙏
ഹരി ഓം

No comments:
Post a Comment