Sunday, May 26, 2024

ഇന്ന് സങ്കഷ്ടി ചതുർത്ഥി (27/05/2024)

 


  " മഹാകായ 

    സൂര്യകോടി സമപ്രഭ

നിര്‍വിഘ്നം കുരുമേ ദേവ 

സര്‍വ്വ കാര്യേഷു സര്‍വ്വധാ"


ഇന്ന് ശകവർഷത്തിൽ  വൈഷാഖമാസത്തിലെ    കൃഷ്ണപക്ഷ സങ്കഷ്ടി ചതുർത്ഥി(സങ്കടഹര ചതുർത്ഥി)1199  ഇടവ മാസം 13 ന് പൂരാടം നക്ഷത്രം, 2024 മെയ് 27 തിങ്കളാഴ്ചയാണ് .


 അറിവിന്റെയും ശാസ്ത്രത്തിന്റേയും  ദേവനായ  ശ്രീ ഗണപതി ഭഗവാനെ ചതുർത്ഥി , സങ്കടഹരചതുർത്ഥി ദിനങ്ങളിൽ   വിധിയാംവണ്ണം പൂജിച്ചാൽ ഇഷ്ടകാര്യലബ്ധി ,  വിഘ്നനിവാരണം ,പാപമോചനം എന്നിവയാണ് ഫലം  .


വ്രതങ്ങള്‍ മനുഷ്യന് മാനസികവും ശാരീരികവുമായ പരിശുദ്ധി പ്രദാനം നല്‍കുന്നതോടൊപ്പം തന്നെ ഈശ്വരസാക്ഷാല്‍ക്കാരത്തിനുള്ള ലളിതമാര്‍ഗ്ഗരേഖ കൂടിയാണ്. മാത്രമല്ല ഭൗതിക ജീവിതത്തില്‍ നിന്നും ആദ്ധ്യാത്മിക ജീവിതത്തിലേക്കുയര്‍ത്തുന്ന ചവിട്ടുപടിയുമാണ്.


ഓരോ മാസത്തിലും വരുന്ന രണ്ടു ചതുർത്ഥികളും ഭക്തിപൂർവ്വം നോറ്റ് വിധിയാംവണ്ണം പൂജകൾ ചെയ്താൽ നമ്മുടെ ജീവിതത്തിൽ വരുന്ന വിഘ്‌നങ്ങളെ അകറ്റി ജീവിതവിജയം നേടുവാൻ കഴിയുമെന്നാണ് നമ്മുടെ ആചാര്യന്മാർ പറയുന്നത്.


കഴിയുന്നതും എല്ലാവരും നമ്മുടെ സനാതന ധർമ്മം നിർദ്ദേശിക്കുന്ന വ്രതങ്ങൾ വിധിയാംവണ്ണം അനുഷ്ഠിക്കുകയും ശ്രീ ഗണപതി ഭഗവാന്റെ അനുഗ്രഹങ്ങൾ നേടുകയും ചെയ്യുമല്ലോ.


ഏവർക്കും  ശ്രീ ഗുരുവായൂരപ്പന്റെയും ശ്രീ ഗണപതി ഭഗവാന്റെയും അനുഗ്രഹമുണ്ടാകുവാൻ പ്രാർത്ഥിച്ചു കൊണ്ട്‌ ഭക്തിസാന്ദ്രമായ സങ്കഷ്ടിചതുർത്ഥി( സങ്കടഹര ചതുർത്ഥി)ആശംസകൾ നേരുന്നു.


ഹരി ഓം🙏

No comments:

Post a Comment