ഹിന്ദു പുരാണമനുസരിച്ചു മഹാലക്ഷ്മിയെ എട്ടു രൂപങ്ങളില്‍ആരാധിക്കുന്നു. ആദിലക്ഷ്മി – - വൈകുണ്ഠത്തില്‍ വസിക്കുന്ന ലക്ഷിരൂപം. ധാന്യലക്ഷ്മി - ധാന്യലക്ഷ്മി നമ്മ്ള്‍ക്ക് നല്ല ഭക്ഷണവും നല്ല ആരോഗ്യവും നല്കി അനുഗ്രഹിക്കുന്നു. ധൈര്യലക്ഷ്മി അഥവാ വീരലക്ഷ്മി - ധൈര്യവും ശക്തിയും നല്കി അനുഗ്രഹിക്കുന്നു. ഗജലക്ഷ്മി - പാലാഴിമഥനസമയത്ത് ഉയര്‍ന്നുവന്ന ലക്ഷ്മിരൂപം. കയ്യില്‍ താമരയും ഇരുവശത്തും ആനകളും സന്താനലക്ഷ്മി - ദീര്‍ഘായുസ്സും ബുദ്ധിയുമുള്ള സന്താനങ്ങളെ നല്കി അനുഗ്രഹിക്കുന്നു. വിജയലക്ഷ്മി - ജീവിതപ്രതിസന്ധികളില്‍ വിജയം നേടാന്‍ സഹായിക്കുന്നു ധനലക്ഷ്മി - സന്പത്ത് നല്കി നമ്മളെ അനുഗ്രഹിക്കുന്നു. വിദ്യാലക്ഷ്മി - സകല അറിവുകളും നല്കി നമ്മെ അനുഗ്രഹിക്കുന്നു അഷ്ടലക്ഷ്മി സ്തോത്രം ഈ എട്ടു രൂപങ്ങളിലുള്ള ലക്ഷ്മിദേവിയെ ആരാധിക്കുവാന്‍ വേണ്ടിയുള്ളതാണ്.
No comments:
Post a Comment