മഹാഭാരതത്തിന്റെ രചയിതാവായി കണക്കാക്കപ്പെടുന്ന ഋഷിയാണ് കൃഷ്ണദ്വൈപായനൻ എന്ന വ്യാസമഹർഷി. വ്യാസൻ എന്നാൽ വ്യസിയ്ക്കുനവൻ എന്നർത്ഥം.വേദത്തെ നാലാക്കി പകുത്തതിനാൽ വേദവ്യാസൻ എന്ന നാമം. പരാശരമുനിയ്ക്ക് കാളി അഥവാ സത്യവതി എന്ന മുക്കുവസ്ത്രീയിയിൽ ജനിച്ചതാണ് കൃഷ്ണൻ എന്ന് നാമകരണം ചെയ്യപ്പെട്ട കൃഷ്ണദ്വൈപായനൻ. ഈ പേരു വരാൻ കാരണം ജനനം ഒരു ദ്വീപിൽ ആയിരുന്നു എന്നതിനാലത്രേ. ജനിച്ച ഉടൻതന്നെ വളർന്ന് യോഗനിഷ്ഠനായ ഇദ്ദേഹം മാതാവിന്റെ അനുവാദത്തോടെ തപസ്സിനായി പുറപ്പെട്ടു.
പുരാണങ്ങളിൽ അനശ്വരരെന്ന് വിശേഷിയ്ക്കപ്പെടുന്ന
വ്യക്തികളിൽ ഒരാളാണ് വേദവ്യാസൻ. ഇദ്ദേഹത്തിന്റെ ജീവിതം രണ്ട് വശങ്ങളിലായി ദർശിയ്ക്കാം.ആദ്ധ്യാത്മികം എന്നും ഭൗതികം എന്നും. ജനിച്ച ഉടൻ തന്നെ തപസ്സിനായി പോയ ഇദ്ദേഹം അനേകവർഷങ്ങൾക്ക് ശേഷം സരസ്വതീനദീതീരത്ത് പ്രത്യക്ഷനാവുന്നു. അവിടെ തപസ്സുചെയ്യവേ ആശ്രമസമീപത്ത് കുരുവിക്കുഞ്ഞുങ്ങളെ അവയുടെ മാതാപിതാക്കൾ അതീവശ്രദ്ധയോടെ പരിചരിയ്ക്കുന്നത് കാണാനിടയായി.സ്നേഹത്തിനു മാത്രം വേണ്ടിയുള്ള നിഷ്കളങ്കമായ ഈ വാത്സല്യം കണ്ട ഇദ്ദേഹം അത്യന്തം അപുത്രയോഗത്താൽ ദുഃഖിതനായി. നാരദോപദേശപ്രകാരം ദേവിയെ തപസ്സ് ചെയ്ത് പ്രീതിപ്പെടുത്താൻ നിശ്ചയിച്ചു. തപസ്സിനു വിഘ്നം വരുത്തുക എന്ന ഉദ്ദേശത്തോടെ ഘൃതാചി എന്ന അപ്സരസ്ത്രീ ഒരു പഞ്ചവർണ്ണക്കിളിയുടെ രൂപമെടുത്ത് ഇദ്ദേഹത്തിന്റെ മുന്നിലൂടെ പറന്നുപോയി. കിളിയുടെ സൗന്ദര്യത്തിൽ ആകൃഷ്ടനായ മഹർഷിയ്ക്ക് കടഞ്ഞുകൊണ്ടിരുന്ന അരണിയിൽനിന്നും ഒരു പുത്രൻ ജനിച്ചു. ശുകത്തെ മോഹിച്ചപ്പോൾ ഉണ്ടായ പുത്രൻ എന്ന നിലയ്ക്ക് സ്വപുത്രനെ ശുകൻ എന്ന് നാമകരണം ചെയ്തു. കാലങ്ങൾക്ക് ശേഷം, വിവാഹിതനായ ശുകൻ പിതാവിനേയും കുടുംബത്തേയും ഉപേക്ഷിച്ച് തപസ്സുചെയ്യാനായി പുറപ്പെട്ടു. മനോവിഷമത്താൽ അവശനായ വ്യാസൻ ആ സമയം തന്റെ മാതാവിനെ കുറിച്ചാലോചിയ്ക്കുകയും അങ്ങനെ ഹസ്തിനപുരിയിലേയ്ക്ക് തിരിയ്ക്കുകയും ചെയ്തു.
ജീവിതത്തിന്റെ അവസാനകാലങ്ങളിലാണ് മഹാഭാരത കാവ്യരചന നടന്നത്. മഹാഭാരത്തിന്റെ രചനയാണ് വ്യാസമഹർഷിയുടെ മഹത്തരമായതും ശ്രേഷ്ഠമായതുമായ സംഭാവന. ഭാരതത്തിൽ പരാമർശിയ്ക്കാത്ത ഒരു കാര്യവും ഇതേവരേയും സംഭവിച്ചിട്ടില്ല എന്നും സംഭവിച്ചതായ എല്ലാം ഭാരതത്തിൽ പരാമർശിയ്ക്കപ്പെട്ടിട്ടുള ്ളതുമാണെന്ന സങ്കല്പം മഹാഭാരതത്തിന്റെ പ്രാധാന്യം വെളിപ്പെടുത്തുന്നു. ഈ വസ്തുതയ്ക്ക് നിദാനം മാനവജീവിതത്തെക്കുറിച്ച് ഗ്രന്ഥകാരനു അഗാധമായ ജ്ഞാനം ഉണ്ട് എന്നതുതന്നെ. ഭാരതസാമ്രാജ്യത്തിൽ സംഭവിച്ച എല്ലാകഥകളും ഹൃദിസ്ഥമായിരുന്ന വ്യാസൻ, അവയെ കാവ്യരൂപത്തിൽ പകർത്താൻ ആഗ്രഹിച്ചു. ബ്രഹ്മാവിന്റെ നിർദ്ദേശപ്രകാരം ഗണപതി നിയോഗിതനായി. എഴുത്താണി നിർത്താനിട വരാതെ നിർഗ്ഗളമായി കാവ്യം ചൊല്ലിക്കൊടുക്കാമെങ്കിൽ മാത്രം താൻ എഴുത്തുകാരനായിരിയ്ക്കാമെന് നും,അനർഗ്ഗളമായി ചൊല്ലുന്ന നേരം അർത്ഥം ധരിയ്ക്കാതെ എഴുതരുതെന്നുമുള്ള വ്യവസ്ഥകളുമായി മഹാഭാരതം രചന തുടങ്ങി.ഏകദേശം രണ്ടരവർഷം കൊണ്ട് കാവ്യരചന നടത്തി.
മഹാഭാരതത്തെ ആസ്പദപ്പെടുത്തിയാൽ ഓരോ മന്വന്തരങ്ങളിലേയും ദ്വാപരയുഗത്തിൽ ഓരോ വ്യാസന്മാർ ജനിയ്ക്കുമെന്നാണ് സങ്കല്പം.ഈ കാലം വരെ ഇരുപത്തെട്ട് വ്യാസന്മാർ ജനിച്ചിട്ടുണ്ടെന്നും ഇവരോരോരുത്തരും വേദത്തെ നാലാക്കി തിരിച്ചിട്ടുണ്ടെന്നും സങ്കല്പമുണ്ട്.
ഒന്നാം ദ്വാപരയുഗം - ബ്രഹ്മാവ്
രണ്ടാം ദ്വാപരയുഗം - പ്രജാപതി
മൂന്നാം ദ്വാപരയുഗം - ശുക്രാചാര്യൻ
നാലാം ദ്വാപരയുഗം - ബൃഹസ്പതി
അഞ്ചാം ദ്വാപരയുഗം - സൂര്യൻ
ആറാം ദ്വാപരയുഗം - ധർമരാജാവ്
ഏഴാം ദ്വാപരയുഗം - ദേവേന്ദ്രൻ
എട്ടാം ദ്വാപരയുഗം - വസിഷ്ഠൻ
ഒൻപതാം ദ്വാപരയുഗം - സാരസ്വതൻ
പത്താം ദ്വാപരയുഗം - ത്രിധാമാവ്
പതിനൊന്നാം ദ്വാപരയുഗം - ത്രിശിഖന്‍
പന്ത്രണ്ടാം ദ്വാപരയുഗം - ഭർദ്വാജൻ
പതിമൂന്നാം ദ്വാപരയുഗം - അന്തരീക്ഷൻ
പതിന്നാലാം ദ്വാപരയുഗം - വർണ്ണി
പതിനഞ്ചാം ദ്വാപരയുഗം - ത്രയ്യാരുണൻ
പതിന്നാറാം ദ്വാപരയുഗം - ധനഞ്ജയൻ
പതിനേഴാം ദ്വാപരയുഗം - ക്രതുഞ്ജയൻ
പതിനെട്ടാം ദ്വാപരയുഗം - ജയൻ
പത്തൊൻപതാം ദ്വാപരയുഗം - ഭരദ്വാജൻ
ഇരുപതാം ദ്വാപരയുഗം - ഗൗതമന്‍
ഇരുപത്തിഒന്നാം ദ്വാപരയുഗം - ഹര്യാത്മാവ്
ഇരുപത്തിരണ്ടാം ദ്വാപരയുഗം - തൃണബിന്ദു
ഇരുപത്തിമൂന്നാം ദ്വാപരയുഗം - വാജശ്രവസ്സ്
ഇരുപത്തിനാലാം ദ്വാപരയുഗം - വാല്മീകി
ഇരുപത്തിഅഞ്ചാം ദ്വാപരയുഗം - ശക്തി
ഇരുപത്തിആറാം ദ്വാപരയുഗം - പരാശരൻ
ഇരുപത്തിഏഴാം ദ്വാപരയുഗം - ജാതുകർണ്ണൻ
ഇരുപത്തിയെട്ടാം ദ്വാപരയുഗം - കൃഷ്ണദ്വൈപായനൻ
ബുദ്ധമതത്തിൽ ജാതകകഥകളിലാണ് വ്യാസനെപ്പറ്റി പരാമർശമുള്ളത്. ജാതകം എന്നാൽ ജന്മം.പുനർജ്ജന്മത്തിൽ വിശ്വസിയ്ക്കുന്നവരാണ് ബൗദ്ധന്മാർ. രണ്ട് ജാതകകഥകളിൽ ഇദ്ദേഹം പ്രത്യക്ഷനാകുന്നു.
ചാണക്യന്റെ അർത്ഥശാസ്ത്രത്തിൽ ആറാം അദ്ധ്യായത്തിൽ 'യാതൊരുവന് മനസാന്നിദ്ധ്യം ഇല്ലയോ അവൻ വേഗത്തിൽ തന്നെ നശിച്ചുപോകുന്നു' എന്നൊരു തുടക്കത്തോടേയും വ്യാസൻ പരാമർശിയ്ക്കപ്പെടുന്നു.
പുരാണങ്ങളിൽ അനശ്വരരെന്ന് വിശേഷിയ്ക്കപ്പെടുന്ന
വ്യക്തികളിൽ ഒരാളാണ് വേദവ്യാസൻ. ഇദ്ദേഹത്തിന്റെ ജീവിതം രണ്ട് വശങ്ങളിലായി ദർശിയ്ക്കാം.ആദ്ധ്യാത്മികം
ജീവിതത്തിന്റെ അവസാനകാലങ്ങളിലാണ് മഹാഭാരത കാവ്യരചന നടന്നത്. മഹാഭാരത്തിന്റെ രചനയാണ് വ്യാസമഹർഷിയുടെ മഹത്തരമായതും ശ്രേഷ്ഠമായതുമായ സംഭാവന. ഭാരതത്തിൽ പരാമർശിയ്ക്കാത്ത ഒരു കാര്യവും ഇതേവരേയും സംഭവിച്ചിട്ടില്ല എന്നും സംഭവിച്ചതായ എല്ലാം ഭാരതത്തിൽ പരാമർശിയ്ക്കപ്പെട്ടിട്ടുള
മഹാഭാരതത്തെ ആസ്പദപ്പെടുത്തിയാൽ ഓരോ മന്വന്തരങ്ങളിലേയും ദ്വാപരയുഗത്തിൽ ഓരോ വ്യാസന്മാർ ജനിയ്ക്കുമെന്നാണ് സങ്കല്പം.ഈ കാലം വരെ ഇരുപത്തെട്ട് വ്യാസന്മാർ ജനിച്ചിട്ടുണ്ടെന്നും ഇവരോരോരുത്തരും വേദത്തെ നാലാക്കി തിരിച്ചിട്ടുണ്ടെന്നും സങ്കല്പമുണ്ട്.
ഒന്നാം ദ്വാപരയുഗം - ബ്രഹ്മാവ്
രണ്ടാം ദ്വാപരയുഗം - പ്രജാപതി
മൂന്നാം ദ്വാപരയുഗം - ശുക്രാചാര്യൻ
നാലാം ദ്വാപരയുഗം - ബൃഹസ്പതി
അഞ്ചാം ദ്വാപരയുഗം - സൂര്യൻ
ആറാം ദ്വാപരയുഗം - ധർമരാജാവ്
ഏഴാം ദ്വാപരയുഗം - ദേവേന്ദ്രൻ
എട്ടാം ദ്വാപരയുഗം - വസിഷ്ഠൻ
ഒൻപതാം ദ്വാപരയുഗം - സാരസ്വതൻ
പത്താം ദ്വാപരയുഗം - ത്രിധാമാവ്
പതിനൊന്നാം ദ്വാപരയുഗം - ത്രിശിഖന്‍
പന്ത്രണ്ടാം ദ്വാപരയുഗം - ഭർദ്വാജൻ
പതിമൂന്നാം ദ്വാപരയുഗം - അന്തരീക്ഷൻ
പതിന്നാലാം ദ്വാപരയുഗം - വർണ്ണി
പതിനഞ്ചാം ദ്വാപരയുഗം - ത്രയ്യാരുണൻ
പതിന്നാറാം ദ്വാപരയുഗം - ധനഞ്ജയൻ
പതിനേഴാം ദ്വാപരയുഗം - ക്രതുഞ്ജയൻ
പതിനെട്ടാം ദ്വാപരയുഗം - ജയൻ
പത്തൊൻപതാം ദ്വാപരയുഗം - ഭരദ്വാജൻ
ഇരുപതാം ദ്വാപരയുഗം - ഗൗതമന്‍
ഇരുപത്തിഒന്നാം ദ്വാപരയുഗം - ഹര്യാത്മാവ്
ഇരുപത്തിരണ്ടാം ദ്വാപരയുഗം - തൃണബിന്ദു
ഇരുപത്തിമൂന്നാം ദ്വാപരയുഗം - വാജശ്രവസ്സ്
ഇരുപത്തിനാലാം ദ്വാപരയുഗം - വാല്മീകി
ഇരുപത്തിഅഞ്ചാം ദ്വാപരയുഗം - ശക്തി
ഇരുപത്തിആറാം ദ്വാപരയുഗം - പരാശരൻ
ഇരുപത്തിഏഴാം ദ്വാപരയുഗം - ജാതുകർണ്ണൻ
ഇരുപത്തിയെട്ടാം ദ്വാപരയുഗം - കൃഷ്ണദ്വൈപായനൻ
ബുദ്ധമതത്തിൽ ജാതകകഥകളിലാണ് വ്യാസനെപ്പറ്റി പരാമർശമുള്ളത്. ജാതകം എന്നാൽ ജന്മം.പുനർജ്ജന്മത്തിൽ വിശ്വസിയ്ക്കുന്നവരാണ് ബൗദ്ധന്മാർ. രണ്ട് ജാതകകഥകളിൽ ഇദ്ദേഹം പ്രത്യക്ഷനാകുന്നു.
ചാണക്യന്റെ അർത്ഥശാസ്ത്രത്തിൽ ആറാം അദ്ധ്യായത്തിൽ 'യാതൊരുവന് മനസാന്നിദ്ധ്യം ഇല്ലയോ അവൻ വേഗത്തിൽ തന്നെ നശിച്ചുപോകുന്നു' എന്നൊരു തുടക്കത്തോടേയും വ്യാസൻ പരാമർശിയ്ക്കപ്പെടുന്നു.
No comments:
Post a Comment