Wednesday, August 5, 2015

പ്രശ്നോത്തരി


131.കാഷ്ഠയുടെ മറ്റ് പേരുകള്‍ എന്തെല്ലാം ?
     >നിമിഷം ,നൊടി ,മാത്ര 

132.ഒരു ഗണിതം എന്നാല്‍ എന്ത് ?
    >നാലുനിമിഷം ഒരു ഗണിതം 

133.ഒരു നെടുവീര്‍പ്പ് എന്നാല്‍ എന്ത് ?
    >പത്ത് ഗണിതമാണ് 

134.ഒരു വിനാഴിക എന്നാല്‍ എന്ത് ?
    >ആറ് നെടുവീര്‍പ്പ് 

135.ഒരു ഘടിക എന്നാല്‍ എന്ത് ?
    >അറുപതു നാഴിക 

136.ഒരു ദിവസം എന്നാല്‍ എന്ത് ?
    >അറുപത് ഘടിക 

137.ദിവസത്തിന്‍റെ മറ്റൊരു പേര് ?
     >അഹോരാത്രം 

139.ഒരു പക്ഷം എന്നാല്‍ എന്ത് ?
    >പതിനഞ്ച് അഹോരാത്രം 

140.രണ്ടു പക്ഷം എന്നാല്‍ എന്ത് ?
     >ഒരു ചന്ദ്രമാസം (30 അഹോരാത്രം ) 

141.ഗീതയില്‍ പരാമര്‍ശിക്കുന്ന മൂന്നുപുരുഷന്മാര്‍ ആരൊക്കെ ?
      >ക്ഷരന്‍ ,അക്ഷരന്‍ ,ഉത്തമന്‍ 

142.ആരാണ് ക്ഷരന്‍ ?
     >ക്ഷരപുരുഷന്‍ നിശ്ചലന്‍ ആണ് 

143.ആരാണ് അക്ഷരപുരുഷന്‍ ?
     >അക്ഷരപുരുഷന്‍ അവിച്ഹിഹ്ന്നനാണ് ,ശാന്തനും 
     നിഷ്ക്രിയനുമായ ആത്മാവാണ് .

144.ആരാണ് മേഘാശയന്‍ ?
     >നിഷ്ഫലമായ ആശയത്തോട് കൂടിയവന്‍ 

145.ആരാണ് മേഘകര്‍മാണി ?
     >ഫലശൂന്യമായ കര്‍മ്മത്തോട് കൂടിയവന്‍ 

146.ആരാണ് മേഘജ്ഞാനി ?
     >പ്രയോജനരഹിതമായ അറിവോട് കൂടിയവന്‍ 

147.ആരാണ് വിചെതസ്സ് ?
     >വിപരീതബുദ്ധിയുള്ളവന്‍

148.ആരാണ് പ്രജാപതി ?
    >കര്‍മ്മജ്ഞാനത്തില്‍ അധികാരമുള്ള പുരുഷനാണ് 

149.രാജവിദ്യ എന്നാല്‍ എന്ത് ?
     >ഏത്ജ്ഞാനം സിധിച്ചാല്‍ വേറെ ജ്ഞാനം വേണ്ടയോ 
     അതാണ് 

150.ആരാണ് മൂഢന്‍ ?
     >മോഹം ഉള്ളവനാണ് 

151.എന്താണ് മോഹം ?
      >അവിവേകം ,തെറ്റിധാരണയാണ് മോഹം 

152.എന്താണ് ബുദ്ധി ?
     >സൂഷ്മവും സത്യവുമായ വസ്തുക്കളെ മനസ്സിലാക്കാനുള്ള 
    അന്തഃകരണത്തിന്‍റെ സാമര്‍ത്ഥ്യം 

153.എന്താണ് ക്ഷമ ?
     >ഏത് ആപത്തിലുമുള്ള മനസ്സിന്‍റെ നിര്‍വികാരത

154.എന്താണ് ദമം ?
     >വിഷയസുഖങ്ങളില്‍ നിന്നുള്ള ബാഹ്യേന്ദ്രിയങ്ങളുടെ 
     നിവൃത്തി  

155.എന്താണ് ശമം ?
     >വിഷയസുഖങ്ങളില്‍ നിന്നുള്ള അന്തഃകരണത്തിന്‍റെ നിവൃത്തി  

156.എന്താണ് സുഖം ?
     >അനുകൂലമായ അന്തകരണവൃത്തി 

157.എന്താണ് ദുഃഖം ?
    >പ്രതികൂലമായ അന്തകരണവൃത്തി 

158.എന്താണ് സമത ?
     >ഇഷ്ട്ടാനിഷ്ട്ടങ്ങളിലുള്ള നിര്‍വികാരത 

159.എന്താണ് തപസ്സ് ?
     >ഇന്ദ്രിയസമയമനത്തോട്കൂടിയ ശാസ്ത്രയുക്തമായ ധ്യാനവും 
     ഏകാഗ്രതയും 

160.എന്താണ് ദാനം ?
     >കാലദേശമനുസരിച്ച് ശ്രദ്ധയോടുകൂടി യഥാശക്തി 
     അര്‍ഹാമായവര്‍ക്ക് നല്‍കുന്ന സമര്‍പ്പണം 

161.എന്താണ് യശസ്സ് ?
    >ധര്‍മ്മം ചെയ്തുസംബാതിച്ച സത്കീര്‍ത്തി

162.എന്താണ് അയസ്സ് ?
    >അധര്‍മ്മത്തില്‍നിന്നുള്ള അപകീര്‍ത്തി

163.എന്താണ് ധര്‍മ്മം ?
    >ശ്രദ്ധയോടുകൂടിയ കര്‍മമാനുഷ്ട്ടാനമാണ്

164.എന്താണ് ശ്രദ്ധ ?
    >വിവേകബുദ്ധിയോട്കൂടിയ ഏകാഗ്രതയാണ് ശ്രദ്ധ 

165.പന്ത്രണ്ട് ആദിത്യന്മാര്‍ ആരൊക്കെയാണ് ?
    >വിഷ്ണു ,ശുക്രന്‍ ,ആര്യമാവ്‌ ,ധാമാവ് ,ത്വഷ്ടാവ് ,പൂഷ്വാവ് , 
   വിവസ്വാന്‍ ,സവിതാവ് ,മിത്രന്‍ ,വരുണന്‍ ,അംശന്‍ ,ഭഗന്‍.. .

166.ജ്യോതിസ്സുകള്‍ ആരെല്ലാം ?
   >സൂര്യന്‍ ,അഗ്നി ,ഇന്ദ്രന്‍ 

167.ആര്യമാവ് ആരാണ് ?
    >സര്‍വ പിതൃക്കളുടെയും പിതാവ് 

168.യമന്‍ ആരാണ് ?
    >സംയമനം ഉള്ളവനാണ് യമന്‍ 

169.സംയമനം ഏന്താണ് ?
   >ധര്‍മാധര്‍മ്മവിചാരം ചെയ്ത് അനുഗ്രഹിക്കാനും 
   നിഗ്രഹിക്കാനും ഉള്ള കഴിവാണ് സംയമനം 

170.മകരമത്സ്യം എന്താണ് ?
   >തിമിംഗലമാണ്

171.ഗായത്രിയുടെ സവിശേഷത എന്ത് ?
    >വേദങ്ങളുടെ അമ്മയാണ് ഗായത്രി 

172.ഭഗവാന്‍ഗീതാതത്വം ആദ്യമായി ആരെയാണ് ഉപദേശിച്ചത് ? 
    >സൂര്യഭഗവാന് 

173.ഭൂമിയില്‍ ആദ്യമായി ഉണ്ടായത് എന്താണ് ?
    >ശബ്ദം 

174.ശബ്ദത്തില്‍നിന്ന് എന്ത് ഉണ്ടായി ?
    >ആകാശം 

175.ആകാശത്തില്‍ നിന്ന് എന്ത് ഉണ്ടായി ?
   >വായു 

176. വായുവില്‍ നിന്ന് എന്ത് ഉണ്ടായി ?
   >അഗ്നി 

177.അഗ്നിയില്‍നിന്ന് എന്ത് ഉണ്ടായി ?
   >രസം 

178.രസത്തില്‍നിന്ന് എന്ത് ഉണ്ടായി ?
    >വെള്ളം 

179.വെള്ളത്തില്‍ നിന്ന് എന്ത് ഉണ്ടായി ?
    >ഗന്ധം 

180.ഗന്ധത്തില്‍ നിന്ന് എന്ത് ഉണ്ടായി ?
    >ഭൂമി 


No comments:

Post a Comment