പ്രതിബന്ധങ്ങളെ അകറ്റുന്ന ദൈവികശക്തിയാണ് ഗണപതി. ഹൈന്ദവമതാചാരപ്രകാരം നടത്തുന്ന കര്‍മങ്ങളെല്ലാം നിര്വിഘ്നപരിസമാപ്തിക്കുവ
ഗണേശന്റെ നാലു തൃക്കരങ്ങളില്‍ കാണുന്നത് പാശം (കുരുക്കിട്ട കയര്‍), അങ്കുശം (ആനത്തോട്ടി), ഒടിഞ്ഞ കൊമ്പ്, മോദകം എന്നിവയാണ്. നിയന്ത്രണവിധേയമല്ലാത്ത ആഗ്രഹങ്ങള്‍ മനസ്സിനെ മായാവലയത്തില്‍ കുരുക്കി അധഃപതിപ്പിക്കും. ആശയെ നിയന്ത്രിച്ചു പുരോഗതിയിലേക്കും ആത്മബോധത്തിലേക്കും ഭക്തന്മാരെ നയിക്കുവാനാണു പാശായുധം ധരിച്ചിട്ടുള്ളത്. മദയാനയെ അങ്കുശം പ്രയോഗിച്ചു നിയന്ത്രിക്കുന്നതുപോലെ ആപത്തുകളേയും ക്ഷോഭങ്ങളേയും അകറ്റി ആത്മീയ സ്വാതന്ത്ര്യം കൈവരുത്തുവാനാണ് അങ്കുശം ധരിച്ചിട്ടുള്ളത്. വിരുദ്ധങ്ങളായ ദ്വന്ദ്വങ്ങളുടെ പ്രതീകങ്ങളാണ് രണ്ടു കൊമ്പുകള്‍. ദ്വന്ദ്വാതീതമായ അവസ്ഥയാണ് ഒടിഞ്ഞ കൊമ്പ്. ആത്മാന്വേഷകര്‍ മാറ്റങ്ങള്‍ക്കതീതരായി സ്ഥിതപ്രജ്ഞരായിരിക്കണമെന്ന
ജീവിതത്തില്‍ നേരിട്ടുകൊണ്ടിരിക്കുന്ന വിഘ്‌നങ്ങളെ അതിജീവിച്ചു മുന്നേറുമ്പോഴാണ് ജീവിതത്തിന് വികാസവും ശക്തിയും കൈവരുന്നത്. ഈ കരുത്ത് സിദ്ധിക്കുന്നത് ആന്തരികശക്തിയില്‍ നിന്നാണ്. ഈ ആന്തരികസത്തയുടെ രൂപാന്തരമാണ് ഗണേശന്‍. യോഗശാസ്ത്രപ്രകാരം നട്ടെല്ലിന്റെ ഏറ്റവും താഴെയുള്ള അടിസ്ഥാന ശക്തികേന്ദ്രമായ മൂലാധാരചക്രത്തിന്റെ അധിദേവത ഗണനാഥനാണ്.
ഓംകാരത്തില്‍ അഖിലാണ്ഡങ്ങളു മടങ്ങിയിരിക്കുന്നതിന്റെ സൂചനയാണ് കുടവയര്‍ നല്‍കുന്നത്. ബ്രഹ്മാണ്ഡസ്വരൂപനെങ്കിലും ഒരു മൂഷികനുപോലും വഹിക്കത്തക്കതാണ് താനെന്നു മൂഷികവാഹനത്വം വെളിവാക്കുന്നു. അണുവില്‍ അണുവും മഹത്തില്‍ മഹത്തുമാണല്ലോ ബ്രഹ്മസ്വരൂപം. ഏകദന്തന്‍ എന്നതിലെ ഏകശബ്ദം മായയേയും, ദന്തശബ്ദം അതിനെ ചലിപ്പിക്കുന്നവന്‍ എന്ന അര്‍ഥത്തേയും കുറിക്കുന്നു. തന്റെ മായാശക്തി ചലിപ്പിച്ചു പ്രപഞ്ചത്തെ സൃഷ്ടിക്കുകയും പാലിക്കുകയും സംഹരിക്കുകയും ചെയ്യുന്നവന്‍ എന്നാണ് ഏകദന്തത്തിന്റെ അര്‍ഥം. ഗണപതി 'തത്ത്വമസി' എന്ന മഹാവാക്യത്തിന്റെ അര്‍ഥസ്വരൂപമാണ്. തത്പദവാച്യമായ ഗജരൂപം ഈശ്വരസ്വരൂപത്തേയും ത്വംപദവാച്യമായ നരരൂപം ജീവാത്മസ്വരൂപത്തേയും സൂചിപ്പിക്കുന്നു. ജീവാത്മാപരമാത്മാക്കളുടെ ശുദ്ധചൈതന്യഭാവത്തിലുള്ള ഐക്യത്തെ പ്രകാശിപ്പിച്ചു വിളങ്ങുന്ന ഗണേശന്‍ 'തത്ത്വമസ്യാത്മക'നാണ്. തപ്തകാഞ്ചനവര്‍ണമായ ശരീരം സര്‍വലോകത്തേയും പ്രേമബന്ധത്താല്‍ തന്നില്‍ ചേര്‍ത്തിരിക്കുന്നവന്‍ എന്ന അര്‍ഥം ബോധിപ്പിക്കുന്നു. സിദ്ധിയും ബുദ്ധിയുമാണ് ഗണേശപത്‌നിമാര്‍. ലാഭവും ക്ഷേമവുമാണ് സന്താനങ്ങള്‍. ഇതെല്ലാം പ്രത്യേക യോഗശക്തികളെ സൂചിപ്പിക്കുന്ന പ്രതീകാത്മക ഭാവനയാണെന്നു പറയേണ്ടതില്ലല്ലോ.
ഗണേശന് ഏത്തമിടുന്നതാണ് പതിവ്. പാപങ്ങളുരുണ്ടുകൂടി രൂപമെടുത്തതായി സങ്കല്‍പ്പിച്ചു വിനായകഭക്തിയാല്‍ അതുടഞ്ഞുപോകട്ടെ എന്ന ഭാവനയാണ് തേങ്ങയേറ്. ഭാദ്രപദമാസം വെളുത്ത പക്ഷത്തിലെ ചതുര്‍ഥിയാണ് ഇന്ത്യയൊട്ടുക്ക് ആഘോഷിക്കുന്ന വിനായകചതുര്‍ഥി. 'ഓം ഗണപതയേ നമഃ' ഇതാണ് ഗണപതിയെ ഉപാസിക്കുവാനുള്ള മന്ത്രം. ഋഗ്വേദസൂക്തങ്ങളിലുള്ള ഒരു ഗണപതിസ്തുതി ഇവിടെ ഉദ്ധരിക്കാം.
'ഓം ഗണാനാം ത്വാ ഗണപതിം ഹവാമഹേ
കവിം കവീനാം ഉപമശ്രവസ്തമം
ജ്യേഷ്ഠരാജം ബ്രഹ്മണാം ബ്രഹ്മണസ്പത ആ നഃ
ശൃണ്വനൂതിഭിഃ സീദ സാദനം' ഃ 112 ശഃ
'ഓം' എല്ലാ ഗണങ്ങളുടേയും, നാഥന്മാരുടേയും നാഥനായ അങ്ങയോട് ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു. കവികളില്‍ കവിയും ശ്രേഷ്ഠന്മാരില്‍ ശ്രേഷ്ഠനും രാജാക്കന്മാരില്‍ അത്യുന്നതനും വേദങ്ങളുടെ പൊരുള്‍ അറിയുന്നവരില്‍ അഗ്രഗണ്യനുമായ ഭഗവാനേ, ഞങ്ങളുടെ പ്രാര്‍ഥനയില്‍ പ്രസാദിച്ച് അനുഗ്രഹസന്നദ്ധനായി ഈ വേദിയിലേക്ക് വരേണമേ.' ഈ മന്ത്രം ദിവസവും ഉരുവിടുന്നത് വളരെ ശ്രേയസ്‌കരമാണ്.
No comments:
Post a Comment