Thursday, August 20, 2015

ദശകൾ

സൂര്യദശ – സൂര്യദശയുടെ അപഹാരകാലത്ത്‌ ശിവനെ ഭജിക്കുന്നത്‌ ഉത്തമം. ദിവസവും നമഃശിവായ എന്ന മന്ത്രം 108 പ്രാവശ്യം ജപിക്കുക. (ഓംനമഃശിവായ എന്നു ജപിക്കരുത്‌. അത്‌ ആറക്ഷരമാകയാൽ രോഗാവസ്ഥയായിരിക്കും ഫലം)
ചന്ദ്രദശ- ചന്ദ്രദശയുടെ അപഹാരകാലത്ത്‌ ദുർഗ്ഗാദേവീക്ഷേത്രദർശനവും ഭജനവും ഗുണം. (ചൊവ്വ-വെള്ളി ദിവസങ്ങളിൽ)
ചൊവ്വാദശ- ചൊവ്വയുടെ അപഹാരകാലത്ത്‌ ചൊവ്വാഴ്ച ദിവസം സുബ്രഹ്മണ്യക്ഷേത്രദർശനം നടത്തുക.
രാഹൂർ – രാഹൂർദോഷ പരിഹാരത്തിന്‌ (രാഹൂർദശയിൽ) സർപ്പപ്പാട്ട്‌, ആയില്യപൂജ തുടങ്ങിയവയും ആഴ്ചയിൽ ഒരു ദിവസം രാഹൂർകാലത്ത്‌ നാരങ്ങാവിളക്ക്‌ വീട്ടിൽ കത്തിച്ച്‌ നാമാവലികൾ ഉരുവിടുക (രാഹൂർസമയം എല്ലാ ദിവസവും 1ഝ മണിക്കൂർ)
വ്യാഴദശ- വ്യാഴദശ അപഹാരകാലത്ത്‌ ദോഷഫലങ്ങൾ മാറിക്കിട്ടാൻ വിഷ്ണുക്ഷേത്രദർശനം നടത്തുക
ശനിദശ- ശനിദോഷപരിഹാരത്തിന്‌ ശാസ്‌താവിന്‌ നീരാജ്ഞനവും, ശിവക്ഷേത്രത്തിൽ ശനിയാഴ്ച ദിവസം ജലധാരയും നടത്തുക. ശനിവാഹനമായ കാക്കയ്ക്ക്‌ ആഹാരം കൊടുക്കുക.
ബുധദശ- ബുധദോഷ പരിഹാരത്തിന്‌ ഗണപതിയെയും ശ്രീകൃഷ്ണഭഗവാനെയും പൂജിക്കുന്നത്‌ ഉത്തമം.
കേതുദശ- കേതുദശയുടെ ദോഷപരിഹാരത്തിനായി ചാമുണ്ഡിഭജനം നടത്തുക (ചൊവ്വ-വെള്ളി)
ശുക്രദശ- ശുക്രദശയുടെ ദോഷപരിഹാരത്തിനായി മഹാലക്ഷ്മീപൂജ നടത്തുകയും ദേവീക്ഷേത്രദർശനം നടത്തുകയും ചെയ്യുന്നതും ഉത്തമം

No comments:

Post a Comment