ഒരാള്‍ ഒരിക്കല്‍ കാട്ടില്‍പോയപ്പോള്‍ മരത്തിന്മേല്‍ ഒരു മനോഹരമായ ജന്തുവിനെ കണ്ടു...അയാള്‍ മടങ്ങിവന്നു കൂട്ടുകാരോട് പറഞ്ഞു...'ഞാന്‍ മരത്തിന്മേല്‍ നല്ല ഭംഗിയുള്ള ചുവന്ന ഒരു ജീവിയെ കണ്ടു...കൂട്ടുകാരില്‍ ഒരുവന്‍ പറഞ്ഞു : 'ഞാനും കണ്ടു ആ ജീവിയെ ..അതിന്റെ നിറം ചുവപ്പല്ല ,മഞ്ഞയാണ്...' മറ്റൊരുത്തന്‍ പറഞ്ഞു ; നങ്ങള്‍ ആരും ആ ജീവിയെ ശരിക്ക് കണ്ടില്ല ,ഞാന്‍ അതിനെ നീല നിറത്തില്‍ കണ്ടിട്ടാണ് വരുന്നത്.'...ഇങ്ങനെ പലരും പലവിധത്തില്‍ തര്‍ക്കിച്ചു തുടങ്ങി...അവസാനം അവരെല്ലാം കൂടി തര്‍ക്കം തീര്‍ക്കാനായി ആ മരത്തിന്റെ അടുത്ത ചെന്ന്...അവിടെ സ്ഥിരമായി താമസിക്കുന്ന ഒരുവനെ കണ്ടു ചോദിച്ചു ; 'ആ ജന്തുവിന്റെ നിറം എന്താണ് ? അയാള്‍ പറഞ്ഞു 'നിങ്ങള്‍ എല്ലാവരും പറഞ്ഞത് ശരിയാണ് ..അത് ചിലപ്പോള്‍ ചുവപ്പും ചിലപ്പോള്‍ മഞ്ഞയും ചിലപ്പോള്‍ നീലയും ഒക്കെയാണ് ....ചിലപ്പോള്‍ നിറമോന്നും ഇല്ലാതെയും കാണാം...അതിന്റെ പേരാണ് ഓന്ത് എന്ന് '...ഞാന്‍ ഇവിടെ താമസിക്കുന്നത്കൊണ്ട് എല്ലാം കാണുന്നുണ്ട്..ഇത് കേട്ട് എല്ലാവരും കാര്യം മനസ്സിലാക്കി സംതൃപ്തരായി മടങ്ങി...
വാദപ്രതിവാദങ്ങളുടെ നിരര്‍ത്ഥതയെ കാണിക്കാനായി ശ്രീരാമകൃഷ്ണന്‍ പറയാറുള്ള ഒരുദാഹരണമാണിത്...ഈശ്വരനെപ് പറ്റി പലമതക്കാരും പലവിധത്തില്‍ വാദിക്കുന്നു...ഓരോരുത്തരും സ്വന്തം വാദം മാത്രമാണ് ശരി മറ്റുള്ളത് തെറ്റാണെന്നും പറയുന്നു...പണ്ട് ഒരു രാജസദസ്സില്‍ വെച്ച് ശൈവന്മാരും വൈഷ്ണവന്മാരും തമ്മില്‍ വലിയ വാദമുണ്ടായി . ശിവനാണ് ശ്രേഷ്ടന്‍ എന്ന് ശൈവന്മാര്‍ വാദിച്ചു...കാരണം വിഷ്ണു ദിവസവും ആയിരം താമരപ്പൂക്കളെകൊണ്ടു ശിവനെ ആരാധിക്കുക പതിവാണ്...ഒരു ദിവം ശിവന്‍ വിഷ്ണുവിന്റെ ഭക്തിയെ പരീക്ഷിക്കുവാനായി ഒരു താമരപൂവ് ഒളിച്ചുവെച്ചു...സഹസ്രനാമം ചൊല്ലി ആരാധന തുടങ്ങിയ വിഷ്ണു ആയിരാമത്തെ നാമത്തിനു താമരപ്പൂവില്ലാതായപ്പോള്‍ സ്വന്തം നയന കമലം പറിച്ചെടുത്ത് ആരാധന മുഴുമിപ്പിച്ചു...ആ ഭക്തി കണ്ടു സന്തുഷ്ടനായ ശിവന്‍ വിഷ്ണുവിന് മനോഹരങ്ങളായ നേത്രങ്ങളുണ്ടാവാനനുഗ്രഹിച് ചു...മാത്രമല്ല അന്ന് ശിവന്‍ കൊടുത്ത സുദര്‍ശനചക്രം കൊണ്ടാണ് വിഷ്ണു ലോകരക്ഷണം നിര്വ്വഹിക്കുന്നതെന്നുമായ ിരുന്നു അവരുടെ വാദം..വൈഷ്ണവന്മാര്‍ പറഞ്ഞു ; ശിവന്‍ വിഷ്ണുവിന്റെ ഒരു ഭക്തനാണ്...
വിഷ്ണുവില്ലായിരുന്നെങ്കില്‍ ശിവനെ അന്നുതന്നെ ഭസ്മാസുരന്‍ ഭസ്മമാക്കിക്കളഞേനെ...അതിന് റെ സ്മരണയ്ക്കാണ് വിഷ്ണുവിന്റെ പാദങ്ങളില്‍ നിന്നും ഉത്ഭവിച്ച ഗംഗയെ ശിവന്‍ ശിരസ്സിലേറ്റി നടക്കുന്നത്...അതുകൊണ്ട് വിഷ്ണു ശിവനെക്കാള്‍ ശ്രേഷ്ടനാനെന്നാണ് വൈഷ്ണവന്മാരുടെ വാദം...ഈ വാദത്തിനൊരു പരിഹാരം കാണുവാന്‍ ഒരു സന്യാസി വൈഷ്ണവന്മാരോട് വിഷ്ണുവിനെയും ശൈവന്മാരോട് ശിവനെയും സാക്ഷാത്കരിക്കുവാന്‍ പറയുകയാണ് ചെയ്തത്..കാരണം സത്യം അറിയാത്തതുകൊണ്ടാണ് വാദപ്രതിവാദങ്ങളുണ്ടാകുന്നത ്.... വാദങ്ങളില്‍ മാത്രം മുഴുകി കഴിയുന്നവര്‍ക്ക് സത്യം അറിവാന്‍ സാധിക്കുകയുമില്ല ...അഞ്ജാനമാണ് എല്ലാ ഭയങ്ങള്‍ക്കും ദുഖങ്ങള്‍ക്കും കാരണം...ഇന്ന് മതപരമായ കലഹങ്ങള്‍ക്കും കാരണം സങ്കുചിതമായ ദൃഷ്ടിയില്‍ക്കൂടി ഈശ്വരനെ വിലയിരുത്തുന്നതാണ്...ദൈവം ഒന്നേയുള്ളൂ ; ആ ദൈവത്തെ പലരും പല പേരുകളെക്കൊണ്ട് വിളിക്കുന്നു എന്ന് ഋഷീശ്വരന്മാര്‍ വിളംബരം ചെയ്തിട്ടുള്ള പരമസത്യം മനസ്സിലാക്കിയാല്‍ പിന്നെ മതകലഹങ്ങള്‍ക്ക് കാരണമില്ല...ഏതു പേര് ചൊല്ലി വിളിച്ചാലും ഈശ്വരന്‍ പ്രസാദിക്കുകതന്നെ ചെയ്യും...
" ശ്രീരാമകൃഷ്ണന്‍ " സ്വന്തം അനുഭൂതികളെ അടിസ്ഥാനപ്പെടുത്തി പ്രഖ്യാപിച്ച സര്‍വ്വമതസമന്വയത്തിന് ആശ്രയം ഈ തത്വമാണ്...ബാഹ്യവും ഉപരിപ്ലവവുമായ വീക്ഷണത്തില്‍നിന്ന് ആന്തരികവും അഗാധവുമായ വീക്ഷണത്തിലേക്ക് ഇറങ്ങിചെല്ലുകയാണ് നാം വേണ്ടത്...അതോടെ വാദപ്രതിവാദങ്ങളെല്ലാം അവസാനിക്കും..
വാദപ്രതിവാദങ്ങളുടെ നിരര്‍ത്ഥതയെ കാണിക്കാനായി ശ്രീരാമകൃഷ്ണന്‍ പറയാറുള്ള ഒരുദാഹരണമാണിത്...ഈശ്വരനെപ്
വിഷ്ണുവില്ലായിരുന്നെങ്കില്‍
" ശ്രീരാമകൃഷ്ണന്‍ " സ്വന്തം അനുഭൂതികളെ അടിസ്ഥാനപ്പെടുത്തി പ്രഖ്യാപിച്ച സര്‍വ്വമതസമന്വയത്തിന് ആശ്രയം ഈ തത്വമാണ്...ബാഹ്യവും ഉപരിപ്ലവവുമായ വീക്ഷണത്തില്‍നിന്ന് ആന്തരികവും അഗാധവുമായ വീക്ഷണത്തിലേക്ക് ഇറങ്ങിചെല്ലുകയാണ് നാം വേണ്ടത്...അതോടെ വാദപ്രതിവാദങ്ങളെല്ലാം അവസാനിക്കും..
No comments:
Post a Comment