മംഗല്യവതികളായ സ്‌ത്രീകളെല്ലാം ആഘോഷിക്കുന്ന ചടങ്ങാണ് ആര്‍ദ്രാ വ്രതം. ധനുമാസത്തിലെ തിരുവാതിര ഭഗവാന്‍ ശ്രീ പരമേശ്വരന്റെ ജന്മനാളായാണ് കരുതപ്പെടുന്നത്. അന്ന് ശ്രീ പാര്‍വതി പോലും തിരുനോയമ്പ് എടുക്കുമത്രേ. ബാലഗോപാലനെ വരനായി ലഭിക്കാന്‍ ഗോപികമാര്‍ കാര്‍ത്ത്യായനീ പൂജ നടത്തിയതും, ശിവാഗ്നിയില്‍ കാമദേവന്‍ ദഹിച്ചപ്പോള്‍ ദു:ഖാര്‍ത്തയായി വിലപിച്ച രതീദേവിക്ക് വൈകാതെ ഭര്‍തൃസമാഗമമുണ്ടാകട്ടെ എന്ന് ശ്രീ പാര്‍വതി വരം കൊടുത്തതും, തിരുവാതിര നാളിലാണെന്നാണ് വിശ്വാസം.
അരിയാഹാരം വെടിഞ്ഞ് തിരുവാതിര നാളില്‍ സ്‌ത്രീകള്‍ വ്രതമനുഷ്‌ഠിച്ച് ശിവപൂജ നടത്തുന്നു. ഭക്‌തിയോടെ ഉറക്കം വെടിഞ്ഞ് തിരുവാതിര കളിച്ച് ഭഗവാനെ സ്‌തുതിച്ച് ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും ക്ഷേമത്തിനു വേണ്ടി മംഗല്യവതികള്‍ ആര്‍ദ്രാവ്രതം എടുക്കുന്ന പതിവിന് നൂറ്റാണ്ടുകള്‍ പഴക്കമുണ്ട്. ധനുമാസ തിരുവാതിര ഉറക്കമിളയ്ക്കണമെന്നാണ്. അതിനാല്‍ പുലരും വരെ പാട്ടും കളിയും തുടരും. ദുര്‍ഗാപൂജയ്ക്ക് ശേഷം പാതിരാപ്പൂവ് (ദശപുഷ്പങ്ങള്‍) സ്‌ത്രീകള്‍ മുടിയില്‍ ചൂടുന്ന ചടങ്ങുമുണ്ട്. നെടുമംഗല്യത്തിനായാണ് സ്‌ത്രീകള്‍ പാതിരാപ്പൂവ് ചൂടുന്നത്. വിവാഹിതകളായ സ്‌ത്രീകള്‍ ആദ്യം വരുന്ന ധനുമാസ തിരുവാതിര പൂത്തിരുവാതിരയായി ആഘോഷിക്കുന്നു............. ........
അരിയാഹാരം വെടിഞ്ഞ് തിരുവാതിര നാളില്‍ സ്‌ത്രീകള്‍ വ്രതമനുഷ്‌ഠിച്ച് ശിവപൂജ നടത്തുന്നു. ഭക്‌തിയോടെ ഉറക്കം വെടിഞ്ഞ് തിരുവാതിര കളിച്ച് ഭഗവാനെ സ്‌തുതിച്ച് ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും ക്ഷേമത്തിനു വേണ്ടി മംഗല്യവതികള്‍ ആര്‍ദ്രാവ്രതം എടുക്കുന്ന പതിവിന് നൂറ്റാണ്ടുകള്‍ പഴക്കമുണ്ട്. ധനുമാസ തിരുവാതിര ഉറക്കമിളയ്ക്കണമെന്നാണ്. അതിനാല്‍ പുലരും വരെ പാട്ടും കളിയും തുടരും. ദുര്‍ഗാപൂജയ്ക്ക് ശേഷം പാതിരാപ്പൂവ് (ദശപുഷ്പങ്ങള്‍) സ്‌ത്രീകള്‍ മുടിയില്‍ ചൂടുന്ന ചടങ്ങുമുണ്ട്. നെടുമംഗല്യത്തിനായാണ് സ്‌ത്രീകള്‍ പാതിരാപ്പൂവ് ചൂടുന്നത്. വിവാഹിതകളായ സ്‌ത്രീകള്‍ ആദ്യം വരുന്ന ധനുമാസ തിരുവാതിര പൂത്തിരുവാതിരയായി ആഘോഷിക്കുന്നു.............
No comments:
Post a Comment