അര്‍ജുന ഉവാച
മദനുഗ്രഹായ പരമം ഗുഹ്യമധ്യാത്മസംജ്ഞിതം യത്ത്വയോക്തം വചസ്തേന മോഹോഽയം വിഗതോ മമ (1)
അര്‍ജുനന്‍ പറഞ്ഞു: എന്നെ അനുഗ്രഹിക്കുവാനായി (എന്നോടുള്ള കാരുണ്യം ഹേതുവായി) അങ്ങ് പറഞ്ഞ ആദ്ധ്യാത്മികവും, പരമരഹസ്യവുമായ വാക്കുകളാല്‍ എന്റെ ഈ മോഹം അകന്നു പോയി.
ഭവാപ്യയൌ ഹി ഭൂതാനാം ശ്രുതൌ വിസ്തരശോ മയാ ത്വത്തഃ കമലപത്രാക്ഷ മാഹാത്മ്യമപി ചാവ്യയം (2)
കൃഷ്ണാ! ഭൂതങ്ങളുടെ ഉത്ഭവത്തെയും, നാശത്തെയും കുറിച്ചും, അങ്ങയുടെ അനശ്വരമായ മാഹാത്മ്യത്തെക്കുറിച്ചും അങ്ങയില്‍ നിന്ന് ഞാന്‍ വിശദമായി കേട്ടു.
ഏവമേതദ്യഥാത്ഥ ത്വമാത്മാനം പരമേശ്വര ദ്രഷ്ടുമിച്ഛാമി തേ രൂപമൈശ്വരം പുരുഷോത്തമ (3)
കൃഷ്ണാ! അങ്ങയുടെ സ്വരൂപത്തെക്കുറിച്ച് അങ്ങ് പറയുന്നതെല്ലാം അപ്രകാരം തന്നെയാണ്. ഹേ പുരുഷോത്തമാ! ഞാന്‍ അങ്ങയുടെ ഈശ്വരീയമായ രൂപത്തെ കാണുവാന്‍ ആഗ്രഹിക്കുന്നു.
മന്യസേ യദി തച്ഛക്യം മയാ ദ്രഷ്ടുമിതി പ്രഭോ യോഗേശ്വര തതോ മേ ത്വം ദര്‍ശയാത്മാനമവ്യയം (4)
യോഗേശ്വരാ! എനിക്ക് ആ രൂപം കാണുവാന്‍ സാധ്യമാണെന്ന് അങ്ങ് കരുതുന്നുവെങ്കില്‍ അങ്ങയുടെ അവിനാശിയായ സ്വരൂപത്തെ എനിക്കു കാണിച്ചുതന്നാലും.
ശ്രീഭഗവാനുവാച
പശ്യ മേ പാര്‍ഥ രൂപാണി ശതശോഽഥ സഹസ്രശഃ നാനാവിധാനി ദിവ്യാനി നാനാവര്‍ണാകൃതീനി ച (5)
ശ്രീകൃഷ്ണന്‍ പറഞ്ഞു: അര്‍ജുനാ! നാനാവിധത്തിലുള്ളവയും, ദിവ്യങ്ങളും, നാനാവര്‍ണങ്ങളോടും ആകൃതികളോടുംകൂടിയവയുമായ നൂറുകണക്കിനും, ആയിരക്കണക്കിനുമുള്ള എന്റെ രൂപങ്ങളെ നീ കാണുക.
പശ്യാദിത്യാന്വസൂന്‍ രുദ്രാനശ്വിനൌ മരുതസ്തഥാ ബഹൂന്യദൃഷ്ടപൂര്‍വ്വാണി പശ്യാശ്ചര്യാണി ഭാരത (6)
അര്‍ജുനാ! ആദിത്യന്മാരെയും, വസുക്കളെയും, രുദ്രന്മാരെയും, അശ്വിനികളെയും, മരുത്തുകളെയും നീ (എന്റെ വിശ്വരൂപത്തില്‍) കാണുക. മുമ്പു കണ്ടിട്ടില്ലാത്ത അനവധി ആശ്ചര്യങ്ങളെയും കാണുക.
ഇഹൈകസ്ഥം ജഗത്കൃത്സ്നം പശ്യാദ്യ സചരാചരം മമ ദേഹേ ഗുഡാകേശ യച്ചാന്യദ് ദ്രഷ്ടുമിച്ഛസി (7)
അഖിലചരാചരങ്ങളോടുകൂടിയ സമ്പൂര്‍ണ്ണ ജഗത്തും, നീ കാണുവാനിച്ഛിക്കുന്ന മറ്റെന്തെങ്കിലുമുണ്ടെങ്കില്‍ അതും എന്റെ ശരീരത്തില്‍ ഒരുമിച്ചിരിക്കുന്നത് ഇതാ നീ കാണുക.
ന തു മാം ശക്യസേ ദ്രഷ്ടുമനേനൈവ സ്വചക്ഷുഷാ ദിവ്യം ദദാമി തേ ചക്ഷുഃ പശ്യ മേ യോഗമൈശ്വരം (8)
എന്നാല്‍, നിന്റെ ഈ കണ്ണുകള്‍ കൊണ്ട് എന്നെ കാണുവാന്‍ നിനക്ക് സാധിക്കുകയില്ല. ഞാന്‍ നിനക്കു ദിവ്യമായ ചക്ഷുസ്സ് നല്കാം. (അവയിലൂടെ) നീ എന്റെ ഈശ്വരീയമായ യോഗശക്തിയെ കണ്ടാലും.
സഞ്ജയ ഉവാച
ഏവമുക്ത്വാ തതോ രാജന്മഹായോഗേശ്വരോ ഹരിഃ ദര്‍ശയാമാസ പാര്‍ഥായ പരമം രൂപമൈശ്വരം (9)
സഞ്ജയന്‍ പറഞ്ഞു: രാജാവേ! ഇപ്രകാരം പറഞ്ഞിട്ട് മഹായോഗേശ്വരനായ ശ്രീകൃഷ്ണന്‍ തന്റെ പരമവും ഈശ്വരീയവുമായ രൂപത്തെ അര്‍ജുനന് കാണിച്ചു.
അനേകവക്ത്രനയനമനേകാദ്ഭുതദര്‍ശനം അനേകദിവ്യാഭരണം ദിവ്യാനേകോദ്യതായുധം (10) ദിവ്യമാല്യാംബരധരം ദിവ്യഗന്ധാനുലേപനം സര്‍വ്വാശ്ചര്യമയം ദേവമനന്തം വിശ്വതോമുഖം (11)
അനേകം മുഖങ്ങളും, കണ്ണുകളുമുള്ളതും, അത്ഭുതകരങ്ങളായ അനേക ദൃശ്യങ്ങളുള്ളതും, ദിവ്യങ്ങളായ അനേകം ആയുധങ്ങളേന്തിയ കൈകളുള്ളതും, അനേകം ദിവ്യാഭരണങ്ങളും, ദിവ്യമാല്യങ്ങളും, വസ്ത്രങ്ങളും, ദിവ്യസുഗന്ധങ്ങളും അണിഞ്ഞിട്ടുള്ളതും, എല്ലാ പ്രാകരത്തിലും ആശ്ചര്യകരവും, ശോഭനവും, അനന്തവുമായിരിക്കുന്ന തന്റെ വിശ്വരൂപത്തെ കാണിച്ചു.
ദിവി സൂര്യസഹസ്രസ്യ ഭവേദ്യുഗപദുത്ഥിതാ യദി ഭാഃ സദൃശീ സാ സ്യാദ്ഭാസസ്തസ്യ മഹാത്മനഃ (12)
ആയിരം സൂര്യന്മാരുടെ ശോഭ ഒരുമിച്ച് ആകാശത്തില്‍ ഉദിച്ചാലുണ്ടാകുന്നതിനു സദൃശമായിരുന്നു ആ മഹാത്മാവിന്റെ (വിശ്വരൂപത്തിന്റെ) ദീപ്തി.
തത്രൈകസ്ഥം ജഗത്കൃത്സ്നം പ്രവിഭക്തമനേകധാ അപശ്യദ്ദേവദേവസ്യ ശരീരേ പാണ്ഡവസ്തദാ (13)
അപ്പോള്‍ അര്‍ജുനന്‍ പ്രപഞ്ചം മുഴുവന്‍, അനേകവിധത്തിലുള്ള വേര്‍തിരിവുകളോടെ, ദേവദേവനായ ശ്രീകൃഷ്ണന്റെ ആ ശരീരത്തില്‍ ഒന്നിച്ചു സ്ഥിതിചെയ്യുന്നത് കണ്ടു.
തതഃ സ വിസ്മയാവിഷ്ടോ ഹൃഷ്ടരോമാ ധനഞ്ജയഃ പ്രണമ്യ ശിരസാ ദേവം കൃതാഞ്ജലിരഭാഷത (14)
അതുകണ്ട്, ആശ്ചര്യഭരിതനും, പുളകിതഗാത്രനും ആയിത്തീര്‍ന്ന ആ അര്‍ജുനന്‍ ഭഗവാനെ ശിരസ്സുകൊണ്ട് വണങ്ങിയിട്ട് ഇപ്രകാരം സംസാരിച്ചു.
അര്‍ജുന ഉവാച
പശ്യാമി ദേവാംസ്തവ ദേവ ദേഹേ സര്‍വ്വാംസ്തഥാ ഭൂതവിശേഷസംഘാന്‍ ബ്രഹ്മാണമീശം കമലാസനസ്ഥ- മൃഷീംശ്ച സര്‍വ്വാനുരഗാംശ്ച ദിവ്യാന്‍ (15)
അര്‍ജുനന്‍ പറഞ്ഞു: ഭഗവാനേ! ഞാന്‍ അങ്ങയുടെ ഈ ശരീരത്തില്‍ എല്ലാ ദേവന്മാരേയും, സകല ഭുതഗണങ്ങളേയും, താമരയിലിരിക്കുന്ന ബ്രഹ്മദേവനെയും, ഋഷിമാരേയും, സകല ദിവ്യസര്‍പങ്ങളേയും കാണുന്നു.
അനേകബാഹൂദരവക്ത്രനേത്രം പശ്യാമി ത്വാം സര്‍വ്വതോഽനന്തരൂപം നാന്തം ന മധ്യം ന പുനസ്തവാദിം പശ്യാമി വിശ്വേശ്വര വിശ്വരൂപ (16)
വിശ്വരൂപനും വിശ്വേശ്വരനുമായ ഹേ കൃഷ്ണാ! അനേകം കൈകളും, ഉദരങ്ങളും, മുഖങ്ങളും, നേത്രങ്ങളുമുള്ളവനും അനന്തരൂപനുമായ അങ്ങയെ ഒരാളെ മാത്രമേ സകലദിക്കുകളിലും ഞാന്‍ കാണുന്നുള്ളു. അവിടത്തെ അന്തമോ മദ്ധ്യമോ ആദിയോ ഞാനൊട്ടു കാണുന്നുമില്ല.
കിരീടിനം ഗദിനം ചക്രിണം ച തേജോരാശിം സര്‍വതോ ദീപ്തിമന്തം പശ്യാമി ത്വാം ദുര്‍നിരീക്ഷ്യം സമന്താദ് ദീപ്താനലാര്‍കദ്യുതിമപ്രമേയം (17)
കിരീടവും ഗദയും ചക്രവും ധരിച്ചവനും, സര്‍വ്വത്ര ശോഭിക്കുന്ന തേജോരാശിയെപ്പോലെയുള്ളവനും, നോക്കിക്കാണുവാന്‍ വയ്യാത്ത വിധത്തില്‍ കത്തിജ്വലിക്കുന്ന അഗ്നിസുര്യന്മാരുടെ ശോഭയോടു കൂടിയവനും, അപരിമേയനുമായ അങ്ങയെ ഞാന്‍ കാണുന്നു.
ത്വമക്ഷരം പരമം വേദിതവ്യം ത്വമസ്യ വിശ്വസ്യ പരം നിധാനം ത്വമവ്യയഃ ശാശ്വതധര്‍മഗോപ്താ സനാതനസ്ത്വം പുരുഷോ മതോ മേ (18)
അങ്ങ് നാശമില്ലാത്തവനും, എല്ലാവരാലും അറിയപ്പെടേണ്ടവനായ പരമപുരുഷനും, ഈ ലോകത്തിന്റെ പരമമായ ആശ്രയവുമാകുന്നു. അങ്ങ് ശാശ്വതമായ ധര്‍മ്മത്തിന്റെ അമരനായ പരിപാലകനും, പുരാതനനായ പുരുഷനുമാണെന്നാണ് ഞാന്‍ കരുതുന്നത്.
അനാദിമധ്യാന്തമനന്തവീര്യ- മനന്തബാഹും ശശിസൂര്യനേത്രം പശ്യാമി ത്വാം ദീപ്തഹുതാശവക്‌ത്രം സ്വതേജസാ വിശ്വമിദം തപന്തം (19)
ആദിമദ്ധ്യാന്തങ്ങളില്ലാത്തവനും, അളവറ്റ ശക്തിയോടുകൂടിയവനും, അനേകം കൈകളുള്ളവനും, സൂര്യചന്ദ്രന്മാരാകുന്ന കണ്ണുകളോടു കൂടിയവനും, ജ്വലിക്കുന്ന അഗ്നിയാകുന്ന വക്‌ത്രത്തോടുകൂടിയവനും, സ്വതേജസ്സിനാല്‍ ഈ ലോകം മുഴുവനും തപിപ്പിക്കുന്നവനുമായ അങ്ങയെ ഞാന്‍ കാണുന്നത്.
ദ്യാവാപൃഥിവ്യോരിദമന്തരം ഹി വ്യാപ്തം ത്വയൈകേന ദിശശ്ച സര്‍വ്വാഃ ദൃഷ്ട്വാദ്ഭുതം രൂപമുഗ്രം തവേദം ലോകത്രയം പ്രവ്യഥിതം മഹാത്മന്‍ (20)
ഹേ മഹാത്മാവേ! ഭുമിയ്ക്കും ദ്യുലോകത്തിനുമിടയിലുള്ള ഈ ആകാശവും, എല്ലാ ദിക്കുകളും ഏകനായ അങ്ങയാല്‍ വ്യാപ്തമായി രിക്കുന്നു. അങ്ങയുടെ അദ്ഭുതകരവും അത്യുഗ്രമായ ഈ രൂപം കണ്ട് മൂന്നു ലോകവും നടുങ്ങിപ്പോകുന്നു.
അമീ ഹി ത്വാം സുരസംഘാ വിശന്തി കേചിദ്ഭീതാഃ പ്രാഞ്ജലയോ ഗൃണന്തി സ്വസ്തീത്യുക്ത്വാ മഹര്‍ഷിസിദ്ധസംഘാഃ സ്തുവന്തി ത്വാം സ്തുതിഭിഃ പുഷ്കലാഭിഃ (21)
ഈ ദേവഗണങ്ങള്‍ അങ്ങയുടെ ശരീരത്തില്‍ പ്രവേശിക്കുന്നു. ചിലര്‍ ഭീതരായി അങ്ങയെ കൈകൂപ്പി വാഴ്ത്തുന്നു. മഹര്‍ഷിമാരും സിദ്ധന്മാരും "സ്വസ്തി" (സുഖമായിരിക്കട്ടെ) എന്നു പറഞ്ഞ് ഉത്തമങ്ങളായ സ്തുതികളാല്‍ അങ്ങയെ വാഴ്ത്തുകയും ചെയ്യുന്നു.
രുദ്രാദിത്യാ വസവോ യേ ച സാധ്യാ വിശ്വേഽശ്വിനൌ മരുതശ്ചോഷ്മപാശ്ച ഗന്ധര്‍വ്വയക്ഷാസുരസിദ്ധസംഘാ വീക്ഷന്തേ ത്വാം വിസ്മിതാശ്ചൈവ സര്‍വ്വേ (22)
രുദ്രന്മാരും, ആദിത്യന്മാരും, വസുക്കളും, സാധ്യന്മാരും, വിശ്വേ ദേവന്മാരും, അശ്വനീദേവന്മാരും, മരുത്തുകളും, പിതൃഗണങ്ങളും, ഗന്ധര്‍വന്മാരും, യക്ഷന്മാരും, അസുരന്മാരും, സിദ്ധഗണങ്ങളുമെല്ലാം അത്ഭുതപരതന്ത്രരായി അങ്ങയെ വീക്ഷിക്കുന്നു.
രൂപം മഹത്തേ ബഹുവക്‌ത്രനേത്രം മഹാബാഹോ ബഹുബാഹൂരുപാദം ബഹൂദരം ബഹുദംഷ്ട്രാകരാലം ദൃഷ്ട്വാ ലോകാഃ പ്രവ്യഥിതാസ്തഥാഹം (23)
ഹേ മഹാബാഹോ, അനേകം മുഖങ്ങളും, നേത്രങ്ങളും, കൈകളും, തുടകളും, പാദങ്ങളും, ഉദരങ്ങളും, ഭീതിദമായ ദംഷ്ട്രകളും ഉള്ള ഭവാന്റെ മഹത്തായ ഈ രൂപത്തെക്കണ്ട് ലോകരെല്ലാം നടുങ്ങിയിരിക്കുന്നു. ഞാനും അങ്ങനെതന്നെ ഭയാകുലനായിരിക്കുന്നു.
നഭഃസ്പൃശം ദീപ്തമനേകവര്‍ണം വ്യാത്താനനം ദീപ്തവിശാലനേത്രം ദൃഷ്ട്വാ ഹി ത്വാം പ്രവ്യഥിതാന്തരാത്മാ ധൃതിം ന വിന്ദാമി ശമം ച വിഷ്ണോ (24)
ഹേ വിഷ്ണോ, ആകാശം സ്പര്‍ശിക്കുന്നവനും, അനേകവര്‍ണ്ണങ്ങളോടെ ശോഭിക്കുന്നവനും, തുറന്ന വക്ത്രങ്ങളോടുകൂടിയവനും, ജ്വലിക്കുന്ന വിശാലനേത്രങ്ങളുള്ളവനുമായ അങ്ങയെ കണ്ടിട്ട് എന്റെ ഹൃദയം ഭയം പൂണ്ടിരിക്കുന്നു. എനിക്കു ധൈര്യവും സമാധാനവും ലഭിക്കുന്നില്ല.
ദംഷ്ട്രാകരാലാനി ച തേ മുഖാനി ദൃഷ്ട്വൈവ കാലാനലസന്നിഭാനി ദിശോ ന ജാനേ ന ലഭേ ച ശര്‍മം പ്രസീദ ദേവേശ ജഗന്നിവാസ (25)
ഘോരമായ ദംഷ്ട്രകളുള്ളതും, പ്രളയകാലത്തെ അഗ്നിയെ പ്പോലെയുള്ളവയുമായ അവിടുത്തെ മുഖങ്ങള്‍ കണ്ടിട്ട് എനിക്ക് ദിക്കുകള്‍ അറിയാതായിരിക്കുന്നു. മനസ്സിന് ശാന്തിയും ഉണ്ടാകുന്നില്ല. ഹേ ജഗദ്വ്യാപിയും ദേവേശനുമായ കൃഷ്ണാ, എന്നില്‍ പ്രസാദിച്ചാലും.
അമീ ച ത്വാം ധൃതരാഷ്ട്രസ്യ പുത്രാഃ സര്‍വ്വേ സഹൈവാവനിപാലസംഘൈഃ ഭീഷ്മോ ദ്രോണഃ സൂതപുത്രസ്തഥാസൌ സഹാസ്മദീയൈരപി യോധമുഖ്യൈഃ (26) വക്ത്രാണി തേ ത്വരമാണാ വിശന്തി ദംഷ്ട്രാകരാലാനി ഭയാനകാനി കേചിദ്വിലഗ്നാ ദശനാന്തരേഷു സന്ദൃശ്യന്തേ ചൂര്‍ണിതൈരുത്തമാംഗൈഃ (27)
രാജാക്കന്മാരുടെ സംഘങ്ങളോടൊപ്പം ധൃതരാഷ്ടന്റെ പുത്രന്മാരെല്ലാ വരും, ഭീഷ്മരും, ദ്രോണരും, ഈ കര്‍ണനും, ഞങ്ങളുടെ ഭാഗത്തുള്ള പ്രമുഖയോദ്ധാക്കളും ഘോരമായ ദംഷ്ട്രകളാല്‍ ഭയാനകമായിരിക്കുന്ന അങ്ങയുടെ വക്ത്രങ്ങളിലേയ്ക്ക് വളരെ വേഗതയോടെ പ്രവേശിക്കുന്നു. ചിലര്‍ തകര്‍ന്നു പൊടിഞ്ഞ തലകളോടുകുടി അങ്ങയുടെ പല്ലു കള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായും കാണുപ്പെടുന്നു.
യഥാ നദീനാം ബഹവോംബുവേഗാഃ സമുദ്രമേവാഭിമുഖാ ദ്രവന്തി തഥാ തവാമീ നരലോകവീരാ വിശന്തി വക്‌ത്രാണ്യഭിവിജ്വലന്തി (28)
എപ്രകാരം അനവധി നദികളുടെ പ്രവാഹങ്ങള്‍ സമുദ്രത്തെത്തന്നെ ലക്ഷ്യമാക്കി ഒഴുകുന്നുവോ അപ്രകാരം ഈ വീരന്മാര്‍ അങ്ങയുടെ തീക്ഷ്ണമായി ജ്വലിക്കുന്ന വക്‌ത്രങ്ങളിലേയ്ക്ക് പ്രവേശിക്കുന്നു.
യഥാ പ്രദീപ്തം ജ്വലനം പതംഗാ വിശന്തി നാശായ സമൃദ്ധവേഗാഃ തഥൈവ നാശായ വിശന്തി ലോകാ- സ്തവാപി വക്ത്രാണി സമൃദ്ധവേഗാഃ (29)
പാറ്റകള്‍ എങ്ങനെ നശിക്കാനായി കത്തിക്കാളുന്ന തീയിലേയ്ക്ക് അതിവേഗത്തില്‍ പ്രവേശിക്കുന്നുവോ, അതുപോലെ തന്നെ ഈ ജനങ്ങളും നശിക്കുന്നതിനായി അതിവേഗത്തോടെ അങ്ങയുടെ വക്‌ത്രങ്ങളിലേയ്ക്ക് പ്രവേശിക്കുന്നു.
ലേലിഹ്യസേ ഗ്രസമാനഃ സമന്താത് ലോകാന്‍ സമഗ്രാന്വദനൈര്‍ ജ്വലദ്ഭിഃ തേജോഭിരാപൂര്യ ജഗത്സമഗ്രം ഭാസസ്തവോഗ്രാഃ പ്രതപന്തി വിഷ്ണോ (30)
ജ്വലിക്കുന്ന വക്ത്രങ്ങളാല്‍ സകലലോകങ്ങളെയും വിഴുങ്ങിക്കൊണ്ട് അങ്ങ് ചുണ്ടുകള്‍ തുടയ്ക്കുന്നു. ഹേ വിഷ്ണോ! അവിടുത്തെ തീക്ഷ്ണങ്ങളായ കിരണങ്ങള്‍ സമസ്തപ്രപഞ്ചത്തെയും തേജസ്സുകൊണ്ട് ആപൂരിത മാക്കിക്കൊണ്ട് അതിനെ തപിപ്പിക്കുന്നു.
ആഖ്യാഹി മേ കോ ഭവാനുഗ്രരൂപോ നമോഽസ്തു തേ ദേവവര പ്രസീദ വിജ്ഞാതുമിച്ഛാമി ഭവന്തമാദ്യം ന ഹി പ്രജാനാമി തവ പ്രവൃത്തിം (31)
ഹേ ശ്രേഷ്ഠനായ ദേവാ! ഉഗ്രരൂപത്തോടുകൂടിയ അങ്ങ് ആരാണെന്നു പറഞ്ഞാലും. അങ്ങേയ്ക്കു നമസ്കാരം! എന്നില്‍ പ്രസാദിക്കു മാറാകണേ! ആദിപുരുഷനായ അങ്ങയെ ശരിയായി അറിയുവാന്‍ ഞാനാഗ്രഹിക്കുന്നു. അങ്ങയുടെ ഉദ്ദേശമെന്തെന്ന് ഞാന്‍ അറിയുന്നുമില്ല.
ശ്രീഭഗവാനുവാച
കാലോഽസ്മി ലോകക്ഷയകൃത്പ്രവൃദ്ധോ ലോകാന്സമാഹര്‍തുമിഹ പ്രവൃത്തഃ ഋതേഽപി ത്വാം ന ഭവിഷ്യന്തി സര്‍വ്വേ യേഽവസ്ഥിതാഃ പ്രത്യനീകേഷു യോധാഃ (32)
ഭഗവാന്‍ പറഞ്ഞു: ഞാന്‍ ലോകത്തെ നശിപ്പിക്കുന്ന കാലമാകുന്നു. ഇപ്പോള്‍ ഞാന്‍ ലോകസംഹാരമാകുന്ന കൃത്യത്തിലേര്‍പ്പെട്ടി രിക്കുകയാണ്. നീ ഇല്ലെങ്കില്‍ പോലും ഇവിടെക്കൂടിയിരിക്കുന്ന ശത്രു പക്ഷത്തിലെ യോദ്ധാക്കളാരും ജീവിച്ചിരിക്കുകയില്ല.
തസ്മാത്ത്വമുത്തിഷ്ഠ യശോ ലഭസ്വ ജിത്വാ ശത്രൂന്‍ ഭുങ്ക്ഷ്വ രാജ്യം സമൃദ്ധം മയൈവൈതേ നിഹതാഃ പൂര്‍വ്വമേവ നിമിത്തമാത്രം ഭവ സവ്യസാചിന് (33)
ഹേ അര്‍ജുനാ! നീ എഴുന്നേല്ക്കുക, യുദ്ധം ചെയ്തു വിജയവും കീര്‍ത്തിയും നേടുക. ശത്രുക്കളെ ജയിച്ച് സമൃദ്ധമായ രാജ്യം ഭരിച്ചു വാഴുക. ഇവരെല്ലാം മുമ്പു തന്നെ എന്നാല്‍ വധിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. നീ അതിന് ഒരു നിമിത്തം മാത്രമായാല്‍ മതി.
ദ്രോണം ച ഭീഷ്മം ച ജയദ്രഥം ച കര്‍ണം തഥാന്യാനപി യോധവീരാന്‍ മയാ ഹതാംസ്ത്വം ജഹി മാ വ്യഥിഷ്ഠാ യുധ്യസ്വ ജേതാസി രണേ സപത്നാന്‍ (34)
എന്നാല്‍ വധിക്കപ്പെട്ടവരായ ദ്രോണരെയും ഭീഷ്മരെയും ജയദ്രഥനെയും കര്‍ണനെയും മറ്റു യുദ്ധവീരന്മാരെയും നീ വധിച്ചാലും. നീ വ്യസനിക്കരുത്. യുദ്ധം ചെയ്യൂ, നീ യുദ്ധത്തില്‍ ശത്രുക്കളെ ജയിക്കും.
സഞ്ജയ ഉവാച
ഏതച്ഛ്രുത്വാ വചനം കേശവസ്യ കൃതാഞ്ജലിര്‍വേപമാനഃ കിരീടീ നമസ്കൃത്വാ ഭൂയ ഏവാഹ കൃഷ്ണം സഗദ്ഗദം ഭീതഭീതഃ പ്രണമ്യ (35)
സഞ്ജയന്‍ പറഞ്ഞു: ശ്രീകൃഷ്ണന്റെ ഈ വാക്കുകള്‍ കേട്ടിട്ട് അര്‍ജുനന്‍ വിറച്ചുകൊണ്ട് കൈകൂപ്പി നമസ്കരിച്ചിട്ട്, ഭയത്തോടുകൂടി വീണ്ടും തൊഴുതുകൊണ്ട് ഗദ്ഗദത്തോടെ പിന്നെയും പറഞ്ഞു:
അര്‍ജുന ഉവാച
സ്ഥാനേ ഹൃഷീകേശ തവ പ്രകീര്‍ത്യാ ജഗത്പ്രഹൃഷ്യത്യനുരജ്യതേ ച രക്ഷാംസി ഭീതാനി ദിശോ ദ്രവന്തി സര്‍വ്വേ നമസ്യന്തി ച സിദ്ധസംഘാഃ (36)
അര്‍ജുനന്‍ പറഞ്ഞു: ഹേ ഹൃഷികേശ! അങ്ങയെ സ്തുതിക്കുന്നതില്‍ ലോകം ആനന്ദിക്കുകയും, തൃപ്തിയടയുകയും ചെയ്യുന്നതും, രാക്ഷസന്മാര്‍ ഭീതരായി സകലദിക്കുകളിലേയ്ക്കും ഓടുന്നതും, സിദ്ധസംഘങ്ങളെല്ലാവരും അങ്ങയെ നമസ്കരിക്കുന്നതും യുക്തം തന്നെ.
കസ്മാച്ച തേ ന നമേരന്മഹാത്മന്‍ ഗരീയസേ ബ്രഹ്മണോഽപ്യാദികര്‍ത്രേ അനന്ത ദേവേശ ജഗന്നിവാസ ത്വമക്ഷരം സദസത്തത്പരം യത് (37)
ഹേ മഹാത്മന്‍! ബ്രഹ്മാവിന്റെയും ആദിഅകര്‍ത്താവും, ശ്രേഷ്ഠനു മായ അങ്ങയെ (അവര്‍) എങ്ങനെ നമസ്കരിക്കാതെയിരിക്കും? ജഗന്നിവാസനും അനന്തനുമായ ദേവേശാ! സത്തും അസത്തും അവയ്ക്കപ്പുറമുള്ളതും അവിനാശിയായ തത്ത്വവും അങ്ങു തന്നെയാകുന്നു.
ത്വമാദിദേവഃ പുരുഷഃ പുരാണ- സ്ത്വമസ്യ വിശ്വസ്യ പരം നിധാനം വേത്താസി വേദ്യം ച പരം ച ധാമ ത്വയാ തതം വിശ്വമനന്തരൂപ (38)
ഹേ കൃഷ്ണാ! അങ്ങ് ആദിദേവനും പുരാണപുരുഷനും ആകുന്നു. അങ്ങ് ഈ ലോകത്തിന്റെ പരമമായ ആധാരമാകുന്നു. അറിയുന്നവനും, അറിയപ്പെടേണ്ടവനും പരമമായ ലക്ഷ്യവും അങ്ങു തന്നെ. അനന്തരൂപനായ അങ്ങയാല്‍ ഈ ലോകം വ്യാപ്തമായിരിക്കുന്നു.
വായുര്‍യമോഽഗ്നിര്‍വ്വരുണഃ ശശാങ്കഃ പ്രജാപതിസ്ത്വം പ്രപിതാമഹശ്ച നമോ നമസ്തേഽസ്തു സഹസ്രകൃത്വഃ പുനശ്ച ഭൂയോഽപി നമോ നമസ്തേ (39)
അങ്ങ് വായുവും, യമനും, അഗ്നിയും, വരുണനും, ചന്ദ്രനും, പ്രജാപതിയും, മുതുമുത്തച്ഛനും (ബ്രഹ്മാവിന്റെ സ്രഷ്ടാവും) അങ്ങ് ആകുന്നു. അങ്ങേയ്ക്ക് ആയിരമായിരം നമസ്കാരം ഭവിക്കട്ടെ. അങ്ങേയ്ക്ക് വീണ്ടും വീണ്ടും നമസ്കാരം.
നമഃ പുരസ്താദഥ പൃഷ്ഠതസ്തേ നമോഽസ്തു തേ സര്‍വ്വത ഏവ സര്‍വ്വ അനന്തവീര്യാമിതവിക്രമസ്ത്വം സര്‍വ്വം സമാപ്നോഷി തതോഽസി സര്‍വ്വഃ (40)
ഹേ സര്‍വാത്മന്‍! അങ്ങയുടെ മുന്നിലും പിന്നിലും, എന്നല്ല എല്ലാഭാഗത്തും അങ്ങേയ്ക്കു നമസ്കാരം. അനന്തവീര്യവും അതിരറ്റ പരാക്രമവുമുള്ള അങ്ങ് എല്ലായിടവും വ്യാപിച്ചിരിക്കുന്നു. അതിനാല്‍ എല്ലാം അങ്ങ് തന്നെയാകുന്നു.
സഖേതി മത്വാ പ്രസഭം യദുക്തം ഹേ കൃഷ്ണ ഹേ യാദവ ഹേ സഖേതി അജാനതാ മഹിമാനം തവേദം മയാ പ്രമാദാത്പ്രണയേന വാപി (41) യച്ചാവഹാസാര്‍ഥമസത്കൃതോഽസി വിഹാരശയ്യാസനഭോജനേഷു ഏകോഽഥവാപ്യച്യുത തത്സമക്ഷം തത്ക്ഷാമയേ ത്വാമഹമപ്രമേയം (42)
ഹേ അച്യുതാ! അങ്ങ് എന്റെ സുഹൃത്താണെന്നു കരുതി അങ്ങയുടെ ഈ മാഹാത്മ്യമറിയാതെ ഞാന്‍ അശ്രദ്ധയാലോ സ്നേഹത്താലോ അങ്ങയെ ഹേ കൃഷ്ണാ, ഹേ യാദവ, ഹേ സഖേ എന്നൊക്കെ അതിരുവിട്ട് പറഞ്ഞിട്ടുള്ളതും, നടക്കുമ്പോഴും, കിടക്കുമ്പോഴും, ഇരിക്കുമ്പോഴും, ഉണ്ണുമ്പോഴും, തനിച്ചിരിക്കുമ്പോഴും, കൂട്ടത്തിലി രിക്കുമ്പോഴും ഞാന്‍ വിനോദത്തിനായിപോലും അങ്ങയെ അപമാനിച്ചിട്ടുണ്ടെങ്കില്‍ അതൊക്കെയും ക്ഷമിക്കണമെന്നു ഞാന്‍ അപ്രമേയനായ അങ്ങയോടു പ്രാര്‍ഥിക്കുന്നു.
പിതാസി ലോകസ്യ ചരാചരസ്യ ത്വമസ്യ പൂജ്യശ്ച ഗുരുര്‍ഗരീയാന്‍ ന ത്വത്സമോഽസ്ത്യഭ്യധികഃ കുതോഽന്യോ ലോകത്രയേഽപ്യപ്രതിമപ്രഭാവ (43)
അങ്ങ് ചരാചരാത്മകമായ ഈ ലോകത്തിന്റെ പിതാവാകുന്നു. അങ്ങ് ഈ ലോകത്തിനു പൂജനീയനും, ശ്രേഷ്ഠനായ ഗുരുവുമാകുന്നു. അതുല്യശക്തിയുള്ള ഹേ ഭഗവാനേ! മൂന്നു ലോകങ്ങളിലും അങ്ങയ്ക്കു തുല്യനായിട്ട് ആരുമില്ല. അങ്ങയെ വെല്ലുന്ന മറ്റൊരുവന്‍ എവിടെയുണ്ടാകും?
തസ്മാത്പ്രണമ്യ പ്രണിധായ കായം പ്രസാദയേ ത്വാമഹമീശമീഡ്യം പിതേവ പുത്രസ്യ സഖേവ സഖ്യുഃ പ്രിയഃ പ്രിയായാര്‍ഹസി ദേവ സോഢും (44)
ഹേ ദേവ! അതുകൊണ്ട് ഞാന്‍ ആരാധ്യനും ഈശ്വരനുമായ അങ്ങയെ വണങ്ങിക്കൊണ്ട് അങ്ങയോട് ക്ഷമ യാചിക്കുന്നു. പിതാവ് മകന്റെയും, സ്നേഹിതന്‍ സ്നേഹിതന്റെയും, പ്രിയന്‍ പ്രിയതമയുടെയും അപരാധങ്ങള്‍ ക്ഷമിക്കുന്നപോലെ അങ്ങ് എന്റെ അപരാധങ്ങളെയും ക്ഷമിക്കണം.
അദൃഷ്ടപൂര്‍വ്വം ഹൃഷിതോഽസ്മി ദൃഷ്ട്വാ ഭയേന ച പ്രവ്യഥിതം മനോ മേ തദേവ മേ ദര്‍ശയ ദേവ രൂപം പ്രസീദ ദേവേശ ജഗന്നിവാസ (45)
ഹേ ജഗന്നിവാസ! മുമ്പു കണ്ടിട്ടില്ലാത്ത (ഈ വിശ്വരൂപം) കണ്ടിട്ട് ഞാന്‍ സന്തുഷ്ടനായിരിക്കുന്നു. (എങ്കിലും) എന്റെ മനസ്സ് ഭയവിഹ്വലമാണ്. അങ്ങയുടെ ആ (ശ്രീകൃഷ്ണാകൃതിയിലുള്ള) രൂപം തന്നെ എനിക്കു കാണിച്ചു തരിക. ദേവേശ! എന്നില്‍ പ്രസാദിക്കേണമേ!
കിരീടിനം ഗദിനം ചക്രഹസ്തം ഇച്ഛാമി ത്വാം ദ്രഷ്ടുമഹം തഥൈവ തേനൈവ രൂപേണ ചതുര്‍ഭുജേന സഹസ്രബാഹോ ഭവ വിശ്വമൂര്‍ത്തേ (46)
ഞാന്‍ അങ്ങയെ പഴയതുപോലെ കിരീടവും, ഗദയും, ചക്രവും ധരിച്ചവനായിത്തന്നെ കാണ്മാനാഗ്രഹിക്കുന്നു. ആയിരം കൈകളുള്ളവനും വിശ്വരൂപധാരിയുമായ ഭഗവാനേ! നാലു കൈകളോടു കൂടിയ ആ പഴയ രൂപത്തെത്തന്നെ പ്രാപിച്ചാലും!
ശ്രീഭഗവാനുവാച
മയാ പ്രസന്നേന തവാര്‍ജുനേദം രൂപം പരം ദര്‍ശിതമാത്മയോഗാത് തേജോമയം വിശ്വമനന്തമാദ്യം യന്മേ ത്വദന്യേന ന ദൃഷ്ടപൂര്‍വ്വം (47)
ഭഗവാന്‍ പറഞ്ഞു: ഹേ അര്‍ജുനാ! എന്റെ യോഗശക്തിയാല്‍ ഞാന്‍ നിനക്കു കാട്ടിത്തന്നതായ തേജോമയവും അനാദിയും അനന്തവുമായ എന്റെ ഈ വിശ്വരൂപം നീയല്ലാതെ മറ്റാരും ഇതുവരെ കണ്ടിട്ടുള്ളതല്ല.
ന വേദയജ്ഞാധ്യയനൈര്‍ന ദാനൈര്‍ ന ച ക്രിയാഭിര്‍ന തപോഭിരുഗ്രൈഃ ഏവംരൂപഃ ശക്യ അഹം നൃലോകേ ദ്രഷ്ടും ത്വദന്യേന കുരുപ്രവീര (48)
ഹേ കൗരവശ്രേഷ്ഠ! വേദാധ്യയനം, യജ്ഞാനുഷ്ഠാനം, ദാനം, സത്കര്‍മ്മങ്ങള്‍, ഉഗ്രമായ തപസ്സ് എന്നിവ ഒന്നുകൊണ്ടും ഈ മനുഷ്യലോകത്തില്‍ എന്നെ ഈ രൂപത്തില്‍ നിനക്കല്ലാതെ മറ്റാര്‍ക്കും കാണുവാന്‍ കഴിയുന്നതല്ല.
മാ തേ വ്യഥാ മാ ച വിമൂഢഭാവോ ദൃഷ്ട്വാ രൂപം ഘോരമീദൃങ്മമേദം വ്യപേതഭീഃ പ്രീതമനാഃ പുനസ്ത്വം തദേവ മേ രൂപമിദം പ്രപശ്യ (49)
എന്റെ ഘോരമായ ഈ രൂപം കണ്ടിട്ട് നീ ഭയപ്പെടുകയോ സംഭ്രമിക്കുകയോ വേണ്ട. ഭയം വെടിഞ്ഞ് സന്തുഷ്ടചിത്തനായി എന്റെ ആ (സൗമ്യമായ)രൂപത്തെ വീണ്ടും കാണുക.
സഞ്ജയ ഉവാച
ഇത്യര്‍ജുനം വാസുദേവസ്തഥോക്ത്വാ സ്വകം രൂപം ദര്‍ശയാമാസ ഭൂയഃ ആശ്വാസയാമാസ ച ഭീതമേനം ഭൂത്വാ പുനഃ സൌമ്യവപുര്‍മഹാത്മാ (50)
സഞ്ജയന്‍ പറഞ്ഞു: അര്‍ജുനോട് ഇപ്രകാരം പറഞ്ഞിട്ട് ശ്രീകൃഷ്ണന്‍ തന്റെ രൂപം വീണ്ടും കാണിച്ചുകൊടുത്തു. ആ മഹാത്മാവ് സൗമ്യ രൂപം ധരിച്ചിട്ട് ഭീതനായിരുന്ന അര്‍ജുനനെ ആശ്വസിപ്പിക്കുകയും ചെയ്തു.
അര്‍ജുന ഉവാച
ദൃഷ്ട്വേദം മാനുഷം രൂപം തവ സൌമ്യം ജനാര്‍ദന ഇദാനീമസ്മി സംവൃത്തഃ സചേതാഃ പ്രകൃതിം ഗതഃ (51)
അര്‍ജുനന്‍ പറഞ്ഞു: ഹേ ജനാര്‍ദനാ! അങ്ങയുടെ സൗമ്യമായ മനുഷ്യരൂപം കണ്ടിട്ട് ഇതാ എന്റെ മനസ്സ് സ്വസ്ഥമാകുകയും, ഞാന്‍ എന്റെ സ്വാഭാവികസ്ഥിതിയിലാകുകയും ചെയ്തിരിക്കുന്നു.
ശ്രീഭഗവാനുവാച
സുദുര്‍ദര്‍ശമിദം രൂപം ദൃഷ്ടവാനസി യന്മമ ദേവാ അപ്യസ്യ രൂപസ്യ നിത്യം ദര്‍ശനകാംക്ഷിണഃ (52)
ഭഗവാന്‍ പറഞ്ഞു: എന്റെ ഈ രൂപം ദര്‍ശിക്കുവാന്‍ വളരെ പ്രയാസമുള്ളതാണ്. അത് നീ കാണുകയുണ്ടായി. ദേവന്മാര്‍ പോലും ഈ രൂപത്തെ കാണുവാന്‍ എന്നും ആഗ്രഹിക്കുന്നവരാണ്.
നാഹം വേദൈര്‍ന തപസാ ന ദാനേന ന ചേജ്യയാ ശക്യ ഏവംവിധോ ദ്രഷ്ടും ദൃഷ്ടവാനസി മാം യഥാ (53)
നീ എന്നെ എപ്രകാരം കണ്ടുവോ, വേദങ്ങളാലോ തപസ്സ്, വേദങ്ങള്‍, ദാനം, യാഗം എന്നിവ കൊണ്ടൊന്നും അപ്രകാരം എന്നെ കാണുവാന്‍ സാധിക്കുന്നതല്ല.
ഭക്ത്യാ ത്വനന്യയാ ശക്യ അഹമേവംവിധോഽര്‍ജുന ജ്ഞാതും ദ്രഷ്ടും ച തത്ത്വേന പ്രവേഷ്ടും ച പരന്തപ (54)
ഹേ ശത്രുനാശകനായ അര്‍ജുനാ! ഏകാഗ്രമായ ഭക്തിയൊന്നുകൊണ്ടു മാത്രമേ എന്നെ ഇപ്രകാരം യഥാര്‍ഥത്തില്‍ അറിയാനും കാണുവാനും പ്രാപിക്കുവാനും കഴിയുകയുള്ളു.
മത്കര്‍മകൃന്മത്പരമോ മദ്ഭക്തഃ സംഗവര്‍ജിതഃ നിര്‍വ്വൈരഃ സര്‍വ്വഭൂതേഷു യഃ സ മാമേതി പാണ്ഡവ (55)
ഹേ പാണ്ഡവ! എന്നില്‍ സമര്‍പിച്ച് കര്‍മം ചെയ്യുന്നവനും, എന്നെ ലക്ഷ്യമായി കരുതുന്നവനും, എന്നില്‍ ഭക്തിയുള്ളവനും, ആസക്തി യകന്നവനും, സകലജീവികളോടും വൈരമില്ലാത്തവനുമായവന്‍ ആരാണോ അവന്‍ എന്നെ പ്രാപിക്കുന്നു.
ഓം തത്സദിതി ശ്രീമദ്ഭഗവദ്ഗീതാസൂപനിഷത്സു ബ്രഹ്മവിദ്യായാം യോഗശാസ്ത്രേ ശ്രീകൃഷ്ണാര്‍ജുനസംവാദേ വിശ്വരൂപദര്‍ശനയോഗോ നാമൈകാദശോഽധ്യായഃ
അഥ ദ്വാദശോഽധ്യായഃ

No comments:
Post a Comment