Tuesday, August 9, 2016

അരയാലും പേരാലും

ദേവവൃക്ഷം എന്നും,ബുദ്ധിയുടെ വൃക്ഷം എന്നും അറിയപ്പെടുന്ന അരയാലിന്റെ അടിഭാഗത്ത് കുടികൊള്ളുന്ന ദേവൻ ബ്രഹ്മാവും, മദ്ധ്യഭാഗത്ത് കുടികൊള്ളുന്ന ദേവൻ മഹാവിഷ്ണുവും, അഗ്രഭാഗത്ത് കുടികൊള്ളുന്ന ദേവൻ ശിവനും ആണെന്നാണ് വിശ്വാസം. അരയാലിന്റെ വധുവായി
ആര്യവേപ്പിനെ സങ്കൽപ്പിക്കുന്നു. അരയാൽ വൃക്ഷചുവട്ടിൽ് പത്മാസനത്തിലിരുന്നാണ് ഭഗവാൻ ശ്രീകൃഷ്ണൻ സമാധിയായത്. തിങ്കളാഴ്ചയും അമാവാസിയും ചേർന്നു വരുന്ന ദിവസം അരയാലിനെ 108 പ്രാവശ്യം പ്രദക്ഷിണം ചെയ്യുന്നത് നല്ലതാണ്. സന്ധ്യാ നേരത്ത് ആൽമര പ്രദക്ഷിണത്തിന്
വിധിയില്ല..
അരയാൽ
ഗൃഹത്തിന്റെ പടിഞ്ഞാറു വശത്താണ് വച്ചുപിടിപ്പിക്കാൻ ഉത്തമം. ശനിയാഴ്ചകളിൽ് അരയാൽ പ്രദക്ഷിണത്തിന്
ദിവ്യത്വം കല്പിക്കപ്പെടുന്നു.അതിനെപ്പറ്റി ഒരു
കഥയുണ്ട്. പാലാഴിമഥനത്തിൽ ജ്യേഷ്ഠാഭഗവതി ഉയർന്നു വന്നപ്പോൾ് ത്രിമൂർ്ത്തികൾ ആ ദേവതയെ കാണുകയും ആൽവൃക്ഷത്തിന്റെ മൂലത്തിൽ് വസിച്ചുകൊള്ളാന്‍ അവർ് ജ്യേഷ്ഠാഭഗവതിയോട് നിർദ്ദേശിക്കുകയും ചെയ്തു. ജ്യേഷ്ഠത്തിയെ കാണാൻ് അനുജത്തിയായ മഹാലക്ഷ്മി ശനിയാഴ്ചതോറും എത്തുമെന്നും അതിനാൽ് ശനിയാഴ്ച മാത്രമേ ആൽമരത്തെ സ്പർശിക്കാൻ പാടുള്ളൂ എന്നും വിശ്വസിക്കപ്പെടുന്നു. അരയാൽ്ച്ചുവട്ടിൽ വെച്ച് അസത്യം പറയുകയോ അശുഭകർമ്മങ്ങൾ ചെയ്യുകയോ പാടില്ല എന്നാണ്.
ശനിദോഷശാന്തിയ്ക്കായി അരയാൽ് പ്രദക്ഷിണം നടത്തുന്നത് ഉത്തമമാണ്. കുറഞ്ഞത് ഏഴുതവണയെങ്കിലും പ്രദക്ഷിണം വെണമെന്നാണ് വിധി.
"യം ദൃഷ്ട്വാ മുച്യതേ രോഗൈഃ
സ്പൃഷ്ട്വാ പാപൈഃ പ്രമുച്യതേ
യദാശ്രയാത് ചിരഞ്ജീവി
തമശ്വത്ഥം നമാമ്യഹം"
എന്ന പ്രാര്ത്ഥനയോടെയാണ് പ്രദക്ഷിണം നടത്തേണ്ടത്.
അരയാലിനോട് ബന്ധപ്പെട്ട രണ്ടു വ്രതങ്ങൾ അശ്വത്ഥവ്രതം, അശ്വത്ഥോപനയന വ്രതം എന്നിവയാണ്. വനവാസക്കാലത്ത് ശ്രീരാമന്റെയും ലക്ഷ്മണന്റെയും മുടി ജടയാക്കാനായി ഉപയോഗിച്ചിരിക്കുന്നത് വടക്ഷീരം (അരയാൽക്കറ) ആണെന്ന് രാമായണത്തിൽ പറയുന്നു.
പേരാൽ ഹിന്ദുക്കളുടെ മറ്റൊരു പുണ്യവൃക്ഷമാണ് പേരാൽ. പേരാലിന്റെ ഇലയിലാണ് കൃഷ്ണൻ വിശ്രമിക്കുന്നത്. പേരാലിന്റെ കൊമ്പിൽ യക്ഷഗന്ധർവാദികൾ വസിക്കുന്നതായി ഹിന്ദുക്കളുടെ വിശ്വാസo. ദക്ഷിണാമൂർത്തി പേരാലിന്റെ തണലിലിരുന്നാണ് ജ്ഞാനോപദേശം നൽകിയത്. പേരാലിന്റെ ചുവട്ടിൽ വച്ച് പിതൃശ്രാദ്ധം നടത്തുന്നത് നല്ലതാണ്. പ്രയാഗിലുള്ള ഒരു പേരാലിന്റെ ചുവട്ടിൽവച്ചാണ് ശ്രീരാമൻ അച്ഛന്റെ ശ്രാദ്ധം നടത്തിയത്. എല്ലാ ആഗ്രഹങ്ങളും സാധിപ്പിക്കുന്ന കൽപവൃക്ഷമെന്ന് അറിയപ്പെടുന്നു. വീടിന്റെ പൂർവ്വഭാഗത്ത് പേരാൽ ശുഭലഷണമാണ്. പശ്ചിമഭാഗത്തായാൽ ശത്രുബാധ ഒഴിയുകയില്ല. പേരാലിന്റെ കിഴക്കോട്ടോ വടക്കോട്ടോ പോയ ശാഖയിലുണ്ടാവുന്ന വൃഷണാകൃതിയിലുള്ള രണ്ടു കായോടു കൂടിയ ചെറിയകമ്പാണ് പുംസവനത്തിന് ഉപയോഗിക്കുന്നത്. തൊഴുത്തുണ്ടായിരുന്ന സ്ഥലത്തു വളരുന്ന പേരാലിന്റെ കിഴക്കുവശത്തുനിന്നു വടക്കോട്ടുപോയ ശാഖയിലെ രണ്ടുമൊട്ട്, രണ്ട് ഉഴുന്ന്, രണ്ട് വെൺകടുക് ഇവ തൈരിൽ അരച്ച പൂയം നക്ഷത്രത്തിൽ സേവിച്ചാൻ വന്ധ്യപോലും പുരുഷപ്രജയെ പ്രസവിക്കുമത്രേ! മൃത്യുജ്ഞയ ഹോമത്തിന് പേരാൽ്
വൃക്ഷത്തിന്റെ മൊട്ടാണ് ഉപയോഗിക്കുന്നത്.

ജന്മനക്ഷത്രദിനത്തില്‍ അനുഷ്ഠിക്കേണ്ട കര്‍മ്മങ്ങള്‍

പൊതുവായി പറഞ്ഞാല്‍ ഒരു വ്യക്തി ജനിച്ച സമയത്തെ നക്ഷത്രമാണ്‌ ആ വ്യക്തിയുടെ ജന്മനക്ഷത്രം. 360ഡിഗ്രി വരുന്ന രാശിചക്രത്തെ 27 ആയി വിഭജിച്ചതില്‍ ഒരു ഭാഗമാണ്‌ ഒരു നക്ഷത്രം. ഓരോ മേഖലയിലെയും പ്രധാന നക്ഷത്രത്തിന്റെ പേരാണ്‌ ആ മേഖലയ്ക്കു നല്‍കിയിരിക്കുന്നത്‌. ആ മേഖലയില്‍ ചന്ദ്രന്‍ സഞ്ചരിക്കുന്ന സമയമാണ്‌ ആ നക്ഷത്രമായി നാം കണക്കിലെടുക്കുക. ജനനസമയത്
ത്‌ ചന്ദ്രന്‍ ചോതി നക്ഷത്രത്തിന്റെ മേഖലയിലാണെങ്കില്‍ ആ വ്യക്തി ചോതി നക്ഷത്രജാതനാകുന്നു. ഏകദേശം 27 ദിവസങ്ങള്‍ കൊണ്ടാണ്‌ രാശിചക്രത്തില്‍ ഒരു ദിവസം പൂര്‍ത്തിയാക്കുന്നത്‌. ഒരുദിവസം ഒരു നക്ഷത്രത്തില്‍ എന്ന കണക്കില്‍ 27 ദിവസംകൊണ്ട്‌ 27 നക്ഷത്രങ്ങളിലൂടെ ചന്ദ്രന്‍ സഞ്ചരിക്കുന്നു. അങ്ങനെ 27 ദിവസത്തിലൊരിക്കല്‍ ഒരു വ്യക്തിയുടെ നക്ഷത്രത്തില്‍ കൂടി ചന്ദ്രന്‍ സഞ്ചരിക്കുന്ന സമയമാണ്‌ ആ വ്യക്തിയുടെ നക്ഷത്രം.
ചന്ദ്രനും നക്ഷത്രങ്ങളും ഭാരതീയ ജോതിഷത്തില്‍ അതീവ പ്രധാന്യമാണുള്ളത്‌. ഒരു വ്യക്തിയുടെ ദശകാലനിര്‍ണ്ണയം ഇവയെ അടിസ്ഥാനമാക്കിയാണ്‌. ജനനസമയത്തെ നക്ഷത്ര, ചന്ദ്രസ്വഭാവമനുസരിച്ചാണ്‌ ഒരു വ്യക്തിയുടെ ജീവിതം. അവന്റെ മാനസികവും ശാരീരികവുമായ തലങ്ങള്‍, യോഗഫലങ്ങള്‍, ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ തുടങ്ങിയവയെല്ലാം പ്രധാനമായും രൂപപ്പെടുന്നത്‌. അതുകൊണ്ടുതന്നെ താന്‍ ജനിച്ച നക്ഷത്രമേഖലയില്‍ ചന്ദ്രന്‍ വീണ്ടുമെത്തുന്ന ജന്മനക്ഷത്രദിവസത്തിന്‌ അനുഷ്ഠാനപരമായും ഗ്രഹദോഷപരിഹാര കര്‍മ്മങ്ങളുടെ മേഖലയിലും അതിയായ പ്രധാന്യമുണ്ട്‌. ദശാകാലത്തിന്റെ അടിസ്ഥാനം തന്നെ നക്ഷത്രവും ചന്ദ്രനുമാണെന്നിരിക്കെ, വ്യക്തി ജനിച്ച നക്ഷത്രമേഖലയില്‍ ചന്ദ്രന്‍ എത്തുന്ന ദിവസത്തെ ഊര്‍ജ്ജസ്വഭാവത്തിന്‌ ആ വ്യക്തിയുമായി ഒരു താദാത്മ്യം കാണുമെന്നത്‌ യുക്തിസഹമാണ്‌. അതുകൊണ്ടുതന്നെ ആ ദിനത്തില്‍ പ്രസ്തുത വ്യക്തി അനുഷ്ഠിക്കുന്ന ഗ്രഹദോഷ പരിഹാരകര്‍മ്മങ്ങള്‍ക്ക്‌ കൂടുതല്‍ ഫലദാനശേഷി കൈവരുന്നു. മാസംതോറും വരുന്ന ജന്മനക്ഷത്രത്തില്‍ ശാന്തികര്‍മ്മങ്ങളും പൗഷ്ടിക കര്‍മ്മങ്ങളും ചെയ്യണമെന്ന്‌ പറയുന്നതിന്റെ അടിസ്ഥാനം ഇതുതന്നെ. ആട്ടപ്പിറന്നാളാകട്ടെ ജനിച്ച നക്ഷത്രത്തില്‍്ര‍ ചന്ദ്രന്‍ എത്തുന്ന ദിവസത്തോടൊപ്പം സൂര്യന്‍ ജനനസമയത്രെ സൂര്യാസ്ഥിത രാശിയില്‍തന്നെ വീണ്ടും എത്തുന്ന ദിവസവുമാണ്‌. അതുകൊണ്ടുതന്നെ അതിന്‌ കൂടുതല്‍ പ്രാധാന്യം നാം കല്‍പ്പിക്കുന്നു. ഇങ്ങനെ 60 വര്‍ഷം കഴിയുമ്പോള്‍ ഏറെക്കുറെ എല്ലാ ഗ്രഹങ്ങളും വ്യക്തിയുടെ ജനനസമയത്തെ ഗ്രഹനിലയിലെത്തുന്നു. അതാണ്‌ ഷഷ്ടിപൂര്‍ത്തിയുടെ പ്രധാന്യം. ഇത്തരത്തില്‍ ചിന്തിച്ചാല്‍ മാസംതോറുമുള്ള ജന്മനക്ഷത്രത്തിന്‌ അനുഷ്ഠാനപരമായി നാം പ്രധാന്യം കല്‍പ്പിക്കേണ്ടതാണെന്ന്‌ മനസ്സിലാക്കാം. ആട്ടപ്പിറന്നാളിന്‌ സവിശേഷമായ പ്രധാന്യവും കല്‍പ്പിക്കേണ്ടതുണ്ട്‌. പതിവായി ജന്മനക്ഷത്രം തോറും വിധിപ്രകാരമുള്ള അനുഷ്ഠനങ്ങള്‍ നടത്തികൊണ്ടുപോയാല്‍ അത്‌ ഗ്രഹപ്പിഴകള്‍ ബാധിക്കാതിരിക്കാനുള്ള ഏറ്റവും നല്ല കര്‍മ്മം തന്നെയാണ്‌. സാമാന്യമായി ഗണപതിഹോമം, ഭവഗതിസേവ എന്നിവ ജന്മനാള്‍തോറും നടത്തുന്നതുകൊണ്ടുതന്നെ പൊതുവായ ദോഷങ്ങള്‍ പരിഹരിക്കപ്പെടുന്നതായാണ്‌ അനുഭവം. പ്രത്യേകവും കഠിനവുമായ ഏതെങ്കിലും ദശകാലദോഷങ്ങളോ മറ്റോ ഉണ്ടെങ്കില്‍ അതിനു പരിഹാരമായ കര്‍മ്മങ്ങളും ഗണപതിഹോമം, ഭഗവതിസേവ എന്നിവയോടൊപ്പം നടത്താം. ദശാനാഥനായ ഗ്രഹത്തിനുള്ള പൂജകൂടി ജന്മനാള്‍തോറും നടത്തുന്നതും ഉത്തമം തന്നെ.
ജന്മനക്ഷത്രദിവസം അതികാലത്തുണരുക, പ്രഭാതസ്നാനം സ്വാത്ത്വിക ജീവിതരീതി, അംഹിസ, വ്രതശുദ്ധി തുങ്ങിയവ ശീലിക്കേണ്ടതാണ്‌. എണ്ണതേച്ചുകുളി, ക്ഷൗരം, മൈഥുനം, ശ്രാദ്ധം, ചികില്‍സ, യാത്രാരംഭം, വിവാഹം, ശസ്ത്രക്രിയ, ഉപനയനം, സീമന്തം, വാഹനാരോഹണം, പ്രേതക്രിയകള്‍, സാഹസകര്‍മ്മങ്ങള്‍, യുദ്ധം, മാംസ മദ്യാദിസേവ, ഔഷധസേവ തുടങ്ങിയവയൊന്നും ജന്മനക്ഷത്രദിവസം പാടില്ല എന്നാണ്‌ വിധി. ക്ഷേത്രദര്‍ശനം, പുണ്യകര്‍മ്മങ്ങള്‍, പൂജാദികാര്യങ്ങള്‍, പുതുവസ്ത്രാഭരണാദി ധാരണം, പുത്തരിയൂണ്‌, തുടങ്ങിയവ ജന്മനക്ഷത്രത്തില അനുവദിക്കപ്പെട്ടിട്ടുണ്ട്‌. എന്തായാലും ഗ്രഹപ്പിഴാകാലങ്ങളില്‍ ജന്മനക്ഷത്രദിവസം തോറും വ്രതശുദ്ധിയോടെയും സ്വാത്ത്വിക ജീവിതരീതിയോടെയും കഴിയുന്നതാണ്‌ ഉത്തമം.
ആണ്ടുപിറന്നാളിന്‌ സവിശേഷപ്രധാന്യത്തോടെ ഗണതിഹോമം, ഭവഗതിസേവ, പിറന്നാള്‍ ഹോമം, വിഷ്ണുപൂജ തുടങ്ങിയവ നടത്തുന്നത്‌ ദോഷശാന്തിക്കും ആയുരാരോഗ്യസൗഖ്യത്തിനും ഉത്തമമാണ്‌. വ്യക്തിയുടെ ദശാകാലം മറ്റുഘടകങ്ങള്‍ എന്നിവയനുസരിച്ച്‌ യുക്തിപൂര്‍വ്വം കര്‍മ്മങ്ങള്‍ തിരഞ്ഞെടുത്ത്‌ ചെയ്യാവുന്നതാണ്‌. ഉദാഹരണമായി ജാതകന്‍ വിദ്യാര്‍ത്ഥിയാണെങ്കില്‍ ആണ്ടുപിറന്നാളിന്‌ സരസ്വതീപൂജയോ, വിദ്യാഗോപാലമന്ത്രാര്‍ച്ചനയോ നടത്താം. ജാതകത്തില്‍ ആയുര്‍ദോഷമുള്ളവരും മറ്റു ഗ്രഹപ്പിഴകളുള്ളവരും ആണ്ടുപിറന്നാള്‍തോറും മൃത്യൂഞ്ജയഹോമം നടത്തുന്നത്‌ അതീവ ഫലപ്രദമാണ്‌. അനിഷ്ടസ്ഥാനത്ത്‌ നില്‍ക്കുന്നതോ മാരകത്വമുള്ളതോ ആയ ഗ്രഹങ്ങളുടെ ദശാകാലമാണെങ്കില്‍ ആണ്ടുപിറന്നാളിനെങ്കിലും മൃത്യൂഞ്ജയഹോമം പതിവായി ചെയ്യേണ്ടതാണ്‌. മൃത്യൂഞ്ജയഹോമം വിധിപ്രകാരം കര്‍മ്മപുഷ്ടിയുള്ള കര്‍മ്മിചെയ്താല്‍ അത്ഭുതകരമായ ഫലം ലഭിക്കുന്നതാണ്‌.
ആണ്ടുപിറന്നാളിന്‌ ദാനം ഒരു പ്രധാനകര്‍മ്മമാണ്‌. അതില്‍ അന്നദാനം തന്നെ ഏറ്റവും വിശിഷ്ടം. അര്‍ഹതയുള്ളവര്‍ക്കേ ദാനം കൊടുക്കാവൂ എന്നുണ്ട്‌. എന്നാല്‍ അന്നദാനമാകട്ടെ സകല മനുഷ്യര്‍ക്കും, പക്ഷിമൃഗാദികള്‍ക്കും നല്‍കാം. ദശാനാഥന്‌ വിധിച്ചിട്ടുള്ള വസ്തുക്കള്‍, വസ്ത്രം തുടങ്ങിയവയും ഈ ദിവസം വിധിപ്രകാരം ദാനം ചെയ്യുന്നത്‌ ഉത്തമമാണ്‌.
ഏതു വ്യക്തിയുടേയും ദശാസന്ധികാലത്ത്‌ അപകടങ്ങളോ അശുഭഫലങ്ങളോ ഉണ്ടാകാന്‍ സാധ്യതയുണ്ട്‌. ഒരുദശാകാലം തുടങ്ങുന്നതിന്‌ 6മാസം മുന്‍പുമുതല്‍ തുടങ്ങി 6 മാസക്കാലം വരെയുള്ള ഒരുവര്‍ഷം ശ്രദ്ധാപൂര്‍വ്വമുള്ള ജീവിതം, ഈശ്വരഭജനം എന്നിവ ആവശ്യമാണ്‌. ഇക്കാലത്ത്‌ വരുന്ന ജന്മനക്ഷത്രങ്ങളില്‍ അതാത്‌ ദശാനാഥന്മാരെ പൂജിക്കുന്നത്‌ നന്നായിരിക്കും. ഈ ഒരു വര്‍ഷക്കാലത്തുതന്നെ ആട്ടപ്പിറനാളുകളിലും ഗണപതിഹോമം, ഭഗവതിസേവ, ദശാനാഥന്‌ പൂജ തുടങ്ങിയവ സവിശേഷപ്രാധാന്യത്തോടെ നടത്തേണ്ടതാണ്‌. മാരകത്വം, അഷ്ടമബന്ധം, മറ്റു അശുഭത്വങ്ങള്‍ എന്നിവയുള്ള ദശാകാലങ്ങളുടെ സന്ധിയാണെങ്കില്‍ ഇക്കാലത്ത്‌ ജന്മനക്ഷത്രത്തില്‍ മൃത്യൂഞ്ജയ ഹോമവും നടത്തേണ്ടതാണ്‌.ദശാനാഥന്റെ ആഴ്ചദിവസവും ജന്മനക്ഷത്രദിവസവും ചേര്‍ന്നുവരുന്ന ദിവസത്തിന്‌ അനുഷ്ഠാനപരമായി കൂടുതല്‍ പ്രധാന്യമുണ്ട്‌. ഉദാഹരണത്തിന്‌ ശനിദശാകാലത്ത്‌ ഒരു വ്യക്തിയുടെ പിറന്നാള്‍ ശനിയാഴ്ച വന്നാല്‍ ആ ദിവസം അനുഷ്ഠിക്കുന്ന ഗ്രഹശാന്തികര്‍മ്മങ്ങള്‍ക്ക്‌ കൂടുതല്‍ ഫലദാനശേഷിയുണ്ടായിരിക്കും.
ദോഷഫലങ്ങള്‍ പരിഹരിക്കുന്നതിനായി പിറന്നാള്‍ ദിവസം ആഴ്ചയുടെ അധിപനായ ഗ്രഹത്തെക്കൂടി പൂജിക്കുക. ഞായറാണെങ്കില്‍ സൂര്യനെയും തിങ്കളെങ്കില്‍ ചന്ദ്രനെയു ചൊവ്വയെങ്കില്‍ കുജനെയും ബുധനെങ്കില്‍ ബുധനെയും വ്യാഴമെങ്കില്‍ ഗുരുവിനെയും വെള്ളിയെങ്കില്‍ ശുക്രനെയും ശനിയെങ്കില്‍ ശനിയെയും പൂജിക്കുന്നത്‌ ഉത്തമമാണ്‌.
ജന്മനക്ഷത്രദിവസം നക്ഷത്രത്തിന്റെ മൃഗം, പക്ഷി എന്നിവയ്ക്ക്‌ ആഹാരം കൊടുക്കുന്നതും വൃക്ഷം നട്ട്‌ വളര്‍ത്തുകയും പലിപാലിക്കുകയും ചെയ്യുന്നതും ഐശ്വര്യവും ആയുസ്സും കൈവരുന്നതിന്‌ ഫലപ്രദം. ഈ ദിവസം നക്ഷത്രാധിപനെ ഭജിക്കുന്നതും ദോഷശാന്തിക്ക്‌ ഉത്തമമാണ്‌. പിറന്നാള്‍ ദിനത്തില്‍ കേക്കുമുറിക്കുക, മെഴുകുതിരി ഊതിക്കെടുത്തുക തുടങ്ങിയ നിരര്‍ത്ഥക അനുഷ്ഠാനങ്ങള്‍ക്കുപകരം ജപം, പൂജ തുടങ്ങിയവ അനുഷ്ഠിക്കുന്നതാണ്‌ ഐശ്വര്യപ്രദം..

കാല ചക്രം

ഹൈന്ദവ വിശ്വാസ പ്രകാരം അനന്തമായ കാലത്തെ പല കാലചക്രങ്ങളായി വിഭജനം ചെയ്യുന്നു. ഇതിൽ ഒട്ടനേകം വർഷങ്ങൾ കൂടിയ ഒരോ ഘട്ടത്തെയും ഒരോ യുഗം ആയി അറിയപ്പെടുന്നു. കൃതയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം എന്നിങ്ങനെ നാല് യുഗങ്ങളുണ്ട്. ഈ കാലഗണനപ്രകാരം നാം ജീവിക്കുന്ന കാലഘട്ടം കാലചക്രത്തിന്റെ അവസാനയുഗമായ കലിയുഗത്തിന്റെ ആറാം സഹസ്രാബ്ദമാണ്. ഋതുക്കൾ ആവർത്തിക്കുന്നതു പോലെ ഈ ചതുർയുഗങ്ങൾ (മഹായുഗങ്ങൾ) ആവർത്തിക്കപ്പെടുന്നതായി കണക്കാക്കുന്നു. എഴുപത്തിയൊന്ന് ചതുർയുഗങ്ങൾ ചേരുന്നതാണ് ഒരു മന്വന്തരം. മഹാഭാരതത്തിലും ശ്രീമഹാഭാഗവതത്തിലും സൂര്യസിദ്ധാന്തത്തിലും 43,20,000 വർഷം ഉള്ള ഒരു മഹായുഗത്തെ വിഭജിക്കുന്നത് 4:3:2:1 എന്ന അനുപാതത്തിലാണ്. ഇതനുസരിച്ച് കൃതയുഗം 17,28,000 വർഷവും ത്രേതായുഗം 12,96,000 വർഷവും ദ്വാപരയുഗം 8,64,000 വർഷവും കലിയുഗം 4,32,000 വർഷവും ആണ്. എന്നാൽ ആര്യഭടൻ തന്റെ ആര്യഭടീയത്തിൽ ഇതേ ചതുർയുഗങ്ങളെ 10,80,000 വർഷം വീതം തുല്യദൈർഘ്യമുള്ളവ ആയി തിരിച്ചിരിക്കുന്നു.
ഒരോ മഹായുഗത്തിലും കൃതയുഗം മുതൽ കലിയുഗം വരെയുള്ള ഒരോ യുഗത്തിലും ധർമ്മം, ജ്ഞാനം, ബുദ്ധിശക്തി, ആയുസ്, ശാരീരിക പുഷ്ടി എന്നിവക്കെല്ലാം വൃദ്ധിക്ഷയം സംഭവിക്കുമെന്ന് വിശ്വസിക്കുന്നു. ഉദാഹരണത്തിന് സത്യയുഗം എന്ന കൃതയുഗം ധർമ്മസമ്പൂർണ്ണമാണ്. ത്രേതായുഗത്തിൽ ധർമത്തിന് മൂന്ന് പാദവും അധർമത്തിന് ഒരു പാദവും ഉണ്ട് . ദ്വാപരയുഗത്തിൽ ധർമത്തിനും അധർമത്തിനും ഈരണ്ട് പാദങ്ങൾ വീതമുണ്ട്. എന്നാൽ കലിയുഗത്തിൽ ധർമത്തിന് ഒരു പാദവും അധർമത്തിന് മൂന്ന് പാദവും ഉണ്ട്. അതുപോലെ തന്നെ ശരാശരി മനുഷ്യായുസ്സ് ഒരോ യുഗങ്ങളിലും 400 വർഷം, 300 വർഷം , 200 വർഷം, 100 വർഷം എന്ന രീതിയിൽ കുറഞ്ഞു വരികയും ചെയ്യും. അധർമം പെരുകി വരുന്ന കലിയുഗത്തിന്റെ അന്ത്യത്തിൽ ധർമ്മസംസ്ഥാപനത്തിന് മഹാവിഷ്ണു ദശാവതാരങ്ങളിലെ അവസാന അവതാരമായ കൽക്കിയായി അവതരിക്കുമെന്നും വിശ്വസിക്കുന്നു.
*കൃതയുഗം:*
നാലു യുഗങ്ങളിൽ ആദ്യത്തേതാണ് കൃതയുഗം. (കൃത=നാല് എന്നാണ് അർത്ഥം, മഹാവിഷ്ണുവിന്റെ നാല് അവതാരങ്ങൾ ഈ യുഗത്തിലായിരുന്നു -- 1. മത്സ്യം, 2. കൂർമ്മം, 3. വരാഹം), 4. നരസിംഹം.
ഹൈന്ദവപുരാണങ്ങൾ കൃതയുഗത്തിനെ പുരുഷായുസ്സിലെ ബാല്യാവസ്ഥയോടാണ് ഉപമിച്ചിരിക്കുന്നു.
കൃതയുഗത്തിന്റെ മറ്റൊരു പേരാണ് സത്യയുഗം. ആദ്യയുഗമായ കൃതയുഗം ആരംഭിച്ചത് വൈശാഖമാസത്തിലെ ശുക്ലപക്ഷ തൃതീയ നാളിലായിരുന്നു. ഹൈന്ദവർ അന്നെ ദിവസമാണ് അക്ഷയതൃതീയ ആഘോഷിക്കുന്നത്. യുഗപ്പിറവിദിനമായി അക്ഷയതൃതീയ ആഘോഷിക്കുന്നതിന്റെ പൊരുളിതാണ്. കൃതയുഗം സത്യത്തിന്റെയും ധർമത്തിന്റെയും യുഗമാണ്. കൃതയുഗത്തിനുശേഷം സത്യവും ധർമ്മവും കുറഞ്ഞു വരുകയും, ഓരോ യുഗം കഴിയുന്തോറും അധർമം പെരുകി വരുമെന്നും അത്‌ ഇല്ലാതാക്കാൻ അവതാരങ്ങൾ പിറവിയെടുക്കും എന്നും പുരാണങ്ങൾ പറയുന്നു. ആദ്യ യുഗമായ സത്യയുഗത്തിൽ മനുഷ്യരെല്ലാം സമ്പൂർണമായി ധാർമികരായിരിന്നു എന്നു വിശ്വസിക്കുന്നു.
*ത്രേതായുഗം:*
ചതുർയുഗങ്ങൾ രണ്ടാമത്തേതാണ് ത്രേതായുഗം. (തൃ=മൂന്ന് എന്നാണ് അർത്ഥം, മഹാവിഷ്ണുവിന്റെ മൂന്ന് അവതാരങ്ങൾ ഈ യുഗത്തിലായിരുന്നു -- 1. വാമനൻ, 2. പരശുരാമൻ, 3. ശ്രീരാമൻ).
പുരുഷനിൽ യൗവ്വനം എപ്രകാരമാണോ അപ്രകാരമാണ് ലോകത്തിൽ ത്രേതായുഗം എന്ന് പറയുന്നു. കൃതയുഗം ബാല്യവും, ദ്വാപരം അതിന്റെ വാർദ്ധക്യവും, കലി രോഗാവസ്ഥയായും പറയുന്നു.
പുരുഷസ്യ ഗർഭാധാനം, യഥാ കൃതയുശ്യമവം ബാല്യം,
യഥാ ത്രേതാ തഥാ യൗവ്വനം, യഥാദ്വോപരസ്തഥാ സ്ഥാ
വിര്യം, യഥാ കലീരേവമാതൂര്യം, യഥാ യുഗാന്തരസ്തോ
ഥാ മരണം ഇത്യേവമേതേനാനുമാന്നാനുക്താനാമപി
ലോകപുരുഷയോരവയവ വിശേഷാണാമഗ്നിവേശ! സാ
മാന്യം വിദ്യാൽ ഇതി.
ലോഹയുഗത്തിനും മുമ്പ് ശിലായുഗത്തിൽ ആയിരുന്നു ത്രേതായുഗം എന്ന് കരുതുന്നുവെങ്കിലും, ശാസ്ത്രം അതിനോട് പൂർണ്ണമായും യോജിക്കുന്നില്ല. മറ്റുയുഗങ്ങളിലേതു പോലെതന്നെ ത്രേതായുഗത്തിലും വർണാശ്രമ ധർമങ്ങൾ, വ്യവസ്ഥിതികൾ മുതലായവ ഉണ്ടായിരുന്നതായി ഹൈന്ദവപുരാണങ്ങൾ സാക്ഷ്യം പറയുന്നു. ത്രേതായുഗത്തിൽ മഹാവിഷ്ണു രാമനായി ജനിച്ചുവെന്നും ധർമസംസ്ഥാപനം നടത്തിയെന്നും ഹൈന്ദവപുരാണേതിഹാസങ്ങൾ പറയുന്നു. ദ്വാപരയുഗത്തിൽ മനുഷ്യായുസ്സ് ഗണ്യമായി കുറഞ്ഞതായും കരുതുന്നു. മഹാഭാരതത്തിലാണ് യുഗങ്ങളെപ്പറ്റിയുള്ള വർണന കാണപ്പെടുന്നത്.
*ദ്വാപരയുഗം:*
ചതുർയുഗങ്ങൾ മൂന്നാമത്തേതാണ് ദ്വാപരയുഗം. (ദ്വാ=രണ്ട് എന്നാണ് അർത്ഥം, മഹാവിഷ്ണുവിന്റെ രണ്ട് അവതാരങ്ങൾ ഈ യുഗത്തിലായിരുന്നു -- 1. ബലരാമൻ, 2. ശ്രീകൃഷ്ണൻ) ഈ യുഗത്തിന്റെ നാഥൻ ദ്വാപരനാണ് സങ്കല്പം.
സംശയത്തിന്റെ കാലഘട്ടമായി ഈ യുഗം അറിയപ്പെടുന്നു. കൃതയുഗത്തിലെയും, ത്രേതായുഗത്തിലെയും പോലെതന്നെയാണ് ദ്വാപരയുഗത്തിലും വർണാശ്രമ ധർമങ്ങൾ, വ്യവസ്ഥിതികൾ മുതലായവ. ഓരോ മന്വന്തരത്തിലെയും (എഴുപത്തിയൊന്ന് ചതുർയുഗങ്ങൾ അഥവാ മഹായുഗങ്ങൾ ചേരുന്നതാണ് ഒരു മന്വന്തരം). ദ്വാപരയുഗത്തിൽ മഹാവിഷ്ണുവിന്റെ അംശാവതാരമായി വ്യാസൻ അവതരിക്കുകയും വേദങ്ങൾ പകുക്കുകയും ഇതിഹാസപുരാണാദികൾ രചിക്കുകയും ചെയ്യുമെന്നാണ് ഹൈന്ദവ വിശ്വാസം. ദ്വാപരയുഗത്തിൽ നീതിന്യായങ്ങൾ തുലോം കുറഞ്ഞു പോയതായും ആ സ്ഥാനത്ത് അധർമ്മം നടമാടിയതായും രോഗങ്ങളും കഷ്ടതകളും മനുഷ്യർക്ക് കൃത, ത്രേതായുഗങ്ങളിലേതിനെക്കാൾ കൂടിയതായും പറയപ്പെടുന്നു. ഈ യുഗത്തിൽ മഹാവിഷ്ണു ധർമസംസ്ഥാപനത്തിനായി ശ്രീകൃഷ്ണനായി അവതരിച്ചു എന്ന് വിശ്വസിക്കുന്നു. ദ്വാപരയുഗത്തിൽ മനുഷ്യായുസ്സ് ഗണ്യമായി കുറഞ്ഞതായും കരുതുന്നു. മഹാഭാരതത്തിലാണ് യുഗങ്ങളെപ്പറ്റിയുള്ള വർണന കാണപ്പെടുന്നത്.
ജ്യോതിഷപരമായി, ഗ്രഹങ്ങൾക്കെല്ലാം 'ഭൂമിക്കുചുറ്റും' പൂർണസംഖ്യാപരിക്രമണങ്ങൾ നടത്താൻ ആവശ്യമായ കാലയളവാണ് ഒരു ചതുർയുഗം അഥവാ മഹായുഗം. 43,20,000 വർഷംവരുന്ന മഹായുഗത്തെ 4 തുല്യഭാഗങ്ങളായി കണക്കാക്കുന്ന രീതിയാണ് ആര്യഭടൻ സ്വീകരിച്ചത്. ഇതനുസരിച്ച് ഓരോ യുഗത്തിലും 10,80,000 വർഷംവീതം വരും. വർഷത്തിന്റെ നീളം 365 ദിവസം 6 മണിക്കൂർ 12 മിനിറ്റ് 35.56 സെക്കൻഡ് എന്നെടുത്താൽ (നിരയന വർഷം), പൂർണസംഖ്യാ സിവിൽ ദിനങ്ങൾ ഉൾക്കൊള്ളുന്ന ഏറ്റവും ചെറിയ കാലയളവാണ് ഒരു യുഗം എന്ന് 'ബയോട്ട്' എന്ന ചരിത്രകാരൻ കണക്കാക്കുന്നു. മഹാഭാരതത്തിലും സൂര്യസിദ്ധാന്തത്തിലും മഹായുഗത്തെ വിഭജിക്കുന്നത് 4:3:2:1 എന്ന അനുപാതത്തിലാണ്. അതനുസരിച്ച് കൃതയുഗം=17,28,000 വർഷവും, ത്രേതായുഗം= 12,96,000 വർഷവും, ദ്വാപരയുഗം= 8,64,000 വർഷവും, കലിയുഗം= 4,32,000 വർഷവും ആണ്.
*കലിയുഗം:*
ചതുർയുഗങ്ങളിലെ അവസാനത്തെ ഈ യുഗത്തിനെ ഹൈന്ദവപുരാണങ്ങൾ ഉപമിച്ചിരിക്കുന്നത് പുരുഷായുസ്സിലെ രോഗാവസ്ഥയോടാണ്.
ഹൈന്ദവ വിശ്വാസപ്രകാരം ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത് കലിയുഗം ആണ്. കലിയുഗം ആരംഭിച്ചിട്ടു അയ്യായിരത്തിലേറെ വർഷങ്ങൾ കഴിഞ്ഞുവെന്നു കരുതുന്നു. (കലിവർഷം 3102-ലാണ്‌ ക്രിസ്തുവർഷം ആരംഭിച്ചത്). മഹാഭാരതത്തിലും, ഭാഗവതത്തിലും കലിയുഗ വർണ്ണന വിശദികരിക്കുന്നുണ്ട്. ശ്രീകൃഷ്ണന്റെ സ്വാർഗ്ഗാരോഹണത്തിനുശേഷമാണ് കലിയുഗം തുടങ്ങിയത് എന്ന് മഹാഭാരതത്തിൽ മുസലപർവ്വത്തിൽ പറയുന്നു

ചില സുപ്രധാന ദേവദിനങ്ങള്‍



വിഷ്ണു - ചിങ്ങത്തിലെ ജന്മാഷ്ടമി, അഥവാ അഷ്ടമി രോഹിണി (ശ്രീകൃഷ്ണജയന്തി), ധനുമാസത്തിലെ ആദ്യ ബുധനാഴ്ച (കുചേലദിനം). കൂടാതെ എല്ലാ ഏകാദശിയും മുപ്പെട്ടു വ്യാഴാഴ്ചകളും.
ഗണപതി - ചിങ്ങത്തിലെ വിനായകച്ചതുര്‍ഥി, തുലാത്തിലെ തിരുവോണം ഗണപതി, മീനത്തിലെ പൂരം ഗണപതി, ഓരോ മാസത്തിലെയും മുപ്പെട്ടു വെള്ളി.
ശിവന്‍ - കുംഭത്തിലെ ശിവരാത്രി, ധനുവിലെ തിരുവാതിര, എല്ലാ പ്രദോഷവും, എല്ലാ മുപ്പെട്ടു തിങ്കളും.
ശാസ്താവ് - മണ്ഡലക്കാലമായ വൃശ്ചികം ഒന്ന് മുതല്‍ ധനു പതിനൊന്നുവരെയുള്ള നാല്‍പത്തിയൊന്നു ദിനങ്ങള്‍, മകരസംക്രമദിനം, എല്ലാ മുപ്പെട്ടു ബുധനും എല്ലാ ശനിയും.
ദുര്‍ഗാഭഗവതി - പ്രത്യേകാല്‍ വൃശ്ചികത്തിലെ കാര്‍ത്തികയും എല്ലാ ചൊവ്വ - വെള്ളി ദിനങ്ങളും എല്ലാ കാര്‍ത്തികനാളുകളും.
സരസ്വതി - കന്നിമാസത്തിലെ നവരാത്രികാലമായ ഒബതു ദിനങ്ങളും, മഹാനവമി, വിജയദശമിദിനങ്ങള്‍ പ്രത്യേകം.
ഭദ്രകാളി - മകരചൊവ്വയും (മകരത്തിലെ ആദ്യചൊവ്വ) മകരം ഇരുപത്തിയെട്ടാം തിയതിയും പ്രത്യേകാല്‍ മീനത്തിലെ ഭരണി, മേടപ്പത്ത് (പത്താമുദയം), എല്ലാ ചൊവ്വ - വെള്ളി ദിനങ്ങളും എല്ലാ ഭരണിനാളും.
സുബ്രഹ്മണ്യന്‍ - കന്നിയിലെ കപിലഷഷ്ടി, തുലാത്തിലെ സ്കന്ദഷഷ്ടി, മകരത്തില്‍ തൈപ്പൂയം, കൂടാതെ എല്ലാ ഷഷ്ടിയും പൂയവും മുപ്പെട്ടു ഞായറും.
ശ്രീരാമന്‍ - മേടമാസത്തില്‍ ശ്രീരാമനവമി, നവമി - ഏകാദശി തിഥികളും എല്ലാ ബുധനാഴ്ചകളും

ആദിപരാശക്തി



പ്രളയകാലത്ത് ഒരു പേരാലിന്റെ ഇലയില്‍ ഒരു ശിശുവായിക്കിടക്കുകയാണ് ഭഗവാന്‍ ശ്രീമഹാവിഷ്ണു....മറ്റൊന്നും ഭഗവാന്റെ കാഴ്ചയില്‍ കാണാനുമില്ല...അപ്പോള്‍ അദേഹം ഒരു അശരീരി കേട്ടു...
"സര്‍വ്വം ഖല്വിദ മേ വാഹം
നാന്യ ദസ്തി സനാതനം"
എല്ലാം ഞാന്‍ തന്നെയാണ് ..ഞാന്‍ അല്ലാതെ മറ്റൊരു വസ്തുവും ലോകത്ത് നിത്യമായോ സത്യമായോ ഇല്ല...
ഈ ധ്വനികേട്ട് ഭഗവാന്‍ അമ്പരന്നു...ആരാണിത് ..ആരുടെ ശബ്ധമാണിത്...ഒന്നും കാണുന്നുമില്ല...അങ്ങനെ കിടന്നപ്പോള്‍ തേജസ്വിനിയായ ഒരു നാരീരൂപം ഭഗവാന്റെ തിരുമുമ്പില്‍ പ്രകടമായി...
ആ രൂപത്തിന് നാല് ത്രിക്കൈകള്‍ ഉണ്ടായിരുന്നു..അവയില്‍ ശംഖു ചക്ര ഗദാപത്മായുധങ്ങളും , ചുറ്റും, രതി, ഭൂതി, ബുദ്ധി, മതി, കീര്‍ത്തി,സ്മൃതി, ധൃതി, ശ്രദ്ധ, മേധാ, സ്വധാ, സ്വാഹാ , നിദ്ര, ഭയാ,ഗതി , തുഷ്ടി, പുഷ്ടി ,ക്ഷമ,ലജ്ജ,ജ്യംഭത്ത ,തദ്രി , മുതലായ ശക്തികളാവൃതമായിരിക്കുന്നു...അവരെല്ലാം വിചിത്രായുധങ്ങള്‍ ധരിച്ചവരും,ദിവ്യമായ ഭൂഷണങ്ങള്‍ ധരിച്ചവരുമായിരുന്നു...
ഇത് കണ്ട ഭഗവാന്‍ അത്ഭുതപ്പെട്ടു(ഈ രൂപമാണ് നാരീരൂപത്തിലുള്ള നാരായണന്‍ - അമ്മേ നാരായണ )...വിഷ്ണു ചിഹ്നങ്ങളോട് കൂടിയ ഈ ദേവി ആരായിരിക്കും...വിഷ്ണുവിന്റെ അത്ഭുതം കണ്ട ദേവി പറഞ്ഞു അത്ഭുതപ്പെടെണ്ടതില്ല..സൃഷ്ടിയുടെ ആരംഭകാലങ്ങളിലെല്ലാം നാം ഇതേ രീതിയില്‍ കാണാരുള്ളതല്ലേ...നിര്‍ഗുണയും ,ഗുണാതീതയുമായ ആദിപരാശക്തിയുടെ പ്രാഭവം നിമിത്തം ഗുണസ്വരൂപികളായ നാം സൃഷ്ടിപ്രക്രിയയ്കായി പ്രകടമാകുന്നു..അങ്ങയെ അതിനു വേണ്ടി നിയോഗിക്കുവാനാണ് ഞാന്‍ സത്വഗുണ സ്വരൂപിയായ ശക്തിയായി ഇപ്പോള്‍ വന്നിരിക്കുന്നത് ...
കേട്ടുകൊള്‍ക...അങ്ങയുടെ നാഭിയില്‍ നിന്നും ബ്രഹ്മാവ്‌ രജോഗുണ പ്രധാനിയായി ഉണ്ടാകും...ബ്രഹ്മാവ്‌ രജോഗുണത്തിനു വഴിപ്പെട്ടു ഗത്യന്തരമില്ലാതെ ലോകത്തെ സൃഷിക്കും..ബ്രഹ്മാവിന്റെ നെട്ടിത്തടത്തില്‍നിന്നും രുദ്രന്‍ കോപത്തോടുകൂടി പ്രകടമാകും..ഇത് തമോഗുണസ്വരൂപമാണ് ...
ബ്രഹ്മാവ്‌ സൃഷ്ടിച്ചതിനെയൊക്കെ തമോഗുണത്തിനടിപ്പെട്ടു രുദ്രന്‍ നശിപ്പിക്കും...സത്വഗുണപ്രധാനിയായ ഹേ വിഷ്ണു !..ബ്രഹ്മാവിന്റെ സൃഷ്ടിക്കും ,രുദ്രന്റെ സംഹാരത്തിനുമിടയിലുള്ള കാലം ഈ സൃഷ്ടിയെ അങ്ങ് വേണ്ടവണ്ണം സംരക്ഷിക്കുക..ഇതാണ് അങ്ങയുടെ കര്‍ത്തവ്യം...അതിനു അങ്ങനെ സഹായിക്കുന്ന സാത്വികശക്തിയാണ് ഞാന്‍
ലോകസൃഷ്ടി ഉണ്ടായത് ഇപ്രകാരമാണ്...ഇതിന്റെയെല്ലാം ആധാരശില മൂലപ്രകൃതി മാത്രവും...ഇതുതന്നെയാണ് സാക്ഷാല്‍ ആദിപരാശക്തി...

വിഗ്രഹം

മനസ്സിൽ ഏതെങ്കിലും സങ്കല്പരൂപത്തിൽ ഒരു ദൈവത്തെ ആരാധിക്കുന്നതിനെവിഗ്രഹം എന്ന് പറയാം. അത്തരണത്തിൽ എല്ലാ ജനങ്ങളും ഏതെങ്കിലും ഒരു തരത്തിൽ വിഗ്രഹത്തെ (രൂപം) ആരാധിക്കുന്നവരാണ് കുരിശു ആയാലും കൃഷ്ണൻ ആയാലും മെക്ക ആയാലും .വിഗ്രഹം തന്നെ ഈശ്വരൻ എന്ന ചിന്ത മതങ്ങളിൽ ഒന്നും തന്നെ ഇല്ല, ഇവയെല്ലാം ഈശ്വരന്റെ പ്രതീകം എന്നാണ് എല്ലാവരും കണക്കാക്കുന്നത്. പ്രാകൃതരായ ചിലര്‍ വിഗ്രഹത്തെ മാത്രം അല്ല പലതിനെയും ഈശ്വരനായി കണക്കാക്കുന്നു . ഒരു പക്ഷെ ചിലർ വിഗ്രഹം ദൈവമായി അനിഷ്ടങ്ങൾ പ്രവർത്തിക്കുമെന്ന് വിശ്വസിച്ചിരുന്നു.ഇന്നും വിശ്വസിക്കുന്നു .
സഗുണ ബ്രഹ്മത്തിലേക്ക് ശ്രദ്ധ നയിക്കാന്‍ സാമാന്യ ജനങ്ങളുടെ മനസ്സിനും ബുദ്ധിക്കും ഉള്ക്കൊeള്ളാന്‍ പറ്റിയ ഏതെങ്കിലും ഒരു പ്രതിരൂപത്തെ പ്രതിനിധി എന്ന നിലയില്‍ പ്രതിഷ്ഠിക്കുന്ന രീതി യില്‍ നിന്നാണ് ഈശ്വരന്മാരുടെ വിഗ്രഹങ്ങളും ചിത്രങ്ങളും, സാളഗ്രാമം, ശിവലിംഗം തുടങ്ങിയ പ്രതീകങ്ങളും ആരാധനാ വസ്തുക്കളായത് എന്നും പറയാറുണ്ട് . ഈശ്വരനെ ഓര്ക്കാന്‍ പറ്റിയ എന്തും പ്രതീകമായി സ്വീകരിക്കാം. എന്നാല്‍ പ്രതീകം പ്രതീകമാനെന്നുള്ള ബോധ്യം വേണം. അതൊരിക്കലും ബ്രഹ്മത്തിന് പകരമാകുന്നില്ല.
വിഷ്ണുസംഹിതയില്‍ പറഞ്ഞിരിക്കുന്നത് "പ്രതിമാസ്വല്പബുദ്ധിനാം" എന്നാണ്. അപ്പോൾ അല്പബുദ്ധികൾക്ക് വേണ്ടിയാണ് വിഗ്രഹം എന്നും പറയാം .ഒരു പക്ഷെ നാം ഇന്നും അല്പ ബുദ്ധി കള്‍ മാത്രം ആകാം. എന്നാല്‍ അതിലും വലിയ ഒരു തത്വം വിഗ്രഹ ചിന്തയില്‍ ഉണ്ടായിരുന്നു എന്നതാണ് സത്യം .വിഗ്രഹതത്വം പ്രപഞ്ചത്തിന്റെ നാനാരൂപങ്ങള്‍; ഗുണങ്ങള്‍, നാമങ്ങള്‍ എന്നതുകളെ സൂക്ഷിക്കുന്ന നിയമമാണെന്നും അല്ലെങ്കില്‍ പ്രപഞ്ചമില്ലെന്നും മനസ്സിലാക്കിയിട്ടാണ് ആചാര്യന്മാര്‍ വിഗ്രഹത്തെ മാനിച്ചുകൊണ്ട് വിഗ്രഹത്തിലൂടെ അതിലടങ്ങിയിരിക്കുന്ന ഈശ്വരതത്ത്വത്തെ മാനിക്കാന്‍ നമ്മെ പഠിപ്പിച്ചത്.
കാന്തശക്തി അറിയണമെങ്കില്‍ ആ ശക്തിയെ സൂക്ഷിക്കുന്ന ലോഹം ആവശ്യമാണ്. ലോഹം ഇവിടെ വിഗ്രഹത്തിന്റെ സ്ഥാനം വഹിക്കുന്ന കാന്തശക്തി ഈശ്വരന്റെ സ്ഥാനവും. ഉദാഹരണത്തിന് ഇലക്ട്രിസിറ്റി ഉണ്ടെന്നറിയുന്നത് ഫാന്‍, ലൈറ്റ് തുടങ്ങിയ ഉപാധികളില്‍ കൂടിയാണ്. ഈ ഉപാധി കള്‍ വിഗ്രഹങ്ങളാണ്. കാണുക, തൊടുക, അനുഭവിക്കുക എന്നതുകളെല്ലാം മാദ്ധ്യമങ്ങളില്‍ കൂടിയേ കഴിയൂ. ഈ മാദ്ധ്യമങ്ങളാണ് വിഗ്രഹങ്ങള്‍. ക്ഷേത്രത്തില്‍ സ്ഥാപിച്ചിട്ടുള്ള വിഗ്രഹങ്ങളിലൂടെയാണ് ആചാര്യന്മാര്‍ നമുക്ക് ഈ തത്വം കാണിച്ചു തന്നിട്ടുള്ളതും .
മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ സൗന്ദര്യമുള്ള ശരീരം വിഗ്രഹവും, സൗന്ദര്യം നല്കിയ ചൈതന്യം ജീവനുമാണ്. ഈ ശരീരവും ജീവനും ബന്ധപ്പെടാത്ത കാമുകനോ കാമുകിയോ ഇല്ല, ശരീരത്തെ കൂടാതെ ജീവനോ ജീവനെ കൂടാതെ ശരീരത്തെയോ ബഹുമാനിക്കാനും കഴിയുന്നില്ല. വിഗ്രഹത്തില്‍ ചൈതന്യം പ്രസരിക്കുന്നു എന്നുള്ളതാണ് വിഗ്രഹാരാധനയുടെ രഹസ്യം. ഒന്നിനെ ഒഴിവാക്കിമറ്റൊന്നിനെ സ്വീകരിക്കുവാന്‍ സാദ്ധ്യമല്ല. എങ്കിലും അടിസ്ഥാനമായത് ചൈതന്യസ്വരൂപമായ ജീവന്‍തന്നെ. ആര്‍ക്കും ജഡമായ ശരീരത്തെ സ്‌നേഹിക്കാന്‍ കഴിയില്ലല്ലോ . എന്നാല്‍ അതിലുള്ള സ്പിരിറ്റിനെ ആരാധിക്കുന്നവരും ആണ് . വെറും ബഹ്യം അയ ശരീരം മാത്രം അല്ല മനുഷ്യന്‍ എന്ന അറിവാണ് മനുഷ്യനെ മനുഷ്യൻ ആക്കുന്നതും .

ശ്രീ ഹനുമാന്‍

ശ്രീ ഹനുമാന്‍ ശിവ പുത്രനും, വായു പുത്രനും, കേസരീ നന്ദനനുമാണന്ന് പറയപ്പെടുന്നു. അമ്മ അഞ്ജന എന്ന ശാപഗ്രസ്ഥയായ ഒരപ്സരസ്സത്രെ. ശ്രീ പരമേശ്വരന്റെ ബീജം കൊണ്ട് കുരങ്ങുരൂപത്തിലായ അഞ്ജനക്ക് ഒരു പുത്രനുണ്ടാവുന്നതോടെ ശാപ മോക്ഷവും കിട്ടിയിരുന്നു. അതിന്നായി ഭൂലോകത്തില്‍ എത്തിയ അഞ്ജനയെ കേസരി എന്ന കുരങ്ങ് ഭാര്യയാക്കിയിരുന്നു.
ശ്രീ പരമേശ്വരനും പാര്‍വ്വതിയും വനത്തില്‍ കുരങ്ങുരൂപത്തില്‍ ക്രീഡിക്കാനിടയായത് വിധിവിഹിതമെന്നല്ലാതെ എന്ത് പറയാന്‍. ശ്രീ പരമേശ്വര വീര്യം സ്രവിക്കുകയും കുരങ്ങ് രൂപത്തിലുള്ള ഒരു സന്തതിയുടെ മാതൃത്വം വേണ്ടെന്നും, ഗജരൂപത്തിലുളള ഗണപതി ഭഗവാന്റെ മാതൃത്വം തന്നെ തനിക്ക് മതിയായിരിക്കുമെന്ന് ആവലാതിപ്പെടുകയുണ്ടായത്രെ. വളരെ ശ്രേഷ്ടമായ പരമേശ്വരബീജം ഏതായാലും പാഴായിപോകരുതെന്ന് കരുതി സര്‍വ്വേശ്വരന്‍ വായു ഭഗവാനെ വരുത്തി. ആ വീര്യം ശ്രീ പരമേശ്വരബീജത്തിനായി കഠിനതപസ്സനുഷ്ടിക്കുന്ന അഞ്ജന എന്ന അപ്സരസ്സില്‍ നിക്ഷേപിക്കാന്‍ ഏല്പിച്ചു.
ആ നിയോഗമനുസരിച്ച് ശിവബീജം കുരങ്ങുരൂപത്തിലായിരിക്കുന്ന അഞ്ജനയില്‍ എത്തിച്ചുവത്രെ. ബീജം വളര്‍ന്ന് അഞ്ജന പ്രസിവിക്കുന്നതോടെ ശാപമോഷം കിട്ടിയ ആ അപ്സരസ്സ് പൂര്‍വ്വരൂപം കൈകൊണ്ട് സ്വര്‍ഗ്ഗലോകത്തിലേക്ക് തിരിച്ചുപോകാന്‍ ഒരുങ്ങിയത് കണ്ട പുത്രന്‍ താനെന്താണ് ഭക്ഷിക്കേണ്ടതെന്താരാഞ്ഞു.
ചുവന്ന് തുടുത്ത പഴങ്ങളാണ് നിന്റെ ഭക്ഷണം എന്ന് കേട്ട അഞ്ജനാ സുതന്‍ ഉദയസൂര്യനെ കണ്ട് ഭകഷണമാണെന്ന് കരുതി പിടിച്ച് തിന്നാനായി മേല്‍പ്പോട്ടേക്ക് ചാടി.
ഇത് കണ്ട ദേവേന്ദ്രന്‍ തന്റെ വജ്രായുധം കൊണ്ട് കുരങ്ങനെ തടുക്കാനൊരുങ്ങി. അങ്ങിനെ താടിയെല്ലില്‍ വജ്രായുധത്താല്‍ ക്ഷതം പറ്റിയ കുരങ്ങനാണ്‍ ഹനുമാനായത്.
തന്റെ പുത്രനെ ക്ഷതമേല്പിച്ചത് കണ്ട വായു ഭഗവാന്‍, ആ കുട്ടിയേയുമെടുത്ത് പാതാള ലോകത്ത് പോയി ഒളിച്ചു.
ഭൂലോകത്തിലെ വായുസ്തംഭനം കൊണ്ട് പൊറുതി മുട്ടിയ തൃമൂര്‍ത്തികള്‍ വായു ഭഗവാനെ അന്‍വേഷിച്ച് കണ്ടെത്തി.
ശ്രീരാമ കാര്യത്തിനായി ജനിച്ചതാണ്‍ ഹനുമാന്‍ എന്നും അതിനാല്‍ സൂര്യ ഭഗവാന്‍ വിദ്യ അഭ്യസിപ്പിക്കുമെന്നും പറഞ്ഞ് പാതാളത്തില്‍ നിന്നും ഹനുമാനോട് കൂടിയ വായു ഭഗവാനെ പുറത്ത് കൊണ്ട് വന്നു. വിദ്യാഭ്യാസത്തിന്നായി സൂര്യനെ സമീപിച്ച ഹനുമാന്‍ ഒരു ദിവസം കൊണ്ട് തന്നെ എല്ലാ വിദ്യകളും അഭ്യസിച്ച് മാതംഗാശ്രമത്തില്‍ തിരിച്ചെത്തുന്നു.
താന്‍ രാമകാര്യത്തിന്നായി ശ്രീ പരമേശ്വര ബീജത്തില്‍ നിന്നും ജനിച്ചതാണറിഞ്ഞ ഹനുമാന്‍ പരാക്രമങ്ങള്‍ തുടങ്ങിയതോടെ സഹികെട്ട മാതംഗമുനി ഹനുമാന്റെ കഴിവുകള്‍ ഓര്‍മ്മയില്ലാതെ പോകട്ടെ എന്ന് ശപിക്കുന്നു. ആരെങ്കിലും ശ്രീരാമ കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നതോടെ തന്റെ ശക്തി മനസ്സിലാക്കി പ്രവര്‍ത്തിക്കാനും കഴിവുണ്ടാവട്ടെ എന്ന് മഹര്‍ഷി അനുഗ്രഹിച്ചു.
തന്റെ ഗുരുവായ സൂര്യന്റെ നിര്‍ദ്ദേശമനുസരിച്ച് രാമകാര്യത്തില്‍ സഹായിക്കാനായി ഹനുമാന്‍ സുഗ്രീവന്‍ സമീപത്തെത്തിയെന്നും, ബാക്കി രാമായണ കഥകളും നമുക്കറിവുളളതാണല്ലോ.
ശ്രീ ഹനുമത് മഹത്വങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഹനുമാന്‍ ചാലീസയും, അത്ഭുത ശക്തികള്‍ ഒളിഞ്ഞു കിടക്കുന്ന അഷ്ടോത്തര നാമ ജപവും നിത്യവും ജപിക്കുക.

ക്ഷേത്രോപാസനയിലും ഹിന്ദു ധര്‍മ്മത്തിലും വഴിപാടുകള്‍ക്ക് പ്രസക്തിയുണ്ടോ?

ക്ഷേത്രവിശ്വാസികളെ ക്ഷേത്രത്തില്‍ നിന്ന് അകറ്റി കാലക്രമേണ ക്ഷേത്രങ്ങളെ തകര്‍ച്ചയിലേക്ക് നയിക്കുക എന്ന ദീഘകാല അജണ്ടയുടെ ഭാഗമായി ദേവസ്വം ബോര്‍ഡ് വഴിപാടുകളുടെ നിരക്കുകള്‍ ഭീകരമായി വര്‍ദ്ധിപ്പിച്ച് ഹിന്ദുക്കളെ കൊള്ളയടിച്ച് കൊണ്ടിരിക്കുകയാണല്ലോ? ഈ വിഷയവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ക്ഷേത്ര വിശ്വാസികളായ ഹിന്ദുക്കള്‍ പോലും എളുപ്പത്തിലുള്ള ഉപായമായി ആവശ്യപ്പെടുന്നത് വഴിപാടുകളുടെ ബഹിഷ്കരണമാണ്.. അതിനായി അവര്‍ പറയുന്ന പ്രധാന കാരണങ്ങളില്‍ ഒന്ന്‍ വഴിപാട് കൊണ്ട്ഗുണമില്ലെന്നും അത് ഹിന്ദു ധര്മവുമായി ഒരു ബന്ധമില്ലാത്തതും ഹിന്ദുക്കളെ പറ്റിക്കാനായി ചിലര്‍ കണ്ടു പിടിച്ച തട്ടിപ്പ് മാത്രമാണെന്നുമാണ്. അതെന്തോ ആകട്ടെ, ഇത് ഞാന്‍ പണ്ടെഴുതിയ ഒരു ചെറു, അല്ല നീണ്ട കുറിപ്പാണ്. പോസ്റ്റ്‌ ആയുര്‍വേദത്തെ കുറിച്ച് ആണെങ്കിലും ചിന്തിക്കുന്നവര്‍ക്ക് അനേകം ദൃഷ്ടാന്തങ്ങള്‍ ഇതില്‍ കാണാന്‍ കഴിയും എന്നുള്ളത് കൊണ്ട് വീണ്ടും പോസ്റ്റുന്നു.
//
ആയുര്‍വേദ ചികിത്സയിലെ ഔഷധത്തെ സാമാന്യമായി രണ്ടു തരത്തില്‍ വിഭജിച്ചിരിക്കുന്നു.
ഊര്ജസ്കരമെന്നും, രോഗഗ്നമെന്നും. രസായനവും, വാജീകരണവും ആണ് ഊര്ജസ്കാരങ്ങള്‍ ആയ ഔഷധങ്ങളില്‍ പെടുന്നത്. രോഗഘ്നം രണ്ടു തരത്തില്‍ ഉണ്ട്. രോഗത്തെ ശമിപ്പിക്കുന്ന ഔഷധങ്ങളും, ശമിച്ച രോഗം വീണ്ടും വരാതെ രക്ഷിക്കുന്നതും. ഔഷധങ്ങള്‍ മറ്റൊരു തരത്തില്‍ വിഭജിച്ചിരിക്കുന്നു. ദ്രവ്യമെന്നും, അദ്രവ്യമെന്നും. ഭൌമം, ഔധ്ബിധം, ജന്ഗമം എന്നിങ്ങനെ ദ്രവ്യം മൂന്നു തരത്തിലുണ്ട്.
ദ്രവ്യം:
ഭൂമിയില്‍ നിന്ന് കുഴിച്ചെടുക്കുന്ന ലോഹങ്ങളും, ധാതുക്കളും സംസ്കരിച്ചുണ്ടാക്കുന്നതാണ് ഭൌമ ഔഷധം.
ഔദ്ഭിദം എന്നത് വൃക്ഷങ്ങളുടെയും വല്ലികളുടെയും മറ്റും ഇലയും കായും, പൂവും, സമൂലവും ഔഷധമായി ഉപയോഗിക്കുന്നതാണ്.
എന്നാല്‍ ജംഗമം ജന്തുക്കളുടെ പാല്‍, തൈര്, നെയ്യ്, മാംസം, രക്തം, പിന്നെ തേന്‍ മുതലായവ ഉപോഗിച്ചുള്ള ഔഷധം ആണ്.
അദ്രവ്യം:
ഉപവാസം, കാറ്റ്, വെയില്‍, നിഴല്‍, മന്ത്രം, പ്രാര്‍ത്ഥന, സാന്ത്വനം, ഭയപ്പെടുതല്‍, ഞെട്ടിക്കല്‍, ക്ഷോഭിപ്പിക്കല്‍, സന്തോഷിപ്പിക്കല്‍, ശകാരിക്കല്‍, ഉറക്കല്‍, ഉറക്കായ്ക (പമ്പ് കടിച്ചാല്‍ ഉള്ള ഒരു ചികിത്സ രാത്രി ഉറങ്ങാതിരിക്കുക/ഉറക്കാതിരിക്കുക എന്നുള്ളതാണ്) , തലോടല്‍ മുതലായവ:
ആയുര്‍വേദ ചികിത്സയില്‍ ഉള്ള മറ്റൊരു തരത്തില്‍ ഉള്ള ഔഷധ ഭാഗം ആണ്, യുക്തിവ്യാപാശ്രയം, ദൈവ വ്യാപാശ്രയം, സത്വാവജയം എന്നിവ.
യുക്തിവ്യാപശ്രയം : ഔചിത്യത്തത്തോട് കൂടി ആഹാരങ്ങളും വിഹാരങ്ങളും ഔഷധങ്ങളും ഉപയോഗിക്കുക.
ദൈവവ്യാപശ്രയം : മന്ത്രം ജപിക്കള്‍, രത്നം ധരിക്കല്‍, വഴിപാട്‌ ചെയ്യല്‍, ഹോമം, വ്രതം, അനുഷ്ടാനം, പ്രായശ്ചിത്തം, ഉപവാസം, ഉഴിഞ്ഞു കളയല്‍, ശുഭം ആശംസിക്കല്‍ എന്നിവ.
സത്വാവജയം : ആഹിതത്തില്‍ നിന്നും അപത്യത്തില്‍ നിന്നും മനസിനെ നിയന്ത്രിക്കുകയും, ഹിതത്തില്‍ പത്യത്തിലും ഉറപ്പിച്ചു നിര്‍ത്തുകയും, ധ്യാനവും, യോഗയും, മറ്റും കൊണ്ട് മനസിനെ ധൈര്യവും വിവേകവും ഉള്ളതും ആക്കി തീര്‍ക്കുന്നതുമാണ് സത്വവാജയം (സത്വം - മനസ്, അവജയം - നിയന്ത്രണം).
ഇതില്‍ യുക്തിവ്യാപശ്രയം, സത്വാവജയം എന്നിവ മൂലമുള്ള ചികിത്സ പദ്ധതികളെയും, അത് മൂലം ഉണ്ടാകുന്ന രോഗശമനത്തെയും വിശദീകരിക്കുവാന്‍ സാധ്യമെങ്കിലും, പ്രാര്‍ത്ഥന കൊണ്ടും, ഭജന കൊണ്ടും എല്ലാം രോഗ ശമനം ഉണ്ടാക്കപ്പെടുന്ന ദൈവവ്യാപശ്രയ ചികിത്സയെ വിശദീകരിക്കുക അസാധ്യം.
വിവരിക്കുവാന്‍ കഴിയില്ല എന്നുള്ളത് കൊണ്ട് മാത്രം അനുഭവത്തെ, പ്രയോജനത്തെ, നിഷേധിക്കുവാന്‍ കഴിയുകയില്ല എന്ന് മാത്രമേ പറയുവാന്‍ സാധിക്കൂ..
ദോഷജമായ രോഗത്തില്‍ (ആഹിതങ്ങള്‍ ആയ ആഹാരവിഹാരങ്ങളുടെ ഫലം ആയുണ്ടാകുന്ന രോഗത്തില്‍) യുക്തി വ്യാപശ്രയം ചികിത്സയും, കര്മജമായ രോഗത്തില്‍ (പാപ കര്‍മത്തിന്റെ ഫലമായ രോഗത്തില്‍) ദൈവ വ്യാപാശ്രയമായ ചികിത്സയുമെന്നതാണ് വിദഗ്ദമതം.
വായു: പിത്തം കഫശ്ചോക്ത: ശാരീരോ ദോഷസംഗ്രഹ...........................ദൈവ യുക്തി വ്യാപശ്രയി: മാനസോ ജ്ഞാന വിജ്ഞാന ധൈര്യ സ്മൃതി സമാധി ഭി :
ശാരീരങ്ങള്‍ ആയ രോഗങ്ങള്‍ ഉണ്ടാകുന്നതിനു വായുവും, പിത്തവും കഫവുമാകുന്ന ദോഷങ്ങള്‍ കാരണം ആകുന്നു. മാനസങ്ങള്‍ ആയ രോഗങ്ങള്ക്കാകട്ടെ രാജസും താമസും ആണ് കാരണങ്ങള്‍ ആകുന്ന ദോഷങ്ങള്‍. ദൈവ യുക്തിവ്യാപശ്രയങ്ങള്‍ ആയ ഔഷധങ്ങള്‍ കൊണ്ട് ശാരീരങ്ങള്‍ ആയ ദോഷങ്ങള്‍ ശമിക്കുന്നു. ജ്ഞാനം, വിജ്ഞാനം, ധൈര്യം, സ്മൃതി, സമാധി എന്നിവ കൊണ്ട് മാനസങ്ങള്‍ ആയ ദോഷങ്ങളും ശമിക്കുന്നു. ദൈവ യുക്തി വ്യാപശ്രയങ്ങള്‍ എന്ന് ദൈവ പദത്തെ ആദ്യം തന്നെ പ്രയോഗിചിരിക്കുകയാല്‍, വൈദ്യനെ കണ്ടു യുക്തിവ്യാപാശ്രയമായ ഔഷധം ഉപയോഗിച്ച് തുടങ്ങുന്നതിനു മുമ്പ് തന്നെ സ്വന്തം നിലയില്‍ ദൈവ വ്യാപശ്രയമായ ചികിത്സ, സല്‍ക്കര്‍മ പ്രാര്‍ത്ഥനാ ഭാജനാധി രൂപത്തില്‍ ചെയ്തു തുടങ്ങാവുന്നതാനെന്നും പറയുന്നു.
ആയുര്‍വേദ ചികിത്സയുടെ സമഗ്രത , യുക്തി വ്യാപശ്രയവും, ദൈവ വ്യാപശ്രയവും സത്വാവജയവും സമഞ്ജസമായി സമന്വയിക്കപ്പെടുമ്പോള്‍ ആണ്. ആയുര്‍വേദം ആദ്യന്തം ഈ സമഗ്രതയില്‍ ഊന്നി നില്‍ക്കുന്നു. രോഗത്തെ കുറിച്ച് മാത്രമല്ല ആരോഗ്യത്തെ കുറിച്ചും ആയുര്‍വേദത്തിന്റെ കാഴ്ചപ്പാട് ഇതാണ്.
"യുക്തിവ്യാപശ്രയം മാത്രമോ ദൈവവ്യാപശ്രയം മാത്രമോ സത്വവാജയം മാത്രമോ കൊണ്ട് ചികിത്സ തികച്ചും വിജയിക്കുകയില്ല എന്ന് ആയുര്‍വേദം ഉറപ്പിച്ചു പറയുന്നു". ശാസ്ത്രത്തിന്റെ വാക്കുകള്‍ക്കും, വാക്യങ്ങള്‍ക്കും അപ്പുറത്ത്, വിധികള്‍ക്കും നിഷേധങ്ങള്‍ക്കും അപ്പുറത്ത് താല്പര്യത്തിനാണ്/ഫലത്തിനാണ് പ്രധാനം, താല്‍പര്യത്തില്‍ നിഷ്കര്‍ഷിക്കുന്നത് കൊണ്ടാണ്, ആയുര്‍വേദം സനാതനം ആയിരിക്കുന്നത്.
അഹിംസകസ്യ ദാന്തസ്യ ധര്മാര്‍ജിത ധനസ്യ ച
സര്‍വദാ നിയമസ്തസ്യ സദാ സാനുഗ്രഹാ: ഗ്രഹാ:
ഗ്രഹപ്പിഴ എന്ന നാടന്‍ ഭാഷയില്‍ ഉള്ള പിഴകള്‍ അകറ്റി ഗ്രഹങ്ങളെ സാനുഗ്രഹങ്ങള്‍ ആക്കുവാന്‍, ഗ്രഹങ്ങളുടെ അനുഗ്രഹം നേടുവാന്‍ ഉള്ള ചികിത്സ ആണ് ദൈവവ്യാപാശ്രയ ചികിത്സ.
ഒന്നൂടി : 46 വയസിലും അനപത്യതാ ദുഃഖം അനുഭവിച്ച രവി ശാസ്ത്രി, യുക്തിവ്യാപാശ്രയത്തോടൊപ്പം ദൈവ വ്യാപാശ്രയത്തിലും വിശ്വസിക്കുന്ന ഒരു ആയുര്‍വേദ ഭിഷഗ്വരന്റെ അടുത്തു ചെന്നതില്‍ പിന്നെ ആണ്, ആ ദുഖത്തില്‍ നിന്ന് കരകയറിയത് എന്നുള്ളത് ഇത്തരുണത്തില്‍ പ്രസ്താവ്യം. ദൈവ വ്യാപാശ്രയത്തില്‍ വിശ്വാസം ഉള്ള ഒരു ഡോക്ടറെ കണ്ടെത്താന്‍ അദ്ദേഹത്തിന് കഴിയാതിരിക്കുകയും വഴിപാടുകള്‍ വേണ്ടെന്നു വയ്ക്കുകയും ചെയ്തിരുന്നെങ്കിലോ..... ?
(ലേഖനത്തിലെ വിവരങ്ങള്‍ക്ക് അവലംബം: കേരള സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച യശശരീനായ രാഘവന്‍ തിരുമുല്‍പ്പാടിന്റെ അഷ്ടാംഗഹൃദയം എന്ന ഗ്രന്ഥം)

ഭാരതീയ സംസ്കാരത്തില്‍ സംഖ്യ പ്രാധാന്യം

ഭാരതീയ സംസ്കാരത്തില്‍ സംഖ്യക്ക് വളരെയധികം പ്രാധാന്യം ഉണ്ട്. പല രൂപങ്ങളെയും പ്രതീകങ്ങളെയും സങ്കല്പങ്ങളെയും ചില എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ എകീകരിക്കപ്പെട്ടിട്ടുണ്ട് ഭാരതത്തില്‍. അങ്ങനെ ഒന്ന് മുതല്‍ പത്തു വരെ ഉള്ള എണ്ണങ്ങളില്‍ എകീകരിക്കപ്പെട്ട ചിലതിനെ കുറിച്ചാണ് ഇവിടെ വിവരിച്ചിരിക്കുന്നത്.
ഏകദന്തന്‍ :
ഗണപതി
ഏകാന്ന:
ഒരു നേരം മാത്രം ഭക്ഷണം കഴിക്കുന്ന ഒരു വ്രതം
ഏകരാത്ര :
ഒരു രാത്രി മാത്രം നീണ്ടു നിൽക്കുന്ന ഒരു കര്‍മം.
ത്രികര്‍മങ്ങള്‍:
യാഗം, വേദാധ്യായനം, ദാനം.
ത്രിദണ്ടി:
വാക്ക്, മനസ്, കായം
ത്രിദോഷങ്ങള്‍:
വാതം, പിത്തം, കഫം.
ത്രിമൂര്‍ത്തി:
ബ്രഹ്മ, വിഷ്ണു, മഹേശ്വരന്‍ (ശിവന്‍)
ത്രിലോകം:
സ്വര്‍ഗം, ഭൂമി, പാതാളം.
ത്രിവര്‍ഗം:
ധര്‍മം, അര്‍ഥം, കാമം.
ത്രിവിദ്യ:
ഋക്, യജുസ്, സാമം എന്നീ വേദശാഖകള്‍.
ത്രിവേണി:
ഗംഗ, യമുനാ സരസ്വതി സംഗമ സ്ഥാനം.
ത്രിസ്തലി:
കാശി, പ്രയാഗം, ഗയ എന്നീ പുണ്യസ്ഥലങ്ങള്‍.
ത്രേതാ:
ദക്ഷിണം, ഗര്‍ഹാപത്യം, ആവഹനീയം എന്നീ മൂന്നു ഔപാസതാഗ്നികള്‍
ദുഖത്രയം:
ആദ്ധ്യാത്മികം, ആദിഭൌതികം, ആദിദൈവികം എന്നീ മൂന്നു ദുഃഖങ്ങള്‍.
ചതുരുപായം:
സാമം, ദാനം, ഭേദം, ദണ്ഡം.
ചതുര്‍യുഗം :
കൃത യുഗം (സത്യാ യുഗം), ത്രേതായുഗം, ദ്വാപര യുഗം, കലിയുഗം.
ചതുര്‍വര്ഗ:
ധര്‍മം, അര്‍ഥം, കാമം, മോക്ഷം.
ചതുര്‍വേദം :
ഋഗ്വേദം, യജുര്‍വേദം, സാമവേദം, അഥര്‍വവേദം.
പഞ്ചാമൃതം:
പാല്, പഞ്ചസാര, നെയ്യ്, തൈര്, തേന്‍ എന്നിവ ചേര്‍ത്തുണ്ടാക്കുന്ന ദ്രവ്യം.
പഞ്ചായുധം:
വിഷ്ണുവിന്റെ കയ്യില്‍ ഉള്ള ചക്രം, ധനുസ്, ഖഡ്ഗം, ഗദ, ശംഖ് എന്നീ ആയുധങ്ങള്‍.
പഞ്ചാവയങ്ങള്‍:
പ്രജ്ഞ, ഹേതു, ഉദാഹരണം, ഉപനയം, നിഗമനം, തര്‍ക്കശാസ്ത്രം.
പഞ്ചേന്ദ്രിയം (ജ്ഞാനേന്ദ്രിയങ്ങള്‍):
ചെവി, തൊലി, കണ്ണ്, മൂക്ക്, നാക്ക്.
പഞ്ചേന്ദ്രിയം (കര്‍മേന്ദ്രിയങ്ങള്‍)
വാക്ക്, കയ്യ്, കാലു, ഗുദം, ഗുഹ്യം.
പഞ്ചോഷ്മന :
പ്രാണന്‍, അപാനന്‍, വ്യാനന്‍, ഉദാനന്‍, സമാനന്‍, എന്നീ ഭക്ഷണത്തെ ദഹിപ്പിക്കുന്ന അഞ്ചു ശരീരാശികള്‍..
പഞ്ചപാണ്ഡവര്‍:
ധര്‍മ പുത്രര്‍, ഭീമന്‍, അര്‍ജുനന്‍, നകുലന്‍, സഹദേവന്‍
പഞ്ചകന്യ
അഹല്യ, ദ്രൌപദി, കുന്തി, താര, മണ്ടോദരി .
ഷഡ്കര്‍മങ്ങള്‍:
ശാന്തി, വശ്യം, സ്തംഭനം, ദ്വേഷണം, ഉച്ചാടനം, മാരണം.
ഷഡ്ചക്രങ്ങള്‍ :
ആധാരം, സ്വാധിഷ്ടാനം, മണിപൂരകം, അനാഹതം, വിശുദ്ധി, പ്രജ്ഞ എന്നീ ശരീരത്തില്‍ ആറു ചക്രങ്ങള്‍.
ഷഡ് ഗുണങ്ങള്‍:
സന്ധി, വിഗ്രഹം, യാനം, ആസനം, ദ്വൈധീഭാവം, സമശ്രയം.
ഷഡ്തിലി:
തിലോദ്വിര്‍ത്തനം, തൈലസ്നാനം, തിലഹോമം, തിലദാനം, തിലഭോജനം, തിലവാപനം എന്നിങ്ങനെ മോക്ഷം കിട്ടുന്നതിനു വേണ്ടി എള്ള് കൊണ്ട് ചെയ്യുന്ന ആറ് കര്‍മങ്ങള്‍.
ഷഡ് ദര്‍ശനങ്ങള്‍:
ന്യായം, വൈശേഷികം, മീമാംസ, വേദാന്തം, സാംഖ്യം, യോഗം.
ഷഡൂര്‍മ്മികള്‍ :
വിശപ്പ്‌, ദാഹം, ദുഃഖം, മോഹം, ജരാ, മൃത്യു.
ഷഡ്വര്‍ഗ്ഗം :
കാമം, ക്രോധം, ലോഭം, മോഹം, മഠം, മാത്സര്യം തുടങ്ങിയ ദുര്‍ഗുണങ്ങള്‍.
ഷഡംഗങ്ങള്‍:
1) ശിക്ഷാ, കല്പം, നിരുക്തം, ചന്ദസ്, ജ്യോതിഷം, വ്യാകരണം.
2) ഗോമൂത്രം, ചാണകം, പാല്‍, നെയ്യ്, തൈര്, രോചന.
ഷഡ് കര്‍മങ്ങള്‍:
അധ്യാപനം, അധ്യയനം, യജനം, യാജനം, ദാനം, പ്രതിഗ്രഹം.
ഷഡ് ദുര്‍ഗം:
ധന്വദുര്‍ഗം, മഹീ ദുര്‍ഗം, ഗരിടുര്‍ഗം, മനുഷ്യ ദുര്‍ഗം, മൃദുര്‍ഗം, വനദുര്‍ഗം, എന്നീ ആറു വിധം കോട്ടകള്‍.
സപ്ത നദികള്‍:
ഗംഗ, യമുനാ, സരസ്വതി, നര്‍മദ, കാവേരി, സിന്ധു, ഗോദാവരി.
സപ്തധാതുക്കള്‍ :
രസം, മാംസം, മേദസ്, മജ്ജ, അസ്ഥി, ശുക്ലം.
സപ്താവസ്ഥകള്‍:
അജ്ഞാനം, ആവരണം, വിക്ഷേപം, പരോക്ഷം, അപരോക്ഷം, ശോകനിവൃത്തി, ആനന്ദം.
സപ്ത പാതാളങ്ങള്‍:
അതലം, വിതലം, സ്ഥലം, രസാതലം, മഹാതലം, തലാതലം, പാതാളം.
സപ്തദ്വീപങ്ങള്‍:
ജംബുദ്വീപം, പ്ലക്ഷദ്വീപം, കിശദ്വീപം, ക്രൌഞ്ചദ്വീപം, ശാത്മലീദ്വീപം, പുഷ്കരദ്വീപം.
സപ്തപുരികള്‍:
അയോദ്ധ്യ, മധുര, ഹരിദ്വാരം, കാശി, കാഞ്ചി, ഉജ്ജയിനി, ദ്വാരക.
സപ്തമാതാക്കള്‍:
ബ്രാഹ്മീ, മാഹേശ്വരി, കൌമാരി, വൈഷ്ണവി, വാരാഹി, ഇന്ദ്രാണി, ചാമുണ്ഡി.
സപ്ത സാഗരങ്ങള്‍:
ലവണം, ഇക്ഷുദധി, ക്ഷീരം, മധു, മദിരാ, ഘൃതം.
സപ്തര്‍ഷികള്‍:
കശ്യപന്‍, അത്രി, ഭരദ്വാജന്‍, വിശ്വാമിത്രന്‍, ഗൌതമന്‍, ജമദഗ്നി, വസിഷ്ടന്‍
സപ്തസിന്ധുക്കള്‍ :
1) ഗംഗ, യമുനാ, സരസ്വതി, ശതദ്രു, പരുര്നി, മരുദ്വൃധ, ആജീകിയ (വേദപ്രകാരം)
2) വാസ്വോകസാര, നളിനി, പാപനി, ഗംഗ, സീതാ, സിന്ധു, ജംബുനദി (മഹാഭാരത പ്രകാരം)
സപ്താശ്വങ്ങള്‍:
ഗായത്രി, ബൃഹതി, ഉഷ്ണിക്, ജഗതി, ത്രിഷ്ടുപ്, അനുഷ്ടുപ്പ്, പംക്തി എന്നിങ്ങനെ സൂര്യന്റെ ഏഴു കുതിരകള്‍.
സപ്തസ്വരങ്ങള്‍:
ഷഡ്ജം, ഗാന്ധാരം, ഋഷഭം, നിഷാദം, മാധ്യമം, ധൈവതം, പഞ്ചമം.
അഷ്ടഗുണങ്ങള്‍:
ദയ, ക്ഷമ, അസൂയാരാഹിത്യം, ശുചിത്വം, അനായാസം (മടിയില്ലായ്മ), മംഗളം, അകാർപ്പണ്യം (പിശുക്കില്ലായ്മ), അസ്പൃഹ (ആഗ്രഹമില്ലായ്മ)
അഷ്ടധാതു:
സ്വര്‍ണം, വെള്ളി, ചെമ്പു, തകരം, നാകം, ഈയം, ഇരുമ്പ്, രസം.
അഷ്ടദിക്പാലകന്മാര്‍:
ഇന്ദ്രന്‍, അഗ്നി, യമന്‍, നിര്യതി, വരുണന്‍, വായു, വൈശ്രവനന്‍, ഈശന്‍.
അഷ്ടദിക്കരന്യ :
അഭ്രാമു, കപിലാ, പിംഗലാ, അനുപമാ, താമ്രകര്ണി , ശുഭദന്തി, അംഗനാ, അന്ജനാവതി എന്നിങ്ങനെ അഷ്ടദിക്കുകളില്‍ സ്ഥിതി ചെയ്യുന്ന പെണ്ണാനകള്‍.
അഷ്ട ദിഗ്ഗജങ്ങള്‍: ഐരാവതം, പണ്ഡരീകന്‍, വാമനന്‍, കുമുദന്‍, അഞ്ചനന്‍, പുഷ്പദന്‍, സാര്‍വ ഭൌമന്‍, സുപ്രതീകന്‍ എന്നിങ്ങനെ അഷ്ടദിക്കുകളില്‍ സ്ഥിതി ചെയ്യുന്ന കൊമ്പന്മാര്‍.
അഷ്ടദ്രവ്യം:
അരയാല്‍, പേരാല്‍, അത്തി, ഇത്തി, എള്ള്, കടുക്, പായസം, നെയ്‌ എന്നിങ്ങനെ യാഗത്തിനുള്ള എട്ടു സാധനങ്ങള്‍.
അഷ്ടനാഗങ്ങള്‍:
വാസുകി, തക്ഷകന്‍, കാര്‍ക്കോടകന്‍, ശംഖന്‍, ഗുളികന്‍, പത്മന, മഹാപത്മന്‍, അനന്തന്‍.
അഷ്ടപുഷ്പങ്ങള്‍:
പുന്ന, വെള്ളെരിക്ക്, ചെമ്പകം, നന്ത്യാര്‍വട്ടം, നീലോല്‍പലം, പാതിരി, അരളി, ചെന്താമര.
അഷ്ടപ്രമാണങ്ങള്‍:
പ്രത്യക്ഷം, അനുമാനം, ഉപമാനം, ശബ്ദം, അര്‍ത്ഥാപത്തി, അനുപലബ്ദി, സംഭവം, ഐതീഹ്യം.
അഷ്ടബന്ധം:
ശംഖുപൊടി, കടുക്കാപ്പൊടി, ചെഞ്ചല്യപ്പൊടി, കോഴിപ്പരല്‍, ആറ്റ്മണല്‍, നെല്ലിക്കാപ്പൊടി, കോലരക്ക്, നൂല്പ്പഞ്ഞി.
അഷ്ടമംഗല്യം:
1) കുരവ, കണ്ണാടി, വിളക്ക്, പൂര്‍ണകുംഭം, വസ്ത്രം, നിറനാഴി, മംഗള സ്ത്രീ, സ്വര്‍ണം.
2) ബ്രാഹ്മണന്‍, പശു, അഗ്നി, സ്വര്‍ണം, നെയ്‌, ആദിത്യന്‍, ജലം, രാജാവ്
3) അരി നെല്ല്, കുരുത്തോല, അമ്പ്‌, കണ്ണാടി, വസ്ത്രം, കത്തുന്ന കൈവിളക്ക്, ചെപ്പ്.
അഷ്ടമൂര്‍ത്തികള്‍
ഭൂമി, ജലം, വായു, അഗ്നി, ആകാശം, യജമാനന്‍, സൂര്യന്‍, ചന്ദ്രന്‍.
അഷ്ടവൈദ്യന്മാര്‍:
കുട്ടഞ്ചേരി മൂസ്, പ്ലാന്തോട്ടു മൂസ്, ചിരട്ടമന്‍ മൂസ്, ഇളയിടത്തു മൂസ്, തൈക്കാട്ട് മൂസ്, വെള്ളാട്ട് മൂസ്, ആലത്തൂര്‍ നമ്പി, കാത്തോള്‍ നമ്പി.
അഷ്ടസിദ്ധികള്‍:
അണിമ, മഹിമ, ലഘിമ, ഗരിമ, പ്രാപ്തി, പ്രാകാശ്യം, ഈശിത്വം, വശിത്വം എന്നീ എട്ടു യോഗ സിദ്ധികള്‍.
അഷ്ടവിവാഹം:
ബ്രാഹ്മം, ദൈവം, ആര്‍ഷം, പ്രാജാപത്യം, ഗാന്ധര്‍വം, ആസുരം, രാക്ഷസം, പൈശാചം.
അഷ്ടാംഗം:
യാമം, നിയമം, ആസനം, പ്രാനായാം, പത്യാഹാരം, ധാരണം, ധ്യാനം, സമാധി.
അഷ്ടാംഗാര്ഘ്യ:
വെള്ളം, പാല്‍, ദര്ഭപ്പുല്ല്, തൈര്, നെയ്‌, അരി, യവം, കടുക് എന്നീ പൂജാ സാധനങ്ങള്‍.
അഷ്ടാംഗ ഹൃദയം:
കായം (സാമാന്യ ശരീരം), ബാലം (ബാലശരീരം), ഗ്രഹം (ബാല പീടയുളവാക്കുന്ന ഭൂതാദി), ഊര്ധ്വാംഗം (ശിരസ്), ശല്യം (ശസ്ത്രക്രിയ), ദംഷ്ട്രം (പല്ല്), ജരാ, വൃഷം (ശുക്ലം) എന്നിങ്ങനെ എട്ടു അംഗങ്ങളെ ക്രമമായി വിവരിക്കുന്ന ചികിത്സ ശാസ്ത്രം.
നവഗ്രഹങ്ങള്‍:
സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, രാഹു, കേതു.
നവദോഷങ്ങള്‍:
ഗുളികന്‍, വിഷ്ടി, ഗണ്ഡാന്തം, വിഷം, ഉഷ്ണം, ഏകാര്ഗ്ഗളം, സര്‍പ്പശിരസ്, ലാടം, വൈധൃതം.
നവനിധികള്‍:
മഹാപത്മം, പത്മം, ശംഖം, മകരം, കച്ഛപം, മുകുന്ദം, കന്ദം, നീലം, ചര്‍ച്ചം.
നവഭക്തികള്‍:
ശ്രവണം, കീര്‍ത്തനം, സേവനം, സ്മരണം, അര്‍ച്ചനം, വന്ദനം, ദാസ്യം, സഖ്യം, ആത്മ നിവേദനം.
നവരത്നങ്ങള്‍:
1) മുത്തു, മാണിക്യം, വൈദൂര്യം, ഗോമേദകം, വജ്രം, വിദൃമം, പത്മരാഗം, മരതകം, നീലം എന്നീ രത്നങ്ങള്‍.
2) ധന്വന്തരി, ക്ഷപനകന്‍, അമരസിംഹന്‍, ശങ്കു, വേതാളഭട്ടന്‍, ഘടകര്‍പ്പരന്‍, കാളിദാസന്‍, വരാഹമിഹിരന്‍, വരരുചി എന്നെ വിദ്വാന്മാര്‍.
ദശ പുഷ്പങ്ങള്‍
വിഷ്ണുക്രാന്തി, കറുക, മുയല്‍ച്ചെവിയന്‍, തിരുതാളി, ചെറൂള, നിലപ്പന, കയ്യോന്നി, പൂവാംകുറുന്നില, മുക്കൂറ്റി, ഉഴിഞ്ഞ.
ദശമൂലങ്ങള്‍:
പയ്യാനി, മുഞ്ഞ, കുമിഴ്, പത്തിരി കൂവളം എന്നിവ ചേർന്നാൽ പഞ്ചമൂലം. ഇവയോടൊപ്പം ഞെരിഞ്ഞില്‍ കണ്ടകാരി ചുണ്ട ബ്രുഹത്തോരില മൂവില എന്നിവ ചേര്‍ന്നാല്‍ ദശമൂലം.
ദശകര്മങ്ങള്‍:
ഗര്‍ഭാധാനം, പുംസവനം, സീമന്തോന്നയനം, ജാതകര്‍മം, നിഷ്ക്രമണം, നാമകരണം, അന്നപ്രാശനം, ചൂഡാകര്മം, ഉപനയനം, വിവാഹം.
ദശവിദ്യകള്‍:
കാളി, താര, ഷോഡശി, ഭുവനേശ്വരി, ഭൈരവി, ചിന്നമസ്ത, ധൂമാവതി, ബഗല, മാതംഗി, കമല.
ദശപാപങ്ങള്‍:
കൊല, മോഷണം, അര്ഹതയില്ലാത്തതില്‍ ഉള്ള ആഗ്രഹം, പിശുക്ക്, വ്യാജം, അസംബന്ധം പറയല്‍, ദ്രോഹചിന്ത, അന്യരുടെ ധനത്തിലുള്ള ആഗ്രഹം, നാസ്ഥികബുദ്ധി, പരുഷമായ പെരുമാറ്റം.
ദശാവതാരങ്ങള്‍:
മത്സ്യം, കൂര്‍മം, വരാഹം, നരസിംഹം, വാമനന്‍, പരശുരാമന്‍, ശ്രീരാമന്‍, ശ്രീകൃഷ്ണന്‍, ബലരാമന്‍, കല്കി.

ഭാരതീയ അണുസിദ്ധാന്തം

ഭാരതീയ അണുസിദ്ധാന്തം, ചലന സിദ്ധാന്തം, "പതന സിദ്ധാന്തം", ആകാശം, ദിശ, കാലം മുതലായവയും കുറിച്ചുള്ള ഒരു ചെറു കുറിപ്പ്. 
അണുസിദ്ധാന്തം
ഭാരതീയ ഭൌതിക സങ്കല്പങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് അണുസിദ്ധാന്തം . (ഇത് ഒരു ഭൌതികമോ രാസികമോ ആയ സങ്കല്പമല്ല മറിച്ച് കാര്യകാരണ വിചിന്തനത്തിന്റെ അടിസ്ഥാനത്തിലുള്ള അഭ്യൂഹം മാത്രമാണെന്ന് വിശ്വസിക്കപ്പെടുന്നുമുണ്ട്). പ്രകൃതിയുടെ മൂല തത്വമായ അണുക്കള്‍ സംയോജിച്ച് സ്ഥൂല പദാര്‍ഥങ്ങള്‍ ആയിത്തീരുന്നു എന്നാണു നൈയ്യായികരും , വൈശേഷികരും ജൈനന്മാരും ബൌധന്മാരും കരുതുന്നത്. മൂലതത്വത്തെ അവര്‍ അണുവെന്നും പരമാണുവെന്നും വിളിച്ചു. തങ്ങളുടെ ദാര്‍ശനികാശയങ്ങളുടെ അടിസ്ഥാനത്തില്‍ ഭൌതിക ലോകത്തെ വ്യാഖ്യാനിക്കാന്‍ അണുവോ പരമാണുവോ ആവശ്യ യുക്തികഘടകമായി ഓരോ ദര്‍ശന പദ്ധതിയും കരുതി.
ന്യായ വൈശേഷിക അണുവാദം.
വൈശേഷികരും നൈയ്യായികരും പില്‍ക്കാല ന്യായ വൈശേഷികരും സുഘടിതമായി ഒരു അണുവാദത്തിന്റെ പ്രയോക്താക്കള്‍ ആയിരുന്നു. അവയവ-അവയവി സങ്കല്പമായിരുന്നു ന്യായ വൈശേഷിക അണുവാദത്തിനു രൂപം കൊടുത്തത്. നേരത്തെ പ്രസ്താവിച്ചത് പോലെ കാര്യ രൂപത്തിലുള്ള ദ്രവ്യത്തെ ഉണ്ടാക്കുന്നത് അണുക്കളാകുന്നു. ന്യായ വൈശേഷിക സങ്കല്‍പം അനുസരിച്ച് അണുക്കള്‍ സദാ ചലിച്ചു കൊണ്ടിരിക്കുകയാണ്. ഇത് കാരണം, ഓരോ ദ്രവ്യത്തിന്റെ രണ്ടണുക്കള്‍ തമ്മില്‍ സംയോജിക്കാനുള്ള സാധ്യത ഉണ്ടാകുന്നു. ഈ സംയോജനത്തിനു മറ്റു ദ്രവ്യങ്ങളുടെ അണുക്കള്‍ സഹായം നല്‍കുന്നുവെങ്കിലും രണ്ടു ദ്രവ്യങ്ങളുടെ അണുക്കള്‍ തമ്മില്‍ സംയോജിക്കുക സാധ്യമല്ല. പ്രിത്വിയുടെയും ജലത്തിന്റെയും അണുക്കള്‍ക്ക് ഒന്നിക്കാന്‍ കഴിയുകയില്ലെന്ന് സാരം.
പരിനാമമില്ലാത്ത രണ്ടണുക്കള്‍ ചേര്‍ന്നുണ്ടാകുന്ന ദ്വ്രുനുകം ന്യായ - വൈശേഷിക സങ്കല്‍പം അനുസരിച്ച് സ്ഥൂല വസ്തു ആകുന്നില്ല. ദൃഷ്ടി ഗോചരം ആകണമെങ്കില്‍ കുറഞ്ഞത്‌ മൂന്നു ദ്വ്രുനുകം ഒന്നിച്ചു ചേരണം. ഇതിനെ ത്രുണ്‌കം എന്ന് വിളിക്കുന്നു. ആറ് അണുക്കള്‍ നേരിട്ട് ചേര്‍ന്ന് ഒരു ത്രുനുകം ഉണ്ടാകുന്നില്ല. മൂന്നു ദ്വ്രുനുകങ്ങള്‍ ചേര്‍ന്നാലേ ഏറ്റവും ചെറിയ സ്തൂലവസ്തു പോലും ഉണ്ടാകൂ. മൂന്നില്‍ കൂടുതല്‍ ദ്വ്രുനുകങ്ങള്‍ സംയോജിച്ചും സ്ഥൂല വസ്തുക്കള്‍ ഉണ്ടാകും. ഉദാഹരണത്തിന് നാല് ദ്വ്രുനുക്കള്‍ ചേര്‍ന്ന് ഒരു ചതുരണുകം ഉണ്ടാകുന്നു.
ആദ്യാണുക്കള്‍ എന്തിനു ഒത്തു ചേര്‍ന്ന് സ്ഥൂല പദാര്‍ഥങ്ങള്‍ ആയി തീരുന്നു? ഈ പ്രക്രിയക്ക് കാരണമായി ഒരു അദൃഷ്ട ശക്തി ഉണ്ടെന്നാണ് വൈശേഷികര്‍ ഇതിനു നല്‍കുന്ന വിശദീകരണം. ഭൌതിക ലോകത്തിന്റെ നിമിത്ത കാരണം അദൃഷ്ടവും ഉപാദാനകാരണം അണുക്കളും ആണെന്നാണ്‌ അവര്‍ വിശ്വസിക്കുന്നത്.
ബുദ്ധന്മാരുടെ അണു സിദ്ധാന്തമനുസരിച്ച് എട്ടു അണുക്കളുണ്ട്. നാല് മൌലികണുക്കളും, നാല് ഗൌനാണുക്കളും പ്രിത്വി, ജലം, അഗ്നി, വായു എന്നിവയുടെ മൌലികാണുക്കളും രൂപം, രസം, ഗന്ധം, സ്പര്‍ശം എന്നിവയുടെത് ഗൌനാണുക്കളും ആകുന്നു. ഈ പദ്ധതി അനുസരിച്ച് ഗുണങ്ങള്‍ക്കും അണുസ്വഭാവമുണ്ട്.
സംയോഗവും വിഭാഗവും
വെവ്വേറെ നില്‍കുന്ന രണ്ടു വസ്തുക്കളെ ഒന്നിപ്പിക്കുന്നതിനെ ആണ് സംയോഗം എന്ന് പറയുന്നത്. ഏതെങ്കിലും ഒരു വസ്തുവിന്റെയോ അല്ലെങ്കില്‍ രണ്ടു വസ്തുക്കളുടെയോ പ്രവര്‍ത്തന ഫലം ആയാകം സംയോഗം ഉണ്ടാകുന്നത്. രണ്ടു വസ്തുക്കള്‍ക്കിടയില്‍ ഒഴിഞ്ഞ ഇടം ഇല്ലാതിരിക്കുമെന്നാണ് സംയോഗത്തിന്റെ അര്‍ഥം. രണ്ടു വസ്തുക്കള്‍ രണ്ടായി കഴിയുന്നില്ല എന്നും ഇത് സൂചിപ്പിക്കുന്നു. മാത്രവുമല്ല, ഒരു പ്രത്യേക നിമിഷത്തില്‍ സംഭവിക്കുന്ന ഒന്നാണ് ഈ സംയോഗം. മര്‍ദ്ദവും ആഘാതവും രണ്ടു പ്രത്യേക തരത്തിലുള്ള സംയോഗം ആണെന്ന് കരുതപ്പെടുന്നു. ഒരു വസ്തു മറ്റൊന്നുമായി കൂട്ടി മുട്ടുന്നതിന്റെ ഫലമായി ചലനമുണ്ടാകുകയും രണ്ടു വസ്തുക്കളും ഒന്നിച്ചു ചലിക്കുകയും ചെയ്യുന്നിടത്തുള്ള സംയോഗം മര്‍ദ്ധനമാകുന്നു. അതായത് തുടര്‍ന്ന് നില്‍ക്കുന്ന സംയോഗ മര്‍ദ്ദം. നേരെമറിച്ച് ആഘാതത്തില്‍ സംയോഗത്തിന് ശേഷം വസ്തുക്കള്‍ പരസ്പരം വിട്ടു നില്‍ക്കുന്നു. സംയോഗത്തിനിടെ വിശ്ചേദം ഉണ്ടാകുകയാണ്. സംബന്ധക തത്വങ്ങള്‍ ആയാണ് സംയോഗവും വിഭാഗവും സങ്കല്പിക്കപ്പെട്ടിരിക്കുന്നത്.
ചലനം
ഭൌതിക ലോകത്തെ സംബന്ധിച്ച ഭാരതീയ വീക്ഷണത്തില്‍ ചലനം എന്ന ആശയത്തിന് മൌലികമായ പ്രാധാന്യമുണ്ട്. പ്രപഞ്ചത്തിന്റെ സൃഷ്ടിക്കു മാത്രമല്ല അതിന്റെ സംഹാരത്തിനും ചലനം ആവശ്യമെന്ന് ഈ വീക്ഷണം കരുതി. ചലനത്തില്‍ അധിഷ്ടിതമായി വര്‍ത്തിക്കുന്ന ദ്രവ്യത്തില്‍ സംയോഗവും, വിഭാഗവും അന്തര്‍ലീനം ആയിരിന്നുവെന്നു സാരം. ന്യായ വൈശേഷിക ദര്‍ശനമനുസരിച്ച് ചലനത്തിന്റെ സവിശേഷതകള്‍ ഇങ്ങനെ ആണ്:
- ഒരു ദ്ര്യവ്യത്തില്‍ ഒരു സമയം ഒരു രീതിയിലുള്ള ചലനമേ സാധ്യമാകൂ.
- വെളിയില്‍ നിന്നാണ് ദ്രവ്യത്തിന് ചലനം അനുഭവപ്പെടുന്നത്
- ഏതാനും നിമിഷങ്ങള്‍ മാത്രമേ ചലനം നില നില്‍ക്കുന്നുള്ളൂ.
- പരിമിതമായ നിരവധി വസ്തുക്കളാല്‍ ചലനം സൃഷ്ടിക്കപ്പെടുന്നു.
- ചലനത്തിന് പ്രത്യേക ഗുണങ്ങളില്ല
- ഒരു പ്രത്യേക ദിശയില്‍ അത് സൃഷ്ടിക്കുന്ന പ്രഭാവം മൂലം അത് ഇല്ലതാക്കപ്പെടുന്നു. ചലനം അനിത്യമാനെന്നും കാര്യത്തിന്റെ കാരണത്തിന്റെയും സ്വഭാവം അതിനുണ്ടെന്നും സ്ഥിതി സ്ഥാപകത്വത്തിന്റെയും കാരണവുമാകുന്നു.
അണു അവസ്ഥയിലും സ്തൂലാവസ്തയിലും ആന്തരികമായി ദ്രവ്യം നിശ്ചലം ആയിരിക്കുമെന്നാണ് വൈശേഷിക മതം. നിശ്ചലമായിരിക്കുന്ന ദ്രവ്യത്തിന് ചലനം നല്‍കുന്നത് അതില്‍ വര്‍ത്തിക്കുന്ന ഗുണങ്ങളാകുന്നു. ഉദാഹരണത്തിന് ദ്രവ്യത്തിന് ഗുരുത്വം ഉള്ളത് കൊണ്ടാണ് ഒരു വസ്തു നിപതിക്കുന്നത്. ദ്രവ്യത്യം ഉള്ളത് കൊണ്ട് ഒഴുകുന്നു. സംയോഗവും വിയോഗവും മൂലം ഗമനം ഉണ്ടാകുന്നു. പരമാണു രൂപത്തിലുള്ള ദ്രവ്യത്തിന്റെ കാര്യത്തില്‍ അല്പം വ്യത്യാസമുണ്ട്. പ്രപഞ്ചത്തിനു സര്‍വനാശം ഉണ്ടാകുംപോഴുള്ള സ്വതന്ത്ര അണുക്കള്‍ക്ക് മാത്രമേ ചലനമുള്ളൂ. ചലനത്തിന് കാരണം, അദൃഷ്ടമാകുന്നു. അത് കൊണ്ട് ന്യായ വൈശേഷിക ചലന സങ്കല്പത്തില്‍ അദൃഷ്ടത്തിനു വിശേഷാല്‍ പ്രാധാന്യമുണ്ട്. പ്രകൃതിയില്‍ സാധാരണ കാണുന്ന ചലനങ്ങള്‍ക്ക് പോലും, ഉദാഹരണത്തിന് കാന്തം ഇരുമ്പിനെ ആകര്‍ഷിക്കുന്നത്, കാറ്റ് വീശുന്നത്, സസ്യങ്ങള്‍ തണ്ടിലൂടെ ജലം മുകളിലേക്ക് പോകുന്നത് എല്ലാം ,അദൃഷ്ടം മൂലം ആണെന്ന് കരുതപ്പെടുന്നു.
സ്വതന്ത്രാണുക്കളില്‍ അദൃഷ്ടം മൂലം ഉണ്ടാകുന്ന ചലനമാണ് ഈ ഭൌതിക ലോകത്തിന്റെ ഉല്‍പ്പത്തിക്കു കാരണം. സ്വന്ത്രാണുക്കള്‍ക്ക് രണ്ടു തരം ചലനങ്ങളുണ്ട്. സര്ഗാത്കാമ ചലനവും, സര്‍ഗാത്മകമല്ലാത്ത ചലനവും. ആദ്യത്തെതു സംയോഗത്തിന് കാരണം ആകുകയും സ്തൂലവസ്തുക്കളെ ഉണ്ടാക്കുകയും ചെയ്യുന്നു. അണുക്കളെ ചിലപ്പോള്‍ ഒന്നിച്ചു കൂട്ടുവാന്‍ മാത്രമാണ് രണ്ടാമത്തെ വിധത്തിലുള്ള ചലനം പ്രയോജനപ്പെടുന്നത്.
"പതന" സിദ്ധാന്തം
ഒരു വസ്തു നിലം പതിക്കുമ്പോള്‍ ഉണ്ടാകുന്ന ചലനത്തെ പറ്റി വൈശേഷികര്‍ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. വസ്തുക്കള്‍ കുത്തനെ വീഴുന്നത് ഗുരുത്വവും വേഗവും ഒന്നിച്ചുണ്ടാകുന്നത് കൊണ്ടാണത്രേ. രണ്ടിന്റെയും ഒന്നിച്ചുള്ള പ്രവര്‍ത്തനം കൊണ്ടാണ് വീഴ്ച ഉണ്ടാകുന്നത്. വൈശേഷിക ഗുരുത്വ സങ്കല്‍പം ഗുരുത്വാകര്‍ഷനവുമല്ല. വൈശേഷികരെ സംബന്ധിച്ച് ഗുരുത്വം ഒരു ഗുണം ആകുന്നു, പതനം എന്നാ കാരണത്തിന്റെ കാരണവും.
വേഗസിദ്ധാന്തം യൂറോപ്പില്‍ ആവിര്‍ഭവിച്ചത് AD പതിനാലാം ശതകത്തില്‍ മാത്രമായിരുന്നു. ഏതാണ്ട് ഇതേ രീതിയില്‍ ഉള്ള ഒരു വീക്ഷണ ഗതി ആറാം ശതകത്തില്‍ അലക്സാണ്ട്രിയയിലെ ജോണ്‍ ഫിലിപ്പോനാസ് അവതരിപ്പിച്ചിരുന്നു. എന്നാല്‍ അഞ്ചാം നൂറ്റാണ്ടില്‍ വേഗ സിദ്ധാന്തം സ്പഷ്ടമായി തന്നെ അവതരിക്കപ്പെട്ടിട്ടുണ്ട്, പ്രശസ്തപാദ ഭാഷ്യത്തില്‍. ഈ സിദ്ധാത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ BC ഏഴാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട വൈശേഷിക സൂത്രത്തിലും കാണാന്‍ കഴിയും.
ആകാശം ദിശ കാലം
ഭാരതീയ ഭൌതിക സങ്കല്പനങ്ങളുടെ കൂട്ടത്തില്‍ ആകാശം ദിശ, കാലം, എന്നിവയെ സംബന്ധിക്കുന്നവ പ്രത്യേക പരിഗണ അര്‍ഹിക്കുന്നു. ഈ മൂന്നു അഭൌതിക ദ്രവ്യങ്ങളില്‍ ആകാശത്തിനു മാത്രമാണ് പ്രത്യേക ഗുണമുള്ളത്. ഈ ഗുണം, ശബ്ദമാകുന്നു. ഒരു പ്രത്യേക നിമിഷത്തില്‍ സര്‍വ വ്യാപിയായ ആകാശത്തിന്റെ ഏതാനും ചില ഭാഗങ്ങളില്‍ മാത്രമേ ശബ്ദം വര്‍ത്തിക്കുന്നുള്ളൂ. അഭൌതികം ആണെങ്കിലും ആകാശത്തെ പഞ്ച ഭൂതങ്ങില്‍ ഒന്നായി അംഗീകരിച്ചിരിക്കുന്നുവെന്നതാണ് മറ്റൊരു സവിശേഷത. അതായതു സ്ഥൂല വസ്തുക്കളെ രൂപീകരിക്കാന്‍ അത് ശക്തമാണ്. ഏകവും സര്‍വ വ്യാപിയുമായ ആകഷവുമായി എല്ലാ സ്ഥൂല വസ്തുക്കളും നേരിട്ട് ബന്ധപ്പെടുന്നു. ശ്രവനെന്ദ്രിയത്തിനും ആകാശത്തിന്റെ സ്വഭാവം ആണുള്ളത്. എന്തെന്നാല്‍ ആകാശം ആധാരം ആയുള്ള ശബ്ദം എന്ന ഗുണം അറിയണമെങ്കില്‍ അതിനുള്ള ഇന്ദ്രിയത്തിന്‌ ആകാശത്തിന്റെ സ്വഭാവം ഉണ്ടാകാതിരിക്കുക സാധ്യമല്ല. ദിശക്കും കാലത്തിനു പ്രത്യേക ഗുണങ്ങളില്ല.
പൂര്‍വ്വം, പശ്ചിമം, ഉത്തരം, ദക്ഷിണം, തുടങ്ങിയ ധാരണകള്‍ക്ക് കാരണമോ അടിസ്ഥാനമോ ആണ് ദിശ എന്നാണു ന്യായ വൈശേഷികര്‍ കരുതുന്നത്. ദിശയെപോലെ തന്നെ കാലവും യാതാര്ത്യമാണ്. സൃഷ്ടി, സ്ഥിതി, സംഹാരത്തിനു നിദാനമാണ്‌ കാലം. ക്ഷണം, ലവം, കാഷ്ട, മാസം, ഋതു, യുഗം, കല്പം, പ്രളയം, മഹാപ്രളയം എന്നീ സങ്കല്പങ്ങള്‍ക്ക് ആധാരം കാലമാകുന്നു.
കാലത്തെ പറ്റി മറ്റു ചില സങ്കല്പങ്ങളുണ്ട്. ഉദാഹരണത്തിന് കാലത്തെ സര്‍വശക്തനായ ദൈവം എന്നാണു പുരാണങ്ങള്‍ ഉദ്ഘോഷിക്കുന്നത്. മനസിനെ ആശ്രയിച്ചിരിക്കുന്ന രണ്ടു ആപേക്ഷിക ചിന്താ പ്രതിമകള്‍ ആയാണ് യോഗാവസിഷ്ടം കാലത്തെയും ദിശയും കണക്കാക്കുന്നത്. സൃഷ്ടി സ്ഥിതി സംഹാരങ്ങളെ നിയന്ത്രിക്കുന്ന ശക്തിയെന്നാണ് ചില താന്ത്രിക ഗ്രന്ഥങ്ങള്‍ കാലത്തെ വിശേഷിപ്പിക്കുന്നതും.

ശ്രീ ലളിതാ സഹസ്രനാമം 1 -40

1. ശ്രീമാതാ (ശ്രീമാത്രേ നമഃ)
ശ്രീ എന്ന പദം ആദ്യം ഉപയോഗിച്ചിരിയ്ക്കുന്നത്‌ മംഗളാര്‍ത്ഥം ആകുന്നു.
1. ശ്രീപൂര്‍ണ്ണയായ മാതാവ്‌.
2. ശ്രീയുടെ മാതാവ്‌. പരാശക്തി, മഹാകാളി മഹാസരസ്വതി മഹാലക്ഷ്മി എന്നു
മൂന്നുശക്തികളെ പരാശക്തി സൃഷ്ടിച്ചുവെന്ന്‌ ദേവീമാഹാത്മ്യത്തിന്റെ
അനുബന്ധമായ രഹസ്യത്രയത്തില്‍ കാണുന്നു. മഹാലക്ഷ്മിയുടെ
മാതാവായതിനാല്‍ ശ്രീമാതാ.
3. ശ്രിയം മാതി ഇതി ശ്രീമാതാ. (അളക്കുന്നവന്‍ എന്ന അര്‍ത്ഥത്തില്‍ മാതാ എന്ന
ശബ്ദം പുല്ലിംഗമാണ്‌. ഭഗവതിയ്ക്ക്‌ ലിംഗപരിമിതിയില്ലെന്നുകൂടി
പുല്ലിംഗപ്രയോഗംകൊണ്ട്‌ ദ്യോതിപ്പിയ്ക്കുന്നു) ശ്രീയെ അളക്കുന്ന വ്യക്തി
സന്ദര്‍ഭം കൊണ്ട്‌ ഭഗവതിതന്നെ. ഭഗവതിയ്ക്ക്‌ അപരിമിതമായ
ശ്രീയുണ്ടാകകൊണ്ട്‌ ഐശ്വര്യദേവതയായ ശ്രീ?ഭഗവതിയ്ക്ക്‌ അളവുണ്ടാകുന്നത്‌.
കടലിന്റെ അടുത്തുവെച്ച തടാകത്തിന്‌ ചുരുങ്ങിയ അളവുള്ള പ്രതീതിയുണ്ടാകും.
4. ശ്രിയം മാതി. ശ്രീ എന്നതിന്‌ വിഷം എന്നൊരു അര്‍ത്ഥം ഉണ്ട്‌. വിഷത്തിന്‌
അളവുണ്ടാക്കുന്നവള്‍. വിഷം ശ്രീപരമേശ്വരന്റെ കണ്ഠത്തില്‍ മാത്രമായി
പരിമിതപ്പെടുത്തിയത്‌ ഭഗവതിയാണെന്നു പുരാണപ്രസിദ്ധം.
5. ശ്രീവിദ്യാ എന്ന മന്ത്രത്തിന്റെ ദേവതാ എന്നു ദ്യോതിപ്പിയ്ക്കാനും ഈ
നാമത്തിന്നു കഴിയുന്നു.

2. ശ്രീമഹാരാജ്ഞീ (ശ്രീമഹാരാജ്ഞ്യൈ നമഃ)
1. ശ്രീമതിയായിട്ടുള്ള മഹാരാജ്ഞീ
2. മഹത്‌ ശബ്ദത്തിന്‌ രാജ്യം എന്ന്‌ അര്‍ത്ഥമുണ്ടാകയാല്‍ ശ്രീരാജ്യത്തിലെ
രാജ്ഞീ.
3. രാജ്ഞീ എന്നുള്ളതിന്‌ രാജിയ്ക്കുന്നവള്‍ അഥവാ ശോഭിയ്ക്കുന്നവള്‍ എന്നര്‍ത്ഥം
വരുമ്പോള്‍ ശ്രീകാരണം മഹത്തായ ശോഭയുള്ളവള്‍.
4. ചക്രവര്‍ത്തിനീ
5. ശ്രീകാരണം വളരെ അധികം രജോഗുണമുള്ളവള്‍ എന്നും അര്‍ത്ഥം വരാം.

3. ശ്രീമത്സിംഹാസനേശ്വരീ (ശ്രീമത്സിംഹാസനേശ്വര്യൈ നമഃ)
1. ശ്രീയുള്ള സിംഹാസനത്തിന്‌ ഈശ്വരീ. ശ്രീയുള്ളസിംഹാസനത്തിന്‌ അധിപ.
2. വൈയ്യാകരണന്മാര്‍ കശ്യപനെ പശ്യകന്‍ എന്നു കാണാന്‍ അനുവദിയ്ക്കാറുണ്ട്‌.
അതുപോലെ സിംഹത്തെ തിരിച്ചിട്ടാല്‍ ഹിംസാ എന്നാകും. ആസ എന്ന ധാതുവിന്‌ അവസാനിപ്പിയക്കുക എന്നും അര്‍ത്ഥമുണ്ട്‌. ശ്രീമതിയും ഹിംസാസനത്തില്‍ ഈശ്വരിയും ആയിട്ടുള്ളവള്‍. അതായത്‌ ശ്രീമതിയും ഹിംസകൊണ്ട്‌ അവസാനിപ്പിയ്ക്കുന്നതില്‍ ഈശ്വരിയും ആയിട്ടുള്ളവള്‍. സംഹാരമാകുന്ന ഹിംസകൊണ്ട്‌ ജഗത്തിനെ നശിപ്പിയ്ക്കുന്നവള്‍ എന്നു താല്‍പ്പര്യം.
3. സിംഹത്തെ തിരച്ചിട്ടാല്‍ ഹംസി എന്നുമാകാം. ശ്രീമതിയും ഹംസിയുമായ ഈശ്വരി. ഹംസി ഹംസമന്ത്രസ്വരൂപിണിയായിരിയ്ക്കുന്നവള്‍.
ശ്വസോഛ്വാസത്തോടുകൂടി ജപിയ്ക്കപ്പെടുന്ന മന്ത്രമാണ്‌ ഹംസഃ എന്ന അജപാമന്ത്രം. ശ്വാസോഛ്വാസം തന്നെ ആയ ദേവി എന്നും ഇതിനാല്‍ അര്‍ത്ഥമാകാം.
ഇതുവരെ പറഞ്ഞ മാന്നു നാമങ്ങള്‍ സൃഷ്ടിയുടേയും സ്ഥിതിയുടേയും സംഹാരത്തിന്റേയും അംശങ്ങള്‍ അടങ്ങിയതാണ്‌. അതുപോലെ സത്വരജസ്തമോഗുണങ്ങളുടേയും സാന്നിദ്ധ്യം കാണാന്‍ കഴിയും.

4. ചിദഗ്നികുണ്ഡസംഭൂതാ
1. ചിത്താകുന്ന അഗ്നികുണ്ഡത്തില്‍ നിന്ന്‌ സംഭവിച്ചവള്‍. ചിത്ത്‌ എന്നതിന്‌ അറിവ്‌. ചൈതന്യം, ഹൃദയം, ആത്മാവ്‌ എന്നെല്ലാം അര്‍ത്ഥം. ഈ ചിത്തുതന്നെ അഗ്നിയാകയാല്‍ അജ്ഞത, ഇരുട്ട്‌, ബഹിര്‍മ്മുഖത്വം, സംസാരം എന്നിവയെല്ലാം ദഹിപ്പിച്ചുകളയുന്നു. അതോടുകൂടി ഭഗവതി പ്രത്യക്ഷമാകുകയും ചെയ്യുന്നു.
2. രേണു എന്ന സൂര്യവംശരാജാവിന്‌ യാഗാഗ്നിയില്‍നിന്ന്‌ ഭഗവതി
പ്രത്യക്ഷയായിട്ടുണ്ട്‌ ആ കഥ ഇവിടെ സൂചിപ്പിച്ചു.
3. ദേവന്മാര്‍ ഭണ്ഡാസുരപീഡിതന്മാരായി സ്വന്തം മാംസം ഹോമിച്ചുകൊണ്ട്‌ ഭഗവതിയെ ഉപാസിച്ചുതുടങ്ങി. അവസാനം ദേഹം തന്നെ ഹോമിയ്ക്കാന്‍ തുടങ്ങിയപ്പോള്‍ കുണ്ഡത്തില്‍നിന്ന്‌ ഭഗവതി പ്രത്യപ്പെട്ടു. ഈ കഥയും സൂചിപ്പിച്ചു.
4. പൂജ ഹോമം മുതലായതുമായി ബന്ധപ്പെട്ടവര്‍ക്ക്‌ കുണ്ഡം എന്നു പറഞ്ഞാല്‍ത്തന്നെ ചതുരശ്രകുണ്ഡമാണ്‌ ആദ്യം ഓര്‍മ്മയില്‍ വരിക. ചതുരശ്രം പൃഥിവിയുടെ ചിഹ്നമാണ്‌. പൃഥിവി മൂലാധാരചക്രവുമായി
ബന്ധപ്പെട്ടുകിടക്കുന്നു. ചിത്ത്‌ അതായത്‌ ജീവാത്മാവ്‌ മൂലാധാരത്തില്‍ കുണ്ഡലിനിയാല്‍ ചുറ്റപ്പെട്ടു കിടക്കുന്നു എന്നും ജീവാത്മാവ്‌ മോക്ഷത്തിനായി ശ്രമിയ്ക്കുമ്പോള്‍ കുണ്ഡലിനി സുഷുമ്നയില്‍ക്കൂടി സഹസ്രാരത്തിലേയ്ക്കു പോകുന്നു എന്നും പ്രസിദ്ധമാണ്‌. ഈ നാമത്തില്‍ അതിന്റെ ഒരു ചിത്രവും
കാണാം.
5. ദേവകാര്യസമുദ്യതാ

1. ദേവകാര്യത്തിനായി സമുദ്യതാ. മഹിഷാസുരവധം, ഭണ്ഡാസുരവധം മുതലായ ദേവകാര്യത്തിനായി പുറപ്പെട്ടവള്‍.ദേവന്റെ കാര്യത്തിനായി പുറപ്പെട്ടവള്‍.
2. പരമാത്മാവിന്റെ ഇച്ഛയാല്‍ ഈ ജഗത്തുണ്ടാക്കിത്തീര്‍ക്കാന്‍
പുറപ്പെട്ടവള്‍.ദേവശബ്ദത്തിന്‌ കളിയ്ക്കുക എന്നര്‍ത്ഥം ഉണ്ട്‌. കളിയ്ക്കാനിയി തുനിഞ്ഞിറങ്ങിയവള്‍. ഭഗവതിയുടെ ലീലയാണല്ലോ എല്ലാം.
3. ദേവനാകുന്ന കാര്യത്തിനായി പുറപ്പെട്ടവള്‍. ജീവാത്മാവ്‌ പരമാത്മാവിനോട്‌ ചേര്‍ന്ന്‌ മുക്തനാകാന്‍ ശ്രമിയ്ക്കുമ്പോള്‍ അതിനു സഹായമായി ഒപ്പം പോകുന്നവള്‍. ഭഗവതിയുടെ സഹായമില്ലാതെ മോക്ഷം കിട്ടുവാന്‍ സാദ്ധ്യമല്ല.
4. സഹസ്രാരത്തിലുള്ള പരമാത്മസംയോഗം ലക്ഷ്യമായി പുറപ്പെട്ടവള്‍.

6. ഉദ്യദ്ഭാനുസഹസ്രാഭാ
1. ഉദിച്ചുകൊണ്ടിരിയ്ക്കുന്ന ആയിരം സൂര്യന്മാരുടെ ശോഭയുള്ളവള്‍,
2. ചുകന്ന നിറമുള്ളവള്‍
3. ഭാനു എന്നതിന്‌ സൂര്യരശ്മി എന്നും ആഭ എന്നതിന്‌ തോന്നിപ്പിയ്ക്കുന്നത്‌ എന്നും അര്‍ത്ഥമുണ്ട്‌. അപ്പോള്‍ ഉദിയക്കുന്ന സൂര്യന്റെ രശ്മികളെ ആയിരമായി തോന്നിപ്പിയക്കുന്നവള്‍ എന്നു വരാം. ഉള്ളപ്രകാശത്തെ
പലവിധത്തില്‍ തോന്നിയക്കുന്നത്‌ ഭഗവതിയുടെ മായാ എന്ന കഴിവിനാലാണ്‌.
ഒന്നായനിന്നെയിഹ രണ്ടെന്നു തോന്നിയ്ക്കുന്നവള്‍. അതുകൊണ്ടുതന്നെ
രണ്ടെന്നുതോന്നുതിനെ ഒന്നാണെന്നു ബോധിപ്പിയ്ക്കാനും
ഭഗവതിയ്ക്കുകഴിയും.
4. മൂലാധാരത്തില്‍നിന്ന്‌ സഹസ്രാരത്തിലേയ്ക്ക്‌ പുറപ്പെടുന്ന കുണ്ഡലിനിയ്ക്ക്‌
ഉദയസൂര്യന്റെ പ്രഭയാണുള്ളത്‌. അതുകൂടി ഈ നാമംകൊണ്ട്‌ ദ്യോതിപ്പിച്ചു.

7. ചതുര്‍ബ്ബാഹുസമന്വിതാ
1. നാലു കൈ ഉള്ളവള്‍. ഇനി ഭഗവതിയുടെ രൂപം വര്‍ണ്ണിയ്ക്കാന്‍
പോകുകയാണ്‌. രൂപമില്ലാത്ത ദേവിയ്ക്ക്‌ നമുക്ക്‌ പരിചിതമായ മനുഷ്യരൂപം
തന്നെ കല്‍പ്പിയ്ക്കുന്നു. എങ്കിലും ദിവ്യത്വം പ്രകടമായി തോന്നാന്‍
കല്‍പ്പിയ്ക്കുന്ന വ്യത്യാസങ്ങള്‍ നിര്‍ഗ്ഗുണദ്ധ്യാനത്തിലേയ്ക്ക്‌ കടക്കാന്‍
കൂടുതല്‍ എളുപ്പമാകാന്‍ വേണ്ടിയാണ്‌. നാലുകൈ മൂന്നു കണ്ണ്‌
എന്നിവയെല്ലാം സാധാരണനിലയ്ക്ക്‌ ഉണ്ടാകാത്തവയാണെന്നും അവ വേറെ
എന്തിനേയോ ആണ്‌ സൂചിപ്പിയ്ക്കുന്നതെന്നും തോന്നല്‍ സ്വാഭാവികമാണ്‌.
അതുപിടിച്ച്‌ ക്രമേണ യാഥാര്‍ത്ഥ്യത്തില്‍ അഥവാ പരമമായ സത്യത്തില്‍
എത്തിച്ചേരാന്‍ വഴിതുറക്കുകയും ചെയ്യുന്നു.

8. രാഗസ്വരൂപപാശാഢ്യാ
1. ഭഗവതിയ്ക്ക്‌ നാലു കൈകളുന്ന് പ്രസ്താവിച്ചു. അവയില്‍
ധരിച്ചിരിയ്ക്കുന്ന ആയുധങ്ങള്‍ പറയുന്നു. രാഗം സ്വരൂപമായിരിയ്ക്കുന്ന
പാശം ഉള്ളവള്‍. രാഗം എന്നതിന്‌ അനുരാഗം, ആഗ്രഹം എന്നെല്ലാം അര്‍ത്ഥം.
രാഗം ഭഗവതിയുടെ ആയുധം തന്നയാണ്‌. ചരാചരങ്ങളെ മുഴുവന്‍ അന്യോന്യം
ആകര്‍ഷിപ്പിച്ചു ബന്ധിപ്പിയ്ക്കുന്ന സ്നേഹം, പ്രേമം, ആഗ്രഹങ്ങള്‍
എല്ലാമടങ്ങുന്ന ഈ ആയുധത്തിന്റെ പ്രഭാവം കുറച്ചൊന്നും അല്ല.
2. രാ എന്നതിന്‌ വേഗം എന്നൊരു അര്‍ത്ഥമുണ്ട്‌. അപ്പോള്‍ രാഗം എന്നതിന്‌
പെട്ടെന്ന്‌ ഗമിയ്ക്കുന്നത്‌ എന്നര്‍ത്ഥം വരുന്നു. സ്വരൂപം എന്നതിന്‌ മോക്ഷം
എന്നര്‍ത്ഥം. രാഗസ്വരൂപപമായിരിയ്ക്കുന്ന പാശമുള്ളവള്‍. ഭഗവതി ഭക്തരെ
മോക്ഷത്തിലേയ്ക്ക്‌ ബലാല്‍ നയിക്കുന്ന പാശം ഉള്ളവളാണ്‌.
3. രാ എന്ന സ്ത്രീലിംഗശബ്ദത്തിന്‌ വിഭ്രമം, സ്വര്‍ണ്ണം എന്നെല്ലാം അര്‍ത്ഥം. രാ
എന്ന അഗം രൂപമായിട്ടുള്ളവര്‍ക്കുള്ള വിലങ്ങുള്ളവള്‍. പാശം എന്നതിന്‌
വിലങ്ങ്‌ എന്നര്‍ത്ഥമുണ്ട്‌. വിഭ്രമമുള്ളവര്‍ക്കും സമ്പത്തു കുന്നുകൂട്ടി
വെച്ചവര്‍ക്കും ഈ സംസാരത്തില്‍നിന്ന്‌ പുറത്തുകടക്കാന്‍
കഴിയാത്തതരത്തിലുള്ള വിലങ്ങ്‌ ഭഗവതിയുടെ കയ്യിലാണ്‌ ഉള്ളത്‌.

9. ക്രോധാകാരാങ്കുശോജ്വലാ.
1. ക്രോധാകാരം ആയിരിയ്ക്കുന്ന അങ്കുശംകൊണ്ട്‌ ശോഭിയ്ക്കുന്നവള്‍.
ഭഗവതിയുടെ ആയുധമായ അങ്കുശം (ആനത്തോട്ടി) ക്രോധം തന്നെ ആണ്‌.
2. ആകാരം എന്ന പദത്തിന്‌ ഒരു വസ്തുവിനെ കുറിച്ചുള്ള അറിവ്‌
എന്നര്‍ത്ഥമുണ്ട്‌. ഇതുവെച്ചു നോക്കുമ്പോള്‍ ക്രോധവും വസ്തുക്കളെ കുറിച്ച്‌
വേര്‍തിരിച്ചുള്ള അറിവും ആയ അങ്കുശം ഭഗവതിയുടെ കയ്യിലാണുള്ളത്‌.
3. ക്രോധത്തിന്‌ ജ്ഞാനത്തിന്റെ സ്ഥാനം കൊടുക്കാറുണ്ട്‌. ശിവന്റെ
തെക്കുഭാഗത്തേയ്ക്കുള്ള മുഖം അഘോരമാണ്‌. ഇതിലധികം ഘോരമാകാന്‍
വയ്യ എന്നതാണ്‌ അഘോരം. ഈ മുഖം തന്നെ ആണ്‌ ദക്ഷിണാമൂര്‍ത്തി.
ദക്ഷിണാമൂര്‍ത്തി ജ്ഞാനസ്വരൂപനാണ്‌. ക്രോധസ്വരൂപനായ
നരസിംഹമൂര്‍ത്തിയെ ശുദ്ധജ്ഞാനപ്രദം നരഹരിം എന്നാണ്‌ മേല്‍പ്പത്തൂര്‍
ഭട്ടതിരിപ്പാട്‌ വര്‍ണ്ണിയ്ക്കുന്നത്‌. അതിനാല്‍ ജ്ഞാനാകാരമായിരിയ്ക്കുന്ന
പാശമുള്ളവള്‍ എന്നും അര്‍ത്ഥമാക്കാം.

10. മനോരൂപേക്ഷുകോദണ്ഡാ
1. മനസ്സിന്റെ രൂപമായ ഇക്ഷുകോദണ്ഡം അഥവാ കരിമ്പുവില്ലുള്ളവള്‍. കരിമ്പ്‌
പലകമ്പുകള്‍ കൂടിച്ചേര്‍ന്നതാണ്‌. അതുപോലെ മനസ്സും പലചിന്തകള്‍
കൂടിച്ചേര്‍ന്നതാണ്‌. വില്ലില്‍ നിന്ന്‌ അമ്പുകള്‍ എന്നപോലെ ഇന്ദ്രിയവൃത്തികള്‍
തൊടുത്തുവിടുന്നത്‌ മനസ്സില്‍ നിന്നാണ്‌.
2. ഇക്ഷുശബ്ദത്തിന്‌ ആഗ്രഹം എന്നൊരു അര്‍ത്ഥമുണ്ട്‌. മനസ്സിന്റെ തനി
രൂപമായിരിയ്ക്കുന്ന ആശ കോദണ്ഡമായിട്ടുള്ളവള്‍.

11. പഞ്ചതന്മാത്രസായകാ
1. അഞ്ചു തന്മാത്രകള്‍ സായകങ്ങള്‍ ആയിട്ടുള്ളവള്‍. ശബ്ദം, സ്പര്‍ശം, രൂപം,
രസം, ഗന്ധം എന്നീ അഞ്ചു തന്മാത്രകള്‍ ബാണങ്ങളായിട്ടുള്ളവള്‍. ഈ
ബാണങ്ങള്‍ കൊണ്ട്‌ വട്ടം തിരിയുന്നവരാണ്‌ ഭൂരിക്ഷം ജനങ്ങളും.
2. സായകത്തിന്‌ വാള്‍ എന്നും അര്‍ത്ഥമുണ്ട്‌. കൈവിട്ടുപോയാല്‍
തിരിച്ചെടുക്കാന്‍ പറ്റാത്ത ബാണങ്ങള്‍ മാത്രമല്ല പഞ്ചതന്മാത്രകള്‍,
വാളുകള്‍കൂടിയാണ്‌. ഭഗവതിയുടെ അനുഗ്രഹമുണ്ടെങ്കില്‍ ശ്രദ്ധാപൂര്‍വ്വം
കര്‍മ്മങ്ങളെ വെട്ടി നശിപ്പിയ്ക്കാനും ഈ അഞ്ചു തന്മാത്രകളായ
വാളുകള്‍കൊണ്ടു കഴിയും. പാട്ടുകേള്‍ക്കുമ്പോള്‍ അതില്‍ ലയിച്ച്‌
മതിമറക്കാനും, പാട്ടുകേള്‍ക്കേണ്ട യോഗമുണ്ട്‌ എന്നത്കൊണ്ട്‌ ശ്രദ്ധാപൂര്‍വ്വം
കേട്ട്‌ ആ യോഗം അനുഭവിച്ചുതീര്‍ക്കാനും ശബ്ദത്തെ ഉപയോഗിയ്ക്കാം.

12. നിജാരുണപ്രഭാപൂരമജ്ജദ്ബ്രഹ്മാണ്ഡമണ്ഡലാ
1. തന്റെ ചുകന്ന പ്രഭയുടെ ആധിക്യത്തില്‍ മുങ്ങിപ്പോയ
ബ്രഹ്മാണ്ഡസമൂഹത്തോടുകൂടിയവള്‍. ഭഗവതിയുടെ ദേഹത്തിന്റെ
അരുണപ്രഭയില്‍ മുങ്ങിപ്പോകാനുള്ളതേ ഉള്ളൂ അനേകകോടിബ്രഹ്മാണ്ഡങ്ങള്‍.
2. അരുണ ശബ്ദത്തിന്‌ നിശ്ശബ്ദം എന്നും പൂരശബ്ദത്തിന്‌ നിറയല്‍ എന്നും
അര്‍ത്ഥം ഉണ്ട്‌. നിശ്ശബ്ദപൂരത്തില്‍, അഥവാ ശബ്ദഗുണകമായ
ആകാശംപോലും ഇല്ലാതാകുന്ന കല്‍പ്പാന്തപ്രളയത്തില്‍
അനേകബ്രഹ്മാണ്ഡങ്ങളെ മുക്കിക്കളയുന്നത്‌ ഭഗവതിതന്നെ ആണ്‌.

13. ചമ്പകാശോകപുന്നാഗസൗഗന്ധികലസത്കചാ
1. ചമ്പകം, അശോകം, പുന്നാഗം, സൗഗന്ധികം എന്നിവകൊണ്ട്‌ ശോഭിയ്ക്കുന്ന തലമുടിയുള്ളവള്‍. പുന്നാഗം എന്നതിന്‌ പുന്നമരത്തിന്റെ പൂവ്‌ എന്നും ആമ്പല്‍പ്പൂവ്‌ എന്നും അര്‍ത്ഥമുണ്ട്‌. സൗഗന്ധികത്തിന്‌ ഇടിവെട്ടിപ്പൂവ്‌ എന്നും കറുത്ത ആമ്പല്‍ എന്നും അര്‍ത്ഥം കാണുന്നു. മേല്‍പ്പറഞ്ഞപൂവുകള്‍ക്ക്‌ ശോഭകൊടുക്കുന്നത്‌ ഭഗവതിയുടെ തലമുടിയാണെന്ന അര്‍ത്ഥവും പറയാം.

14. കുരുവിന്ദമണിശ്രേണീകനത്കോടീരമണ്ഡിതാ
1. കുരുവിന്ദമണികളുടെ അഥവാ ശ്രഷ്ഠമായ പദ്മരാഗത്തിന്റെ നിരകൊണ്ട്‌ ശോഭിയ്ക്കുന്ന മകുടം കൊണ്ട്‌ അലംകൃതയായിട്ടുള്ളവള്‍. ചുവന്ന പ്രഭയുള്ള പദ്മരാഗം ധരിച്ചുള്ള ഭഗവതിയെ ധ്യാനിയ്ക്കുന്നത്‌ ഭക്തിയുണ്ടാക്കാന്‍ നല്ലതാണെന്നു കാണുന്നു.

15.അഷ്ടമീചന്ദ്രവിഭ്രാജദളികസ്ഥലശോഭിതാ
1. അഷ്ടമീചന്ദ്രനെപ്പോലെ ശോഭിയ്ക്കുന്ന നെറ്റിത്തടമുള്ളവള്‍. ഇരു പക്ഷത്തിലും ചന്ദ്രന്‌ തുല്യത വരുന്ന ഒരേ ഒരു തിഥി അഷ്ടമിയാണ്‌. ശുക്ലപക്ഷം കൂടുതല്‍ കൂടുതല്‍ വെളിവായി വരുന്നതും കൃഷ്ണപക്ഷം കൂടുതല്‍ കൂടുതല്‍ മറഞ്ഞു വരുന്നതും ആണ്‌. മായയ്ക്ക്‌ ഇതുപോലെ ഇരു ശക്തികളുണ്ട്‌. മറയ്ക്കുന്നത്‌ മായയും വെളിവാക്കുന്നത്‌ വിദ്യയും. നമ്മെ സംബന്ധിച്ചിടത്തോളം ഒന്നും അറിയാതിരുന്നാലും വിഷമമില്ല, എല്ലാം അറിഞ്ഞാലും വിഷമമില്ല. വിഷമം വരുന്നത്‌ പകുതിയറിയുമ്പോഴാണ്‌. പ്രകൃതി എല്ലാകാര്യത്തിലും കുറച്ചുവെളിവാക്കുകയും കുറച്ചുഭാഗം മറച്ചുവെയ്ക്കുകയും ചെയ്യുന്നതിനാലാണ്‌ സംസാരം നടന്നുപോകുന്നതുതന്നെ. ഭഗവതിയുടെ പുതിയചന്ദ്രനേപ്പോലെ ശോഭിയ്ക്കുന്ന നെറ്റിത്തടം ഇതായിരിക്കാം വെളിവാക്കുന്നത്‌.

16. മുഖചന്ദ്രകളങ്കാഭമൃഗനാഭിവിശേഷകാ
1. മുഖമാകുന്ന ചന്ദ്രന്‌ കളങ്കം എന്നപോലെ ഉള്ള കസ്തൂരികൊണ്ട്‌
തൊടുകുറിയിട്ടവള്‍. ചന്ദ്രന്റെ കളങ്കത്തിന്‌ സുഗന്ധം ഇല്ല. പക്ഷേ ഭഗവതിയുടെ ശോഭയുള്ള മുഖത്തെ ഈ കറുത്ത അടയാളത്തിന്‌ സുഗന്ധമാണ്‌.
2. കസ്തൂരിമാന്‍ സുഗന്ധം പുറപ്പെടുന്നത്‌ തന്നില്‍നിന്നുതന്നെ ആണെന്ന്‌ മനസ്സിലാകാതെ ഓടി നടക്കുമത്രേ. സ്വന്തം കണ്ണിനു കാണാന്‍ പറ്റാത്തിടത്ത്‌ കസ്തൂരീതിലകം തൊട്ടുകൊണ്ട്‌ ഭഗവതി ഭക്തന്മാരോട്‌ നിങ്ങള്‍ തിരയുന്നത്‌ നിങ്ങളുടെ അടുത്തുതന്നെ ഉണ്ടെന്ന്‌ ഉപദേശിയ്ക്കുകയാണെന്നു തോന്നും.

17. വദനസ്മരമാങ്ഗല്യഗൃഹതോരണചില്ലികാ
1. വദനമാകുന്ന സ്മരമാംഗല്യഗൃഹത്തിന്‌ തോരണംപോലെ ഉള്ള ചില്ലികകള്‍ ഉള്ളവള്‍. കാമദേവന്റെ മാങ്ഗല്യഗൃഹം പോലെ സുന്ദരമാണ്‌ ഭഗവതിയുടെ മുഖം. അതിന്‌ ഭംഗിയായി രൂപപ്പെടുത്തിയ തോരണംപോലെ സുന്ദരമാണ്‌ ഭഗവതിയുടെ പുരികക്കൊടികള്‍.
2. ദിവ്യപ്രേമത്തിന്റെ ഉന്നതമായ സ്ഥാനമാണ്‌ ഭഗവതിയുടെ മുഖം. അവിടേയ്ക്കുള്ള ദ്വാരം ഭക്തര്‍ക്ക്‌ വ്യക്തമാക്കാന്‍ വേണ്ടി സജ്ജീകരിച്ചിരിയ്ക്കുന്ന തോരണമാണെന്നു തോന്നും ഭഗവതിയുടെ പുരികങ്ങള്‍ കണ്ടാല്‍.

18. വക്ത്രലക്ഷമീപരീവാഹചലന്മീനാഭലോചനാ
1. മുഖശ്രീയുടെ ഒഴുക്കില്‍ ചലിച്ചുകൊണ്ടിരിയുന്ന മത്സ്യങ്ങളാണോ എന്നു തോന്നുന്നവിധത്തിലുള്ളവയാണ്‌ ഭഗവതിയുടെ കണ്ണുകള്‍
2. (കാണുന്നവസ്തുക്കളിലെല്ലാം അമ്മയുടെ അസ്തിത്വം അനുഭവിയ്ക്കുന്ന ഭക്തരുടെ) കണ്ണുകള്‍ മത്സ്യങ്ങളേപ്പോലെ എല്ലായിടത്തും കവിഞ്ഞൊഴുകുന്ന ഭഗവതിയുടെ മുഖശ്രീയില്‍ നീന്തിക്കൊണ്ടിരിയ്ക്കുന്നു. പരീവാഹത്തിന്‌ വെള്ളപ്പൊക്കം എന്നര്‍ത്ഥമുണ്ട്‌.
3. ഭഗവതിയുടെ മുഖശ്രീപ്രവാഹത്തില്‍ പെട്ടുപോയ ശ്രീപരമേശ്വരന്റെ കണ്ണുകളും ജലത്തിലെ ഇരിപ്പുറയ്ക്കാത്ത മത്സ്യത്തിനേപ്പോലെ ആയ കഥ ഈ നാമം സ്മരിപ്പിയ്ക്കുന്നു. വ്യാപാരായമാസ വിലോചനാനി എന്നു കാളിദാസന്‍.

19. നവചമ്പകപുഷ്പാഭനാസാദണ്ഡവിരാജിതാ
1. പുതിയ ചമ്പകപ്പൂവ്വിനേപ്പോലെ ഉള്ള നാസാദണ്ഡം കൊണ്ട്‌ ശോഭിയ്ക്കുന്നവള്‍.
ചമ്പകപ്പൂവ്വിനെ നാസികയുടെ ഉപമാനമാക്കിപ്പറയാറുണ്ട്‌.
2. പുതിയ ചമ്പകപ്പൂപോലെ ഉള്ള നാസയാകുന്ന ദണ്ഡം കൊണ്ട്‌
ശോഭിയ്ക്കുന്നവള്‍. നാസാ എന്നതിന്‌ ശബ്ദം എന്നര്‍ത്ഥമുണ്ട്‌.
പുതിയചമ്പകപ്പൂപോലെ മൃദുവും ആകര്‍ഷകവുമായ ശബ്ദമാകുന്ന ദണ്ഡെടുത്തുള്ളവള്‍. വാത്സല്യത്തോടുകൂടി ശബ്ദംതാഴ്ത്തി മക്കളെ ശാസിയ്ക്കുന്ന ഒരമ്മയുടെ ചിത്രം ഈ നാമത്തില്‍ തെളിഞ്ഞു നില്‍ക്കുന്നുണ്ട്‌.

20. താരാകാന്തിതിരസ്കാരിനാസാഭരണഭാസുരാ
1. നക്ഷത്രങ്ങളുടെ പ്രകാശത്തെ തള്ളിക്കളയുന്ന മൂക്കുത്തികൊണ്ട്‌ ശോഭിയ്ക്കുന്നവള്‍. ഭഗവതിയുടെ വെറും മൂക്കുത്തിയ്ക്കുതന്നെ കോടാനുകോടി നക്ഷത്രങ്ങേക്കാള്‍ പ്രകാശമുണ്ട്‌.
2. താരാ എന്നതിന്‌ കൃഷ്ണാമണി എന്നൊരര്‍ത്ഥമുണ്ട്‌. ഭഗവതിയുടെ കൃഷ്ണാമണിയുടെ ശോഭങ്കൊണ്ട്‌ മുന്നെ പറഞ്ഞ മൂക്കുത്തിയുടെശോഭയും തിരസ്കരിയ്ക്കപ്പെടുന്നു.

21. കദംബമഞ്ജരീക്ല്പ്തകര്‍പൂരമനോഹരാ
1. കടമ്പിന്റെ മഞ്ജരി (മഞ്ജരി എന്നതിന്‌ തളിര്‍ക്കുല, എന്നും പൂക്കുല എന്നും അര്‍ത്ഥമുണ്ട്‌.) കാതില്‍ വെച്ചതുകൊണ്ട്‌ മനോഹരയായിരിയ്ക്കുന്നവള്‍.
2. അംബശബ്ദത്തിന്‌ ശബ്ദം എന്നര്‍ത്ഥമുണ്ട്‌. അതിനാല്‍ കദംബം എന്നാല്‍ ക്ഷീണീച്ച ശബ്ദം എന്നാകും. ക്ഷീണീച്ചശബ്ദത്തെ തളിരുപോലെ കാതില്‍
നിറയ്ക്കുന്നതുകൊണ്ട്‌ മനോഹരാ. പ്രാരാബ്ധകര്‍മ്മങ്ങള്‍കൊണ്ട്‌ വലഞ്ഞ
ഭക്തരുടെ ക്ഷീണിച്ച ശബ്ദം കാതില്‍ തളിരുവെയ്ക്കുന്നപോലെ ശ്രദ്ധിച്ച്‌
കേള്‍ക്കുന്നതുകൊണ്ട്‌ മനോഹരാ.

22. താടങ്കയുഗളീഭൂതതപനോഡുപമണ്ഡലാ
1. സൂര്യബിംബവും ചന്ദ്രബിംബവും ഭഗവതിയുടെ ഇരു കര്‍ണ്ണങ്ങളിലേയും ആഭരണങ്ങളാണ്‌. പ്രകൃതിയുടെ വിശാലതയില്‍ സൂര്യചന്ദ്രന്മാര്‍ക്ക്‌ കടുക്കന്റെ
സ്ഥാനം തന്നെ കിട്ടിയത്‌ അത്ഭുതമാണ്‌
2. കര്‍മ്മസാക്ഷികളായ സൂര്യനും ചന്ദ്രനും ഭഗവതിയുടെ കര്‍ണ്ണങ്ങളില്‍ എല്ലാകാര്യങ്ങളും പറഞ്ഞുകൊണ്ടിരിയ്ക്കുന്ന ചിത്രം ഈ നാമത്തില്‍ ഒളിഞ്ഞിരയ്ക്കുന്നു.
3. ഉണ്‍ഷരശ്മിയായ സൂര്യനേയും ശീതരശ്മിയായ ചന്ദ്രനേയും പ്രകൃതീസ്വരൂപിണിയായ ഭഗവതി ഒരുപോലെ ആഭരണങ്ങളായണിയുന്നു. നമ്മളേ സൂര്യതാപത്തില്‍ വേവുകയും നിലാവില്‍ ആഹ്ലാദിയ്ക്കുകയും
ചെയ്യുന്നുള്ളൂ.

23. പദ്മരാഗശിലാദര്‍ശപരിഭാവികപോലഭൂഃ
1. പദ്മരാഗമെന്ന രത്നങ്കൊണ്ട്‌ ഉണ്ടാക്കിയ കണ്ണാടിപോലെ ഉള്ള കവിള്‍ത്തടമുള്ളവള്‍. പദ്മരാഗം കുറഞ്ഞൊരു ചുവപ്പുള്ള രത്നമാണ്‌. ചുവപ്പുള്ളതും കണ്ണാടിപോലെ മിനുത്തതുമാണ്‌ ഭഗവതിയുടെ കവിള്‍ത്തടം.
2. പദ്മരാഗങ്ങളുടെ ശിലനം കൊണ്ട്‌ ആദര്‍ശപരിഭാവികളായിരിയ്ക്കുന്ന
കപോലങ്ങളുള്ളവള്‍ എന്നും ആകാം. പദ്മമെന്നത്‌ വളരെ വലിയ ഒരു സംഖ്യയാണ്‌. അതായത്‌ നിരവധി എന്നുതന്നെ അര്‍ത്ഥം. രാഗങ്ങള്‍ ആഗ്രഹങ്ങള്‍. ശിലനം ത്യജിയ്ക്കല്‍. ആദര്‍ശം ശരിയ്ക്കുകാണല്‍. പരിഭാവിയ്ക്കുക ധ്യാനിയ്ക്കുക. അന്തമില്ലാത്തിടത്തോളം ഉള്ള ആഗ്രഹങ്ങള്‍
ത്യജിച്ചാല്‍ നമുക്ക്‌ ഭഗവതിയുടെ കവിളിണ ശരിയ്ക്കുകാണാനും തുടര്‍ന്ന്‌ അതേ ധ്യനിയ്ക്കാനും കഴിയും.

24. നവവിദ്രുമബിംബശ്രീന്യക്കാരിരദനച്ഛദാ
1. നവങ്ങളായ വിദ്രുമത്തിന്റേയും ബിംബത്തിന്റേയും ശ്രീയെ ന്യക്കരിയ്ക്കുന്ന രദനച്ഛദങ്ങളുള്ളവള്‍. പുതിയ വിദ്രമത്തിന്റേയും ചെന്തൊണ്ടിപ്പഴത്തിന്റേയും
ശോഭയെ തള്ളിക്കളയുന്നതാണ്‌ ഭഗവതിയുടെ ചുണ്ടുകള്‍.
2. ഒമ്പതിനാല്‍ (നവനിധിയാല്‍) അറിയപ്പെടുന്ന ദ്രുമന്റെ (കുബേരന്റെ) ബിംബമായ (തുല്യമായ) ശ്രീയെ ന്യക്കരിയ്ക്കുന്നവര്‍ക്ക്‌ (ത്യജിയ്ക്കുന്നവര്‍ക്ക്‌)
രദനം ചെയ്യുന്ന (തകര്‍ത്തുകളയുന്ന) ഛദത്തോടു (മറവോടു) കൂടിയവള്‍. കുബേരന്റേതുപോലുള്ള ശ്രീയേക്കൂടി ത്യജിയ്ക്കുവാന്‍ സന്നദ്ധരായവര്‍ക്ക്‌ എല്ലാ മറവുകളും നീക്കിക്കൊടത്ത്‌ ഭഗവതി പ്രത്യക്ഷയാകുന്നു.

25. ശുദ്ധവിദ്യാങ്കുരാകാരദ്വിജപങ്ക്തിദ്വയോജ്വലാ
1. ശുദ്ധമായ വിദ്യകളുടെ അങ്കുരം പോലെ ശോഭയുള്ളതാണ്‌ ഭഗവതിയുടെ ദന്തനിരകള്‍.
2. ശുദ്ധവിദ്യാങ്കുരാകാരദ്വിജനും പങ്ക്തിയും ആയ ദ്വയത്തില്‍ ഉജ്വലിയ്ക്കുന്നവള്‍. പ്രപഞ്ചസൃഷ്ടിയില്‍ ഉണ്‍മയും ഉണ്ട്‌ എന്നതോന്നലും ആണത്രേ ആദ്യം ഉാ‍യത്‌. അവകള്‍ക്ക്‌ യഥാക്രം ശിവന്‍ എന്നും ശക്തി എന്നും പേര്‍. പിന്നീട്‌ അവ ഞാനുണ്ട്‌ എന്നും ഞാനു്‌ എന്നതോന്നലും ആയി പരിണമിച്ചു. അവ
യഥാക്രമം സദാശിവനും ശുദ്ധവിദ്യയും ആയി. അത്‌ വീണ്ടും ഇതെല്ലാം ഞാനാണെന്നും ഇതെല്ലാം ഞാനാണെന്ന തോന്നലും ആയി പരിണമിച്ചു. അപ്പോള്‍ അവ യഥാക്രമം ഈശ്വരനും മായയും ആയിത്തീര്‍ന്നു. ഇതില്‍ ശിവന്റെ വൃത്തി അതായത്‌ തോന്നല്‍ ആണ്‌ ശക്തി. അതുപോലെ സദാശിവന്റെ വൃത്തിയാണ്‌ ശുദ്ധവിദ്യ. ഈശ്വരന്റെ വൃത്തി മായ. ഞാനുണ്ട്‌ എന്ന തോന്നലായ ശുദ്ധവിദ്യ പ്രകടമായവനും രാമതുാ‍യവനുമായ സദാശിവനിലും,
ഈശ്വരവൃത്തിയായ മായകൊണ്ടുാ‍യ പങ്ക്തിയിലും (പ്രപഞ്ചത്തിലും) ഒരുപോലെ ഉജ്വലിയ്ക്കുന്നവള്‍.

26. കര്‍പ്പൂരവീടികാമോദസമാകര്‍ഷദ്ദിഗന്തരാ
1. കര്‍പ്പൂരവീടികയുടെ (മുറുക്കാന്‍ പാകത്തില്‍ കര്‍പ്പൂരമെല്ലാം ചേര്‍ത്ത്‌ ചുരുട്ടിയ വെറ്റില) ആദോമങ്കൊണ്ട്‌ (സുഗന്ധം കൊണ്ട്‌) ദിക്കുകളെ സമാകര്‍ഷിയ്ക്കുന്നവള്‍. ഭഗവതി മൂന്നുങ്കൂട്ടാന്‍ ഉപയോഗിയ്ക്കുന്ന വീടികയ്ക്കുതന്നെ എല്ലാ ദിക്കുകളേയും ആകര്‍ഷിയ്ക്കാന്‍ കഴിവുണ്ട്‌.
2. എല്ലാ ദിക്കുകളിലും ഭക്തന്മാര്‍ ഒരുക്കുന്ന താമ്പൂലം സ്വീകരിയ്ക്കാന്‍ ഭക്തവാത്സല്യം കാരണം ഭഗവതി ആകര്‍ഷിയ്ക്കപ്പെട്ട്‌ എത്തിച്ചേരുന്നു.

27. നിജസന്‍ലാപമാധുര്യവിനിര്‍ഭത്സിതകച്ഛപീ
1. നിജസന്‍ലാപത്തിന്റെ (ഭഗവതിപറയുന്നതിന്റെ) മാധുര്യം കൊണ്ട്‌
വിനിര്‍ഭത്സിതയായി കച്ഛപി (വീണ). ഭഗവതിയുടെ സ്വരമാധുര്യത്തിനോട്‌ ഒക്കില്ല വീണയുടെ ശബ്ദംപോലും. ശ്രീശങ്കരാചാര്യര്‍ സൗന്ദര്യലഹരിയില്‍ ‘വിപഞ്ച്യാ
ഗായന്തീ… ‘എന്നശ്ലോകത്തില്‍ ഭഗവതിയുടെ സ്വരമാധുര്യം കേട്ട്‌ സരസ്വതി ലജ്ജിച്ച്‌ വീണവായിയ്ക്കുന്നത്‌ നിര്‍ത്തി പട്ടുകൊണ്ട്‌ മൂടിവെച്ചു എന്നു പറയുന്നത്‌ ഈ നാമം അനുസ്മരിച്ചുകൊണ്ടാകും.
2. നിജസന്‍ലാപന്മാരുടെ (ഭഗവതിയെ കുറിച്ചു പാടുന്നവരുടെ) മാധുര്യത്താല്‍ ഭര്‍ത്സിതമായ കച്ഛപിയോടുകൂടിയവള്‍. ഭഗവതിയെകുറിച്ചു പാടുന്ന ഭക്തന്മാരുടെ സ്വരം വീണയേക്കാള്‍ ഉയര്‍ന്നുതന്നെ നില്‍ക്കും.
3. നിജസന്‍ലാപന്മാര്‍ക്ക്‌ മാധുര്യത്താല്‍ വിനിര്‍ഭത്സിതമാകുന്നൂ കച്ഛപീ യാതൊരുവളാല്‍. കച്ഛപീ എന്നതിന്‌ പെണ്ണാമ എന്നൊരു അര്‍ത്ഥം ഉണ്ട്‌. ആമയെ പ്രാണനായി അഥവാ പ്രകൃതിയായി പരിഗണിയ്ക്കാറുണ്ട്‌. അവയവങ്ങള്‍ ഉള്‍വലിയ്ക്കാനും പ്രത്യക്ഷമാക്കാനും ആമയ്ക്ക്‌ ഉള്ള കഴിവാണ്‌
ഇതിനുകാരണം. ഭഗവതിയെ കുറിച്ച്‌ പാടുന്നവര്‍ക്ക്‌ അതിലുള്ള മാധുര്യം കൊണ്ട്‌ പ്രാണനേയോ ചുറ്റുമുള്ള പ്രകൃതിയേയോ തള്ളിക്കളയാന്‍ ഒരു പ്രയാസവുമുണ്ടാവില്ല.

28. മന്ദസ്മിതപ്രഭാപൂരമജ്ജത്കാമേശമാനസാ
1. മന്ദസ്മിതപ്രഭാപൂരത്തില്‍ (പുഞ്ചിരിയുടെ പ്രകാശധോരണിയില്‍) മജ്ജത്തായ (മുക്കിക്കൊണ്ടിരിയ്ക്കുന്ന) കാമേശമാനസത്തോടു (ശ്രീപരമേശ്വരന്റെ മനസ്സോട്‌) കൂടിയവള്‍ ഭഗവതിയുടെ പുഞ്ചിരിയില്‍ മുങ്ങിക്കൊണ്ടിരിയ്ക്കുകയാണത്രേ
കാമദേവനെ ജയിച്ചു എന്നഭിമാനിയ്ക്കുന്ന ശ്രീപരമേശ്വരന്‍.
2. ഭഗവതിയുടെ പുഞ്ചിരിയില്‍ മുങ്ങാന്‍ ആഗ്രഹിച്ചുകൊണ്ടിരിയ്ക്കുകയാണ്‌ ശ്രീപരമേശ്വരന്റെ മനസ്സ്‌ എന്നും അര്‍ത്ഥമാകാം.
3. മണ്ടന്‍ എന്നതിന്‌ യമന്‍ എന്നൊരര്‍ത്ഥം ഉണ്ട്‌. കാമേശമാനസന്‍മാര്‍ എന്നതിന്‌ മനസ്സിനെ അടക്കിവാഴുന്ന ആഗ്രഹങ്ങളുള്ളവര്‍ എന്നും അര്‍ത്ഥമാകാം. അപ്പോള്‍
ആഗ്രഹങ്ങള്‍ക്കടിമപ്പെട്ടവരെ യമന്റെ പുഞ്ചിരിയില്‍ കൊണ്ടു മുക്കിക്കളയുന്നവള്‍ എന്നും അര്‍ത്ഥം പറയാം. ആഗ്രഹങ്ങള്‍ ശമിച്ചാലേ മോക്ഷം കിട്ടുകയുള്ളൂ എന്ന്‌
പ്രസിദ്ധമാണ്‌.

29. അനാകലിതസാദൃശ്യചിബുകശ്രീവിരാജിതാ
1. അനാകലിതസാദൃശ്യമായിരിയ്ക്കുന്ന (വേറൊന്നിനോട്‌ സാദൃശ്യം ഇല്ലാത്ത) ചിബുകത്തിന്റെ (താടിയുടെ) ഭങ്ഗികൊണ്ട്‌ ശോഭിയ്ക്കുന്നവള്‍. ഭഗവതിയുടെ
താടിയ്ക്ക്‌ ഉപമിയ്ക്കാവുന്ന ഒന്നും തന്നെ ഇല്ല.

30. കാമേശബദ്ധമാങ്ഗല്യസൂത്രശോഭിതകന്ധരാ
1. കാമേശനാല്‍ (ശ്രീപരമേശ്വരനാല്‍) ബദ്ധമായ മാങ്ഗല്യസൂത്രം കൊണ്ട്‌ (താലിച്ചരടുകൊണ്ട്‌) ശോഭിതമായ കന്ധരമുള്ളവള്‍. ശ്രീപരമേശ്വരനാണ്‌
ഭഗവതിയുടെ കഴുത്തില്‍ താലികെട്ടിയത്‌ എന്ന്‌ പ്രസിദ്ധം.
2. കാമത്തിന്‌ ആഗ്രഹം എന്നര്‍ത്ഥം വരാം. (ഭഗവതിയുടെ) ഇഷ്ടപ്രകാരം ശ്രീപരമേശ്വരന്‍ ഭഗവതിയെ വിവാഹം കഴിച്ചതാണെന്ന്‌ പ്രസിദ്ധമാണ്‌.
3. കാമേശനില്‍ (ശ്രീപരമേശ്വരനില്‍) ബദ്ധമായ മാങ്ഗല്യസൂത്രമായ ശോഭിതകന്ധരത്തോടു (പ്രഭയുള്ള ദേഹത്തോടു) കൂടിയവള്‍. കത്തെ ധരിയ്ക്കുന്നത്‌ കന്ധരം. കമെന്നാല്‍ ആത്മാവ്‌ എന്നര്‍ത്ഥം. ആത്മാവിനെ
ധരിയ്ക്കുന്നത്‌ ദേഹം. ശ്രീപരമേശ്വരന്‍ ഭഗവതിയുടെ കഴുത്തില്‍ താലിച്ചരടു കെട്ടിയപ്പോള്‍ ഭഗവതി ശ്രീപരമേശ്വരനെ തന്റെ ദേഹമാകുന്ന മാങ്ഗല്യസൂത്രം
ബന്ധിച്ചു.

32. രത്നഗ്രൈവേയചിന്താകലോലമുക്താഫലാന്വിതാ
1. രത്നഗ്രൈവേയമായ ചിന്താകത്തോടും ലോലമുക്താഫലത്തോടും കൂടിയവള്‍.
(കഴുത്തിലണിയുന്ന വിശിഷ്ടമായ ചിന്താമണിയോടും, ഇളകിക്കളിയ്ക്കുന്ന മുത്തുകളോടും കൂടിയവള്‍. ഭഗവതിയുടെ കഴുത്തില്‍ അണിയുന്ന ചിന്താമണി
എന്ന രത്നം ചിന്തിച്ചതെല്ലാം സാധിപ്പിച്ചുകൊടുക്കുന്നതാണ്‌. മുത്ത്‌ എന്നതിന്‌
സന്തോഷം എന്നര്‍ത്ഥമുണ്ട്‌. ഭഗവതിയുടെ അടുത്ത്‌ ചെന്നാല്‍ ആഗ്രഹങ്ങലെല്ലാം സാധിയ്ക്കുകയും സന്തോഷം ഉണ്ടാകുകയും ചെയ്യും.
2. ഗ്രൈവേയചിന്തകന്മാര്‍ക്കും (മുകളിലും താഴത്തും അല്ലാത്ത ചിന്താഗതിയുള്ള മദ്ധ്യമന്മാര്‍) ലോലന്മാര്‍ക്കും മുക്തന്മാര്‍ക്കും ഉള്ള മുഴുവന്‍ ഫലവും കയ്യിലുള്ളവള്‍.
മദ്ധ്യമന്മാര്‍ക്കും അധമന്മാര്‍ക്കും ഉത്തമന്മാര്‍ക്കും വിശിഷ്ടമായ ഫലം കൊടുക്കുന്നത്‌
ഭഗവതിതന്നെ ആണ്‌.

33. കാമേശ്വരപ്രേമരത്നമണിപ്രതിപണസ്തനീ.
1. കാമേശ്വരന്റെ പ്രേമമാകുന്ന മണിയ്ക്ക്‌ പ്രതിപണം സ്തനമുള്ളവള്‍. ശിവന്റെ പ്രേമമാകുന്ന രത്നത്തിന്‌ പകരം തിരിച്ചു ധനം പോലെ ഉള്ള സ്തനമുള്ളവള്‍
ശിവന്റെ പ്രേമത്തിന്‌ വേണ്ടുന്നതിലധികം പ്രതിഫലമായി സ്തനങ്ങളാണ്‌ ഭഗവതി കൊടുക്കുന്നത്‌.
2. ആത്മാ വൈ പുത്രനാമാസി (ആത്മാവുതന്നെ ആണ്‌ പുത്രനായ നീ) എന്നുണ്ട്‌.
ശ്രീപരമേശ്വരന്‍ തന്നെ ആണ്‌ പ്രജാരൂപത്തില്‍ ജഗത്തുമുഴുവന്‍ വ്യാപിച്ചിരിയ്ക്കുന്നത്‌. അവര്‍ക്ക്‌ അമ്മയോടുള്ള സ്നേഹത്തിന്‌ വാത്സല്യത്തോടെ
പ്രതിഫലമായികൊടുക്കാനുള്ള സ്തനം ഉള്ളവള്‍.

34, നാഭ്യാലവാലരോമാളീലതാഫലകുചദ്വയീ
1. നാഭിയാകുന്ന ആലവാലത്തിലുള്ള രോമാളിയാകുന്ന ലതയുടെ ഫലം പോലുള്ള കുചമുള്ളവള്‍. നാഭിയാകുന്ന ചെടികള്‍ നനയ്ക്കാനുള്ള തടത്തിലുള്ള രോമാവലിയാകുന്ന വള്ളിയുടെഫലമെന്നപോലിരിയ്ക്കുന്ന സ്തനങ്ങളുള്ളവള്‍.
നാഭിയില്‍നിന്ന്‌ ലതപോലെ മുകളിലേയ്ക്കുവരുന്ന രോമാവലിയുടെ ഫലമാണോ കുചങ്ങള്‍ എന്നു സംശയിക്കുന്നു.
2. നാഭിയാകുന്ന (ശിവനാകുന്ന) ആലവാലത്തിലെ (നനയ്ക്കാനുള്ള തടത്തിലെ) രോമത്തിന്‌ (വെള്ളത്തിന്‌) ആളിയായ (വരമ്പായ) ലതയുടെ (സ്ത്രീയുടെ അഥവാ
പ്രകൃതിയുടെ) ഫലങ്ങളായ കു (ഭൂമി) ച (ആമ) എന്ന രണ്ടും ഉള്ളവള്‍. പരമശിവന്റെ
അമൃതസ്വഭാവത്തിന്‌ തടയിടുന്ന പ്രകൃതിയായ ഭഗവതിയില്‍ നിന്ന്‌ ഉണ്ടായതാണ്‌
ഭൂമിയും ആമ അഥവാ പ്രാണനും. സാങ്ഖ്യശാസ്ത്രപ്രകാരം പ്രപഞ്ചത്തിലെ
ഇരുപത്തിനാലു പ്രകൃതിസംബന്ധികളായ തത്വങ്ങളില്‍ ആദ്യത്തേത്‌ പ്രാണനും
(പ്രകൃതി തന്നെ) അവസാനത്തേത്‌ ഭൂമിയുമാണ്‌. ആദ്യത്തേതും അവസാനത്തേതും
പറഞ്ഞതുകൊണ്ട്‌ ബാക്കി എല്ലാ തത്വങ്ങളും അതില്‍ ഉള്‍പ്പെടുന്നു എന്നു വരും.
പരമശിവന്‌ തടയിടുന്ന ഭഗവതിയില്‍ ഫലരൂപത്തിലുണ്ടായതാണ്‌ ഈ പ്രപഞ്ചം.

35. ലക്ഷ്യലോമലതാധാരതാസമുന്നേയമദ്ധ്യമാ
1. ലക്ഷ്യമായ ലോമലതയുടെ ആധാരതകൊണ്ട്‌ സമുന്നേയമായിരിയ്ക്കുന്ന
(ചിന്തിച്ചെടുക്കാവുന്ന) മദ്ധ്യഭാഗത്തോടു കൂടിയവള്‍. അനുമാനിയ്ക്കപ്പെടേതായ
രോമവലിയാകുന്ന വള്ളിയുടെആധാരമാണ്‌ എന്ന അവസ്ഥകൊണ്ട്‌
അനുമാനിയ്ക്കപ്പെടേതാണ്‌ മദ്ധ്യഭാഗം യാതൊരുവളുടെ. ഉദരഭാഗത്ത്‌ വളരെ
നേര്‍മ്മയുള്ള വള്ളിപോലെ രോമാവലി ഉള്ളതുകൊണ്ട്‌ അതിന്‌ ആധാരമായി
എന്തങ്കിലും ഉണ്ടാവാം എന്നതാണ്‌ മദ്ധ്യഭാഗത്തിന്റെ അസ്തിത്വത്തിന്റെ ആധാരം.
അത്ര കൃശമാണ്‌ മദ്ധ്യഭാഗം എന്നര്‍ത്ഥം.

36. സ്തനഭാരദളന്മദ്ധ്യപട്ടബന്ധവലിത്രയാ
1. സ്തനത്തിന്റെ ഭാരം കൊണ്ട്‌ ദളത്തായ (പൊട്ടാവുന്ന) മദ്ധ്യത്തിന്‌ പട്ടബന്ധം
(പട്ടുകൊണ്ടുള്ള കെട്ട്‌) പോലുള്ള വലിത്രയത്തോട്‌ (ഉദരത്തിലുാ‍കുന്ന മൂന്നു ചെറിയ
മടക്ക്‌) കൂടിയവള്‍. സ്തനത്തിന്റെ ഭാരം കൊണ്ട്‌ നടുവൊടിഞ്ഞുപോകാതിരിയ്ക്കാന്‍
പട്ടുകൊണ്ട്‌ കെട്ടിയതാണ്‌ എന്നു തോന്നും ഉദരഭാഗത്തുള്ള ചെറിയമടക്കുകള്‍ കാല്‍.

37. അരുണാരുണകൗസുംഭ?വസ്ത്ര? ഭാസ്വത്കടീതടീ.
1. അരുണനേപ്പോലെ (അരുണമായ കൗസുംഭ വസ്ത്രങ്കൊണ്ട്‌ ഭാസ്വത്തായ
കടീതടമുള്ളവള്‍ സൂര്യസാരഥിയായ അരുണനേപ്പോലെ) (ചുകന്ന) (കുയമ്പ്‌ എന്ന
മരം വസ്ത്രം നിറംപിടിപ്പിയ്ക്കാനുപയോഗിയ്ക്കാറുണ്ട്‌. അങ്ങിനെ ചുകന്ന നിറം
പിടിപ്പിച്ച വസ്ത്രംകൊണ്ട്‌ ശോഭിയ്ക്കുന്ന അരക്കെട്ടുള്ളവള്‍
2. അരുണനേപ്പോലും (സൂര്യസാരഥിയേപ്പോലും അരുണനാക്കുന്ന
(നിശ്ശബ്ദനാക്കുന്ന) കൗസുംഭ?വസ്ത്രകൊണ്ട്‌ ശോഭിയ്ക്കുന്ന കടീതടത്തോടു
കൂടിയവള്‍ ഭഗവതിയുടെ വസ്ത്രത്തിന്റെ ചുകന്ന ശോഭ?അരുണനുപോലും ഇല്ല.
അരുണനെ അതിനാല്‍ തന്നെ നിശ്ശബ്ദമാക്കുന്നതും ആണ്‌.

38. രത്നകിങ്കിണികാരമ്യരശനാദാമഭൂഷിതാ
1. രത്നകിങ്കിണികൊണ്ട്‌ രമ്യമായിരിയ്ക്കുന്ന രശനാദാമങ്കൊണ്ട്‌ ശോഭിയ്ക്കുന്നവള്‍. രത്നത്താലുള്ള ചെറിയ കുടമണികള്‍കൊണ്ട്‌
മനോഹരമായിരിയ്ക്കുന്ന അരഞ്ഞാണ്‍ ചരടുകൊ ശോഭിയ്ക്കുന്നവള്‍.

39.ഓം കാമേശജ്ഞാതസൗഭാഗ്യമാർദ്ദവോരുദ്വയാന്വിതായൈ നമഃ

40.ഓം മാണിക്യമുകുടാകാരജാനുദ്വയവിരാജിതായൈ നമഃ